- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
251 രൂപയുടെ ഫോൺ ഒന്നാന്തരം തട്ടിപ്പെന്ന് ഉറപ്പായി; 75 ലക്ഷം ബുക്കിങ്ങും കള്ളക്കഥ; പണം അടച്ച 30,000 പേർക്ക് തിരിച്ചുനൽകി കേസ് ഒഴിവാക്കും; നോയ്ഡയിലെ ഓഫീസിനും പൂട്ടുവീഴുന്നു
251 രൂപയ്ക്ക് സ്മാർട്ട്‌ഫോൺ എന്ന വാഗ്ദാനം വെറും തട്ടിപ്പായിരുന്നു എന്ന് ഉറപ്പായി. മോഹനവാഗ്ദാനത്തിൽ വഞ്ചിതരായി പണമടച്ചവർക്ക് അതു തിരിച്ചുനൽകി കേസൊതുക്കാനുള്ള ശ്രമങ്ങളുമായി ഉടമകൾ രംഗത്ത്. നോയ്ഡയിലെ ഓഫീസ് പൂട്ടി ജനരോക്ഷത്തിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളും ശക്തമായി. ആദായനികുതി വകുപ്പിൽനിന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ
251 രൂപയ്ക്ക് സ്മാർട്ട്‌ഫോൺ എന്ന വാഗ്ദാനം വെറും തട്ടിപ്പായിരുന്നു എന്ന് ഉറപ്പായി. മോഹനവാഗ്ദാനത്തിൽ വഞ്ചിതരായി പണമടച്ചവർക്ക് അതു തിരിച്ചുനൽകി കേസൊതുക്കാനുള്ള ശ്രമങ്ങളുമായി ഉടമകൾ രംഗത്ത്. നോയ്ഡയിലെ ഓഫീസ് പൂട്ടി ജനരോക്ഷത്തിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളും ശക്തമായി.
ആദായനികുതി വകുപ്പിൽനിന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽനിന്നും ഐ.ടി. വകുപ്പിൽനിന്നുമുള്ള അന്വേഷണം ശക്തമായതോടെയാണ് റിങ്ങിങ് ബെൽസ് എന്ന കമ്പനിക്ക് പിടിച്ചുനിൽക്കാൻ സാധ്യമല്ലാതെ വന്നത്. 251 രൂപയ്ക്ക് സ്മാർട്ട്‌ഫോൺ ലഭിക്കുമെന്നുകരുതി 75 ലക്ഷത്തോളംപേർ ബുക്ക് ചെയ്‌തെന്നായിരുന്നു ഉടമകൾ അവകാശപ്പെട്ടിരുന്നത്. എന്നാൽ, കമ്പനി പ്രസിഡന്റ് അശോക് ചദ്ദയും പ്രമോട്ടർ മോഹിത് ഗോയലും ഇപ്പോൾ അവകാശപ്പെടുന്നത് 75 ലക്ഷത്തോളം രൂപ മാത്രമാണ് ലഭിച്ചതെന്നാണ്.
30,000-ത്തോളം പേരാണ് പണം അടച്ചതെന്നും ഇതിൽനിന്ന് 30,000 രൂപ ലഭിച്ചെന്നുമാണ് ഇവർ പറയുന്നത്. ഈ തുക തിരിച്ചുകൊടുത്ത് പ്രശ്‌നം പരിഹരിക്കാനാണ് ഇപ്പോൾ ഉടമകൾ ശ്രമിക്കുന്നത്. ഫോൺ നിർമ്മാണം പുരോഗമിക്കുകയാണെന്നും മുൻകൂർ ബുക്കിങ്ങിന് പകരം ക്യാഷ്-ഓൺ-ഡെലിവറി സംവിധാനത്തിലൂടെയാകും ഫോൺ നൽകുകയെന്നും അവർ ഇപ്പോൾ അവകാശപ്പെടുന്നു.
നോയ്ഡയിലെ ഓഫീസ് പൂട്ടുന്നില്ലെന്നും ഓഫീസ് നിലനിൽക്കുന്ന കെട്ടിടത്തിന്റെ ഉടമയാവശ്യപ്പെട്ടതനുസരിച്ച് തൽക്കാലം ഒഴിഞ്ഞുകൊടുക്കുക മാത്രമാണെന്നും അശോക് ചദ്ദ പറഞ്ഞു. ഏപ്രിൽ 15 മുതൽ ഫോണുകൾ വിതരണം ചെയ്തു തുടങ്ങുമെന്നും ചദ്ദ പറഞ്ഞു. 31 രൂപ മാത്രമാണ് ഇതിൽനിന്ന് പ്രതീക്ഷിക്കുന്ന ലാഭമെന്നും അദ്ദേഹം പറയുന്നു.