- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രഞ്ച് ഓപ്പൺ ടെന്നീസ്: മുൻ ചാമ്പ്യൻ റോജർ ഫെഡററും രണ്ടാം സീഡ് ഡാനിൽ മെദ്വദേവും രണ്ടാം റൗണ്ടിൽ, വനിത വിഭാഗത്തിൽ മുൻ ചാമ്പ്യൻ യെലേന ഒസ്റ്റപെങ്കോ പുറത്ത്
പാരിസ്: ഗ്രാൻഡ്സ്ലാം കോർട്ടിലേക്കുള്ള തിരിച്ചുവരവിൽ അനായാസ ജയത്തോടെ റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ. പരിക്കിന് ശേഷം സീസണിൽ ആദ്യ പോരാട്ടത്തിന് കളിമൺ കോർട്ടിൽ ഇറങ്ങിയ മുൻ ചാമ്പ്യൻ ഫെഡറർ ഉസ്ബെക്കിസ്ഥാന്റെ ഡെനിസ് ഇസ്റ്റോമിനെയാണ് തോൽപ്പിച്ചത്.
രണ്ടാം സീഡ് ഡാനിൽ മെദ്വദേവ്, യുഎസിന്റെ റില്ലീ ഒപെൽക, 15-ാം സീഡ് കാസ്പർ റൂഡ്, 18-ാം സീഡ് ജാനിക് സിന്നർ എന്നിവരും രണ്ടാം റൗണ്ടിലെത്തി.
ഇസ്റ്റോമിനെതിരെ അനായാസമായിരുന്നു ഫെഡററുടെ ജയം. 6-2, 6-4, 6-3 എന്ന സ്‌കോറിന് ജയിച്ചാണ് സ്വിസ് ഇതിഹാസം രണ്ടാം റൗണ്ട് ഉറപ്പാക്കിയത്. ഉസ്ബെക്കിന്റെ തന്നെ അലക്സാണ്ടർ ബുബ്ലിക്കിനെയാണ് റഷ്യയുടെ മെദ്വദേവ് തോൽപ്പിച്ചത്. 3-6, 3-6, 5-7. ഒപെൽക 6-3, 6-2, 6-4ന് സ്ലോവാക്യയുടെ ആന്ദ്രേ മാർട്ടിനെ തോൽപ്പിച്ചു. ഫ്രാൻസിന്റെ കാസ്പർ പൈറേയ്ക്കെതിരെ 5-7, 6-2, 6-1, 7-6 ന്റെ ജയമാണ് റൂഡ് സ്വന്തമാക്കിയത്.
വനിതകളിൽ സ്വിസ് താരം ബെലിൻഡ ബെൻസിസ് രണ്ടാം റൗണ്ടിലെത്തി. 6-0, 6-3ന് പൊഡൊറോസ്‌കയെയാണ് ബെൻസിസ് തോൽപ്പിച്ചത്. നാലാം സീഡ് സോഫിയ കെനിനും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. 2017ലെ ഫ്രഞ്ച് ഓപ്പൺ ജേതാവ് യെലേന ഒസ്റ്റപെങ്കോയെയാണ് കെനിൻ തോൽപ്പിച്ചത്. സ്‌കോർ 6-4, 4-6, 6-3. എല്ലിസ് മെർട്ടൻസ്, ഇഗ സ്വിയറ്റെക് എന്നിവരും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.
സ്പോർട്സ് ഡെസ്ക്