- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രഞ്ച് ഓപ്പൺ ടെന്നീസ്: പുരുഷ വിഭാഗത്തിൽ മെദ്വെദേവും സിറ്റ്സിപാസും നാലാം റൗണ്ടിൽ; തോൽവിയോടെ വിരമിക്കൽ പ്രഖ്യാപിച്ച് ജൈൽസ് സിമോൺ
പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗത്തിൽ ലോക രണ്ടാം നമ്പർ താരം ഡാനിൽ മെദ്വെദേവും നാലാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസും വെറ്ററൻ താരം മരിയൻ സിലിച്ചും നാലാം റൗണ്ടിൽ പ്രവേശിച്ചു.
സെർബിയയുടെ യുവതാരം മിയോമിർ കെസ്മനോവിച്ചിനെ കീഴടക്കിയാണ് റഷ്യൻ താരമായ മെദ്വെദേവ് നാലാം റൗണ്ടിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്കാണ് താരത്തിന്റെ വിജയം. സ്‌കോർ: 6-2, 6-4, 6-2. നാലാം റൗണ്ടിൽ ലോക 20-ാം നമ്പർ താരം മരിയൻ സിലിച്ചാണ് മെദ്വെദേവിന്റെ എതിരാളി.
ക്രൊയേഷ്യൻ താരമായ സിലിച്ച് ഫ്രാൻസിന്റെ ജൈൽസ് സിമോണിനെ തകർത്താണ് നാലാം റൗണ്ടിലെത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് താരത്തിന്റെ വിജയം. സ്‌കോർ: 6-0, 6-3, 6-2. വെറ്ററൻ താരമായ സിമോൺ ഈ തോൽവിയോടെ ടെന്നീസിൽ നിന്ന് വിരമിച്ചു. താരത്തിനെ നിറഞ്ഞ കൈയടിയോടെയാണ് ആരാധകർ യാത്രയാക്കിയത്. നേരത്തേ ഫ്രാൻസിന്റെ ജോ വിൽഫ്രഡ് സോംഗയും ഫ്രഞ്ച് ഓപ്പണിലൂടെ വിരമിച്ചിരുന്നു.
ഗ്രീക്ക് താരമായ സിറ്റ്സിപാസ് സ്വീഡന്റെ മിഖായേൽ വൈമറിനെ തകർത്താണ് നാലാം റൗണ്ടിലെത്തിയത്. സിറ്റ്സിപാസും നേരിട്ടുള്ള സെറ്റുകൾക്കാണ് വിജയം നേടിയത്. സ്‌കോർ: 6-2, 6-2, 6-1.
ഏഴാം സീഡായ റഷ്യയുടെ ആന്ദ്രെ റുബലേവും നാലാം റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്. ചിലിയുടെ ക്രിസ്റ്റ്യൻ ഗാരിന്റെ വെല്ലുവിളി മറികടന്നാണ് താരം നാലാം റൗണ്ടിലെത്തിയത്. മത്സരം നാല് സെറ്റ് നീണ്ടു. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ റുബലേവ് പിന്നീട് അവസരത്തിനൊത്തുയർന്ന് വിജയം സ്വന്തമാക്കുകയായിരുന്നു. സ്‌കോർ: 5-7, 6-1, 6-2, 6-3.
സ്പോർട്സ് ഡെസ്ക്