- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇസ്ലാമിക ഭീകരതക്ക് ചുട്ട മറുപടിയുമായി ഫ്രാൻസ്; പടിഞ്ഞാറൻ ആഫ്രിക്കയിലെ മാലിയിൽ ഫ്രാൻസിന്റെ വ്യോമാക്രമണത്തിൽ മരിച്ചത് 50 അൽ ഖ്വായിദ ഭീകർ; രാഷ്ട്രീയ അസ്ഥിരത മുതലെടുത്ത് യൂറോപ്പിലേക്ക് ഭീകരത കയറ്റുമതി ചെയ്യുന്നത് ഈ രാജ്യമെന്ന് ആരോപണം; ഒരു മാസം മുമ്പ് ആരംഭിച്ച ഓപ്പറേഷൻ മാറിയ സാഹര്യത്തിൽ ശക്തമാക്കും; ഭീകരതയെ തകർക്കാൻ ഉറച്ച് മാക്രോൺ
പാരീസ്: ഒരുകാലത്ത് ഇസ്ലാമിക തീവ്രാവാദികളുടെ ലോകത്തിലെ ഏറ്റവും ശത്രു അമേരിക്കയും ഇസായേലുമൊക്കെയായിരുന്നെങ്കിൽ ഇന്ന് അത് ഫ്രാൻസ് എന്ന രീതിയിൽ മാറിക്കഴിഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് ഇന്ന് ലോകത്തിലെ ഇസ്ലാമിക ലോകത്തിന്റെ നമ്പർ വൺ ശത്രു. പ്രവാചക നിന്ദ ആരോപിച്ച് ഫ്രാൻസിൽ അദ്ധ്യാപകൻ സാമുവൽ പാറ്റിയെ ഇസ്ലാമിക ഭീകരർ തലയറുത്തുകൊന്നതിനെതുടർന്ന് ഫ്രാൻസ് നിയമ നടപടികൾ ശക്തമാക്കുയാണ്.
മതനിന്ദ തങ്ങളുടെ മൗലിക അവകാശമാണെന്ന് പറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനെതിരെ വലിയ എതിർപ്പാണ് തുർക്കിയടക്കമുള്ള ഇസ്ലാമി രാജ്യങ്ങളിൽനിന്ന് ഉണ്ടായത്. ഇതോടെ വീണ്ടും ഫ്രാൻസിൽ ചർച്ചിൽ കത്തിയാക്രമണം ഉണ്ടായി. ലോക വ്യാപകമായി ഇസ്ലാമിക സംഘടനകൾ തങ്ങളെ ലക്ഷ്യമിടുമെന്നും ഫ്രാൻസിന് ഇതോടെ മനസ്സിലായി. അതോടെ ഫ്രാൻസും അടവ് മാറ്റുകയാണ്. അമേരിക്കയെപ്പോലെ ഇസ്ലാമിക ശക്തികളെ കണ്ടെടുത്ത്വെച്ച് ആക്രമിച്ച് തീർക്കാനാണ് അവരുടെയും പദ്ധതി. രണ്ടും കൽപ്പിച്ചുള്ള ഫ്രാൻസിറെ തിരിച്ചടിക്ക് ആദ്യം ഇരയായത് പടിഞ്ഞാറൻ ആഫ്രിക്കയിലെ മാലിയാണ്. ഇവിടുത്തെ രാഷ്ട്രീയ അസ്ഥിരത മുതലെടുത്ത് വളരുന്ന അൽഖ്വായിദക്കെതിരെയാണ് ഫ്രഞ്ച് സൈന്യം നടപടിശക്തമാക്കിയത്.
മാലിയിൽ ഫ്രാൻസ് നടത്തിയ വ്യോമാക്രമണത്തിൽ 50 ലധികം അൽഖ്വയ്ദ തീവ്രവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബുർക്കിനോ ഫാസോയുടെയും നൈജറിന്റെയും അതിർത്തിക്കടുത്തുള്ള പ്രദേശത്താണ് വെള്ളിയാഴ്ച ആക്രമണം നടന്നത്. മേഖലയിൽ കലാപം തടയാൻ സർക്കാർ സൈനികർ പാടുപെടുകയാണെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറൻസ് പാർലി സർക്കാർ പ്രതിനിധികളെ സന്ദർശിച്ചതിന് ശേഷം പറഞ്ഞു.
''ഒക്ടോബർ 30 ന് മാലിയിൽ ബാർഖെയ്ൻ സേന 50 ഓളം ജിഹാദികളെ വധിക്കുകയും അവരുടെ ആയുധങ്ങളും വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു,'' ഫ്രാൻസിന്റെ നേതൃത്വത്തിൽ ബാർഖെയിൻ സേന നടത്തിയ സായുധനീക്കത്തെ മുൻനിർത്തി പാർലി പറഞ്ഞു. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ ഇല്ലായ്മ ചെയ്യാൻ 2014ൽ ഫ്രഞ്ച് സർക്കാർ രൂപവത്കരിച്ച സേനയാണ് ബാർഖെയ്ൻ സേന.പ്രദേശത്ത് ഒരു വലിയ മോട്ടോർ സൈക്കിൾ വ്യൂഹം കണ്ടെത്തിയതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് പാർലി പറഞ്ഞു. സൈനിക നീക്കത്തെ തുടർന്ന് രക്ഷപ്പെടാനായി തീവ്രവാദികൾ മരങ്ങൾക്കടിയിലേക്ക് മറഞ്ഞപ്പോൾ ഫ്രഞ്ച് സൈന്യം മിസൈലുകൾ വിക്ഷേപിക്കുകയായിരുന്നു',. അവർ വ്യക്തമാക്കി.
നാല് തീവ്രവാദികളെ പിടികൂടിയതായും സൈനിക വക്താവ് ഫ്രെഡറിക് ബാർബ്രി പറഞ്ഞു.ഗ്രേറ്റർ സഹാറയിൽ ഇസ്ലാമിക് സ്റ്റേറ്റിനെ ലക്ഷ്യം വച്ചുള്ള മറ്റൊരു ഓപ്പറേഷനും ഇപ്പോൾ 3,000 സൈനികരെ അണിനിരത്തി നടക്കുന്നുണ്ടെന്നും ബാർബ്രി അറിയിച്ചു. സ്ഫോടകവസ്തുക്കളും ചാവേർ ആക്രമണത്തിനുള്ള കവചങ്ങളും കണ്ടെത്തിയിട്ടുണ്ട്.ഏകദേശം ഒരു മാസം മുമ്പ് ആരംഭിച്ച ഓപ്പറേഷന്റെ അന്തിമഫലങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അൽഖ്വയ്ദയുമായി ബന്ധമുള്ള മേഖലയിലെ അൻസാറുൽ ഗ്രൂപ്പിന് വലിയ ആഘാതമാണ് ആ സൈനികം നീക്കം കൊണ്ടുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് മിറാഷ് ജെറ്റുകളും ഒരു ഡ്രോണുമാണ് മിസൈൽ ആക്രമണത്തിന് എത്തിയത്. അൽ ഖായിദയുമായി ബന്ധപ്പെട്ട അൻസാറുൽ ഇസ്ലാം ഗ്രൂപ്പിലെ ഭീകരരെയാണു വധിച്ചത്.ഭീകരരുടെ ആയുധങ്ങളും മറ്റ് ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. 30 മോട്ടോർസൈക്കിളുകളും തകർത്തതായി പ്രതിരോധമന്ത്രി പറഞ്ഞു. ഫ്ളോറൻസ് പാർലി നേരത്തെ നൈഗർ പ്രസിഡന്റ് മഹമദൗ ഇസ്സൗഫൗവും നൈജീരിയൻ പ്രതിരോധ മന്ത്രി ഇസ്സൗഫൗ കതംബെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.സേനയുടെ ഡ്രോൺ നിരീക്ഷണത്തിൽ കുടുങ്ങിയ ഭീകരരെ തിരഞ്ഞുപിടിച്ചു ഇല്ലാതാക്കുകയായിരുന്നു. ഡ്രോൺ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാൻ ഭീകരർ മരങ്ങളുടെ കീഴിലേക്കും മറ്റും മാറിനിന്നുവെങ്കിലും സൈന്യം രണ്ട് മിറാഷ് വിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് മിസൈൽ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഫ്ളോറൻസ് പാർലി അറിയിച്ചു.
ഫ്രാൻസിൽ ഭീകരാക്രമണങ്ങളിൽ നിരവധി പേർ മരിച്ചതിനു പിന്നാലെയാണു മാലിയിലെ ഭീകരകേന്ദ്രങ്ങൾക്കു നേരെ ഫ്രഞ്ച് വ്യോമസേന കടുത്ത ആക്രമണം ആഴിച്ചുവിട്ടതിനുപിന്നിൽ കൃത്യമായ രാഷ്ട്രീയം ഉണ്ടെന്നാണ് നിരീക്ഷകർ വിലയിരുത്തത്. ഭാവിയിൽ അമേരിക്കയെപ്പോലെ ഭീകരരെ പിന്തുടർന്ന് നശിപ്പിക്കുന്ന ശൈലിയിലേക്ക് ഫ്രാൻസും നീങ്ങുന്നതിന്റെ തുടക്കമായാണ് ഇത് വിലയിരുത്തപ്പെടുത്ത്.
മറുനാടന് ഡെസ്ക്