- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ആദ്യമായി വന്നിറങ്ങുന്ന വിദേശ തൊഴിലാളികൾക്ക് സൗജന്യ സിം കാർഡും ടോക്ക് ടൈമും; മലയാളികൾക്കും ഗുണകരമാകുന്ന തീരുമാനവുമായി തൊഴിൽ മന്ത്രാലയം
റിയാദ്: രാജ്യത്തേക്ക് ആദ്യമായി തൊഴിൽ വിസയിൽ വന്നിറങ്ങുന്ന വിദേശികൾക്ക് സിം കാർഡും ആവശ്യത്തിനുള്ള സംസാര സമയവും നൽകാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി തൊഴിലാളികൾ ഗുണകരമാകുന്ന ഈ പദ്ധതി തികച്ചും സൗജന്യമായാണ് വിതരണം ചെയ്യുക. ആദ്യമായി വന്നിറങ്ങുന്ന തൊഴിലാളികൾ അപരിചിതത്വം മൂലം കഷ്ടപ്പെടുന്നത് ഒഴിവാക്ക
റിയാദ്: രാജ്യത്തേക്ക് ആദ്യമായി തൊഴിൽ വിസയിൽ വന്നിറങ്ങുന്ന വിദേശികൾക്ക് സിം കാർഡും ആവശ്യത്തിനുള്ള സംസാര സമയവും നൽകാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി തൊഴിലാളികൾ ഗുണകരമാകുന്ന ഈ പദ്ധതി തികച്ചും സൗജന്യമായാണ് വിതരണം ചെയ്യുക.
ആദ്യമായി വന്നിറങ്ങുന്ന തൊഴിലാളികൾ അപരിചിതത്വം മൂലം കഷ്ടപ്പെടുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം. തൊഴിലാളിക്ക് ഇതിലൂടെ സ്വന്തം കുടുംബത്തെയും, തൊഴിൽ മന്ത്രാലയത്തെയും, സൗദിയിലുള്ള സ്വന്തം രാജ്യത്തെ എംബസ്സിയേയും ബന്ധപ്പെടാൻ അവസരമൊരുക്കുകയാണ് ഇതിലൂടെ തൊഴിൽ മന്ത്രാലയം ലക്ഷ്യമിടുന്നത്.
സൗജന്യമായി എസ്.എം.എസ്സുകൾ അയക്കാനുള്ള സൗകര്യവും നൽകും. വിവര സാങ്കേതിക മന്ത്രാലയത്തെയും അവരുടെ കസ്റ്റമർ സർവീസുകളിലൂടെ ബന്ധപ്പെടാനും സാധിക്കും. താമസിയാതെ രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാന താവളങ്ങളിൽ പദ്ധതി നടപ്പിലാക്കി തുടങ്ങുമെന്ന് തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥന്മാർ വ്യക്തമാക്കി. പിന്നീട് രാജ്യത്തെ മുഴുവൻ അന്താരാഷ്ട്രാ വിമാന താവങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
തൊഴിലാളികൾക്ക് സൗദിയിലെ നിയമങ്ങളും രീതികളും മനസ്സിലാക്കുന്നതിന് വിവിധ ഭാഷകളിലായി മാർഗ നിർദ്ദേശം നൽകും. പരീക്ഷണാടിസ്ഥാനത്തിൽ മൊബൈൽ കണക്ഷനുകൾ നൽകുന്ന പദ്ധതി ചില വിമാനത്താവളങ്ങളിൽ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.