- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാഭ്യാസം കച്ചവടമാകുമ്പോൾ ഇതാ തിരുവനന്തപുരത്ത് നിന്നും ഒരു ഉദാത്ത മാതൃക; പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനായി ഫീസ് വാങ്ങാതെ അദ്ധ്യാപകർ എത്തും: നൽകുന്നത് സ്‌കൂളിന് സമാനമായ പരിശീലനം: കഴിഞ്ഞ 35 വർഷമായി തിരുവനന്തപുരം മുട്ടത്തറയിൽ പ്രവർത്തിക്കുന്ന മാതൃക സൗജന്യ വിദ്യാഭ്യാസ കേന്ദ്രത്തിൽ പഠിച്ചിറങ്ങിയവരിൽ പലരും ഉന്നത ഉദ്യോഗസ്ഥർ
തിരുവനന്തപുരം: ഇന്നത്തെ കാലത്ത് ഏറ്റവും വലിയ കച്ചവടമാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിന്റെ പേരിൽ രക്ഷിതാക്കളെ പിഴിഞ്ഞ് പോക്കറ്റ് വീർപ്പിക്കുന്ന സ്ഥാപനങ്ങളാണ് ഇന്ന് കാണുന്നവയിൽ പലതും. ട്യൂഷൻ സെന്ററുകൾ പോലും കനത്ത ഫീസ് വാങ്ങി കുട്ടികളെ പിഴിയുമ്പോൾ ഇതാ അദ്ധ്യാപകർക്കും വിദ്യാഭ്യാസ കച്ചവടക്കാർക്കും തിരുവനന്തപുരത്തെ മുട്ടത്തറയിൽ നിന്നും ഒരു ഉദാത്ത മാതൃക. മുട്ടത്തറയിലെ മാതൃകാ സൗജന്യ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ പാരമ്പര്യം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വർഷങ്ങളുടെ പാരമ്പര്യം ഉണ്ട്. 1982ലാണ് വിദ്യാഭ്യാസത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ ഒരു കൂട്ടം അദ്ധ്യാപകർ സൗജന്യ മാതൃകാ വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കമിട്ടത്. അതും പാവപ്പെട്ട കുട്ടികളെ സൗജന്യമായി തന്നെ പഠിപ്പിക്കുക എന്ന ഉറച്ച ലക്ഷ്യത്തോട് കൂടി. വർഷം 35 പിന്നിട്ടിട്ടും മുട്ടത്തറയിലെ ഈ മാതൃകാ വിദ്യാഭ്യാസ കേന്ദ്രത്തിന് ഒരു മാറ്റവും ഇല്ല. ഇന്നും അവിടെ എത്തുന്ന കുട്ടികളെ അദ്ധ്യാപകർ വളരെ സന്തോഷത്തോടെ പഠിപ്പിക്കും, അതും സൗജന്യമായി. സാമ്പത്തികമായി പിന്നോക്കം
തിരുവനന്തപുരം: ഇന്നത്തെ കാലത്ത് ഏറ്റവും വലിയ കച്ചവടമാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിന്റെ പേരിൽ രക്ഷിതാക്കളെ പിഴിഞ്ഞ് പോക്കറ്റ് വീർപ്പിക്കുന്ന സ്ഥാപനങ്ങളാണ് ഇന്ന് കാണുന്നവയിൽ പലതും. ട്യൂഷൻ സെന്ററുകൾ പോലും കനത്ത ഫീസ് വാങ്ങി കുട്ടികളെ പിഴിയുമ്പോൾ ഇതാ അദ്ധ്യാപകർക്കും വിദ്യാഭ്യാസ കച്ചവടക്കാർക്കും തിരുവനന്തപുരത്തെ മുട്ടത്തറയിൽ നിന്നും ഒരു ഉദാത്ത മാതൃക.
മുട്ടത്തറയിലെ മാതൃകാ സൗജന്യ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ പാരമ്പര്യം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വർഷങ്ങളുടെ പാരമ്പര്യം ഉണ്ട്. 1982ലാണ് വിദ്യാഭ്യാസത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ ഒരു കൂട്ടം അദ്ധ്യാപകർ സൗജന്യ മാതൃകാ വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കമിട്ടത്. അതും പാവപ്പെട്ട കുട്ടികളെ സൗജന്യമായി തന്നെ പഠിപ്പിക്കുക എന്ന ഉറച്ച ലക്ഷ്യത്തോട് കൂടി. വർഷം 35 പിന്നിട്ടിട്ടും മുട്ടത്തറയിലെ ഈ മാതൃകാ വിദ്യാഭ്യാസ കേന്ദ്രത്തിന് ഒരു മാറ്റവും ഇല്ല. ഇന്നും അവിടെ എത്തുന്ന കുട്ടികളെ അദ്ധ്യാപകർ വളരെ സന്തോഷത്തോടെ പഠിപ്പിക്കും, അതും സൗജന്യമായി.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കളുടെ മക്കൾക്ക് അറിവ് നൽകുക എന്നത് മാത്രമാണ് അന്നും ഇന്നും ഈ ട്യൂഷൻ സെന്ററിന്റെ ലക്ഷ്യം. വിദ്യാഭ്യാസം കച്ചവടമാക്കിയ ഈ കാലത്തും ഇങ്ങനെയൊരു സ്ഥാപനം നിലനിക്കുന്നു എന്നതിനെ എത്ര പ്രശംസിച്ചാലും പോര എന്നാണ് ഇതിനെ കുറിച്ച് അറിയുന്നവർ ഒക്കെ പറയുന്നത്.
പണ്ട് മുട്ടത്തറ ഒരു ചേരിപ്രദേശമായിരുന്നു. സാമ്പത്തികമായ് പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളായിരുന്നു ഭൂരിഭാഗവും. ഇവിടുത്തെ കുട്ടികൾക്ക് വിദ്യാഭാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം തുടങ്ങിയത്. കഴിഞ്ഞ 35 വർഷത്തെ യാത്ര അത്ര സുഗമമായിരുന്നില്ല. നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വന്നു. അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടെയും സഹായങ്ങൾ പലപ്പോഴും ഈ പ്രസ്ഥാനത്തെ നിലനിർത്താൻ സഹായിച്ചു. ഇന്ന് ഇവിടെ 20ഓളം അദ്ധ്യാപകരും 150ലേറെ കുട്ടികളുമുണ്ട്. ഇവിടെ നിന്ന് പഠിച്ചിറങ്ങിയവരിൽ നിരവധിപേർ ഇന്ന് ഉന്നത സ്ഥാനങ്ങളിൽ ജോലിചെയുന്നവരാണ്. അവരുടെയും സഹായവും ഞങ്ങൾക്ക് ലഭിക്കുണ്ട്. നിരവധിപേരുടെ ആത്മാർത്ഥമായ പ്രയത്നത്തിന്റെ ഫലമായാണ് ഇന്നും ഈ സ്ഥാപനം നിലനിൽക്കുന്നത് മാതൃക സൗജന്യ ട്യൂഷൻ സെന്ററിനെ കുറിച്ച് ഇതിന്റെ നേതൃനിലയിലെ ഒരാളായ ഗോപകുമാർ പറയുന്നത് ഇങ്ങനെയാണ്.
ഒരു സ്‌കൂളിന് സമാനമായ രീതിയിലാണ് ഈ സ്ഥാപനത്തിന്റെ പ്രവർത്തനം. സ്‌കൂളിൽ ഉള്ളതുപോലെ തന്നെ പരീക്ഷകളും പ്രതിമാസ പരിപാടികളും കൗൺസിലിങ് പ്രോഗ്രാമുകളുമെല്ലാം ഇവിടെയുമുണ്ട്. എല്ലാ വർഷവും വാർഷിക കമ്മറ്റികൂടി പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരെ തീരുമാനിക്കും. നിലവിലെ പ്രിൻസിപ്പൽ പ്രസാദ് ജി എസ് ആണ്, ബിജുവാണ് സെക്രട്ടറി.
കുട്ടികൾക്ക് അറിവ് പകരുന്നതിനോടൊപ്പം അവരെ നല്ല പൗരന്മാരാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കുട്ടികളോട് അടുത്തിടപഴകാനും അവരെ നേർവഴിക്ക് നയിക്കാനും ശ്രദ്ധിക്കാറുണ്ട്. പഠനം എന്നതിനുപരി നിരവധി പഠ്യേതര പരിപാടികളും ഇവിടെ സംഘടിപ്പിക്കാറുണ്ട്. കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ തെളിയിക്കാനുള്ള അവസരം കൂടിയാണിത്. 20വർഷത്തിന് മുൻപ് തുടങ്ങി, ഇന്നും മുടങ്ങാതെ നടത്തിവരുന്ന ഇന്റർ ട്യൂട്ടോറിയൽ ക്യുസ് മത്സരം ഇതിന് ഉദാഹരണമാണ്. ഇന്നത്തെ കുത്തഴിഞ്ഞ വിദ്യാഭ്യാസരീതി തന്നെയാണ് കുട്ടികളെ വഴിതെറ്റിക്കുന്നത്. നല്ല ചിന്തകൾ നൽകുന്ന പാഠങ്ങൾ ഇന്നത്തെ പാഠപുസ്തകങ്ങളിൽ കാണാനാകില്ല.
അദ്ധ്യാപന ജീവിതത്തിൽ തൃപ്തനാണ് ഗോപകുമാർ സാർ. അറിവ് പകർന്നു നൽകുക എന്നത് മാത്രമല്ല ഒരു അദ്ധ്യാപകന്റെ കടമ. തന്റെ മുന്നിൽ എത്തുന്ന കുട്ടികളെ നേർവഴിക്ക് നടത്താനും അവരിൽ നല്ല ശീലങ്ങൾ ഉണ്ടാക്കിയെടുക്കനും കഴിയണം. ഒരു നല്ല സമൂഹത്തെ വളർത്തിയെടുക്കാൻ ഒരു അദ്ധ്യാപകന് കഴിയും. വിദ്യാഭ്യാസത്തെ കച്ചവടമാക്കിയവർക്ക് ഇങ്ങനെ ചിന്തിക്കാനാവില്ല. അവർ അദ്ധ്യാപനം എന്നതിനെ ഒരു ജോലിയായ് മാത്രമേ കാണുകയുള്ളു. നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വരുന്നെങ്കിലും മാതൃക സൗജന്യ വിദ്യാഭ്യാസകേന്ദ്രം വിദ്യാഭ്യാസത്തെ കച്ചവടമാക്കിയവർ കണ്ടുപഠിക്കേണ്ട മാതൃകയാണ്.
സർക്കാർ സ്ഥാപനങ്ങളിൽ മികച്ച പദവികൾ അലങ്കരിച്ച് പെൻഷൻ പറ്റിയവരും ഉയർന്ന യോഗ്യതയുള്ളവരും ഒക്കെയാണ് ഇവിടെ പഠിപ്പിക്കാൻ എത്തുന്നതും എന്നും ശ്രദ്ധേയം. വളരെ സന്തോഷത്തോടെയാണ് ഈ അദ്ധ്യാപകരെല്ലാം തങ്ങളുടെ വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന് നൽകാനായി യാതൊരു പണവും കൈപ്പറ്റാതെ ഇവിടെ എത്തുന്നത്. മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന ഇതുപോലൊരു സ്ഥാപനം കേരളത്തിൽ വേറെ കാണില്ലെന്ന് തന്നെ പറയാം. ഇത്രയും മികച്ച പ്രവർത്തനം കാഴ്‌ച്ചവെച്ചിട്ടും ഈ സ്ഥാപനത്തിന് സർക്കാരിൽ നിന്നും യാതൊരു വിധ സഹായവും ലഭിച്ചിട്ടില്ല. സ്ഥാപനത്തിന് സ്വന്തമായി ഭൂമി ഇല്ലാത്തതും ഇതിന് തടസമാവുന്നുണ്ട്. അദ്ധ്യാപകരുടെയും പല രക്ഷിതാക്കളുടെയും കാരുണ്യത്തിൽ വാടക കെട്ടിടത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.