- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിം കാർദാഷിയാന്റെ വസതിയിൽ മോഷണം നടത്തിയ 16 പേർ അറസ്റ്റിൽ; ഒക്ടോബറിൽ വീട്ടിൽ അതിക്രമിച്ചുകയറിയ മോഷ്ടാക്കൾ തോക്കൂചൂണ്ടി കാർദാഷിയാനെ കെട്ടിയിട്ട് ആഭരണങ്ങളുമായി കടന്നു; കെട്ടിയിടാൻ ഉപയോഗിച്ച ടേപ്പിലെ ഡിഎൻഎ പ്രതികളെ കുടുക്കി; എല്ലാവരും 50നു മുകളിൽ പ്രായമുള്ളവർ
പാരീസ്: റിയാലിറ്റി താരവും മോഡലുമായ കിം കാർദിഷിയാനെ വസതിയിൽ തോക്കുചൂണ്ടി കെട്ടിയിട്ടു ദശലക്ഷക്കണക്കിനു യൂറോ വിലവരുന്ന ആഭരണങ്ങൾ കവർന്ന കേസിൽ കൊടും ക്രിമിനലുകളായ 16 പേരെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ എല്ലാവരും 50നും 72നും ഇടയിൽ പ്രായമുള്ളവരാണ്. കിം കാർദാഷിയാന്റെ പാരീസിലെ അപാർട്ട്‌മെന്റിൽ കഴിഞ്ഞ ഒക്ടോബറിലാണ് കവർച്ച നടന്നത്. കള്ളന്മാർ തോക്കുചൂണ്ടിക്കാർദാഷിയാനെ ബാത്ത്‌റൂമിൽ കെട്ടിയിട്ടശേഷം ആഭരണങ്ങളുമായി കടന്നു കളയുകയായിരുന്നു. 40 ലക്ഷം യൂറോ വിലയുള്ള മോതിരവും 50 ലക്ഷം യൂറോ വിലമതിപ്പുള്ള ആഭരണങ്ങൾ അടങ്ങിയ വെട്ടിയുമാണ് മോഷ്ടിച്ചത്. സൈക്കിളിൽ രക്ഷപ്പെട്ട മോഷ്ടാക്കളുടെ പക്കൽനിന്ന് 28,000 യൂറോ വിലയുള്ള പതക്കം വഴിയിൽവീണു. ഇത് ഒരു വഴിയാത്രക്കാരി പൊലീസ് ഏൽപ്പിച്ചു. അതിഭീകര അനുഭവമെന്നാണ് സംഭവത്തെ കാർദാഷിയാൻ വിശേഷിപ്പിച്ചത്. കാർദാഷിയാനെ കെട്ടിയിടാൻ ഉപയോഗിച്ച ടേപ്പിൽ നിന്നു ലഭിച്ച ഡിഎൻഎ സാമ്പിൾ ആണ് കുറ്റവാളികളെ കുടുക്കാൻ പൊലീസിനെ സഹായിച്ചത്. പിടിയിലാവരെല്ലാം മുമ്പു പലവട്ടം ജയിലിലായിട്ടുള്ളവരാണ്
പാരീസ്: റിയാലിറ്റി താരവും മോഡലുമായ കിം കാർദിഷിയാനെ വസതിയിൽ തോക്കുചൂണ്ടി കെട്ടിയിട്ടു ദശലക്ഷക്കണക്കിനു യൂറോ വിലവരുന്ന ആഭരണങ്ങൾ കവർന്ന കേസിൽ കൊടും ക്രിമിനലുകളായ 16 പേരെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ എല്ലാവരും 50നും 72നും ഇടയിൽ പ്രായമുള്ളവരാണ്.
കിം കാർദാഷിയാന്റെ പാരീസിലെ അപാർട്ട്‌മെന്റിൽ കഴിഞ്ഞ ഒക്ടോബറിലാണ് കവർച്ച നടന്നത്. കള്ളന്മാർ തോക്കുചൂണ്ടിക്കാർദാഷിയാനെ ബാത്ത്‌റൂമിൽ കെട്ടിയിട്ടശേഷം ആഭരണങ്ങളുമായി കടന്നു കളയുകയായിരുന്നു. 40 ലക്ഷം യൂറോ വിലയുള്ള മോതിരവും 50 ലക്ഷം യൂറോ വിലമതിപ്പുള്ള ആഭരണങ്ങൾ അടങ്ങിയ വെട്ടിയുമാണ് മോഷ്ടിച്ചത്. സൈക്കിളിൽ രക്ഷപ്പെട്ട മോഷ്ടാക്കളുടെ പക്കൽനിന്ന് 28,000 യൂറോ വിലയുള്ള പതക്കം വഴിയിൽവീണു. ഇത് ഒരു വഴിയാത്രക്കാരി പൊലീസ് ഏൽപ്പിച്ചു.
അതിഭീകര അനുഭവമെന്നാണ് സംഭവത്തെ കാർദാഷിയാൻ വിശേഷിപ്പിച്ചത്. കാർദാഷിയാനെ കെട്ടിയിടാൻ ഉപയോഗിച്ച ടേപ്പിൽ നിന്നു ലഭിച്ച ഡിഎൻഎ സാമ്പിൾ ആണ് കുറ്റവാളികളെ കുടുക്കാൻ പൊലീസിനെ സഹായിച്ചത്. പിടിയിലാവരെല്ലാം മുമ്പു പലവട്ടം ജയിലിലായിട്ടുള്ളവരാണ്.
റിയാലിറ്റി ഷോയിലൂടെയും സ്വന്തം നീലച്ചിത്രത്തിലൂടെയും ഏറെ പ്രസിദ്ധയായ കിം കാർദാഷിയാൻ സംഭവത്തിനു പിന്നാലെ പാരീസ് വിടുകയായിരുന്നു. മൂന്നുമാസത്തോളമായി പൊലീസ് നടത്തിയ ഊർജിത അന്വേഷണം ബെൽജിയം വരെ നീളുകയുണ്ടായി. ഫോൺ ചോർത്തലിനു പുറമേ കൊള്ളവസ്തുക്കൾ വാങ്ങുന്ന ആഭരണക്കടകൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു.
കാർദാഷിയാനെ കെട്ടിയിടാൻ ഉപയോഗിച്ച ടേപ്പിൽ നിന്നു കിട്ടിയ ഡിഎൻഎ സാമ്പിൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും അന്വേഷണം. മൂന്നുമാസത്തിനൊടുവിലാണ് ഇത് ഒരു കൊടും ക്രിമിനൽ നേതാവിന്റേതാണെന്നു കണ്ടെത്തിയത്. ആയുധം ചൂണ്ടി കൊള്ള നടത്തിയ നിരവധി സംഭവങ്ങളിൽ മുമ്പു പിടിയിലായിട്ടുള്ള ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മണിക്കൂറുകൾക്കകം തന്നെ ബാക്കിയുള്ളവരെയും പൊലീസ് വലയിലാക്കി. പിടിയിലായവരിൽ അഞ്ചു പേരാണ് കാർദാഷിയാന്റെ അപാർട്‌മെന്റിൽ മോഷണം നടത്തിയത്. ബാക്കിയുള്ളവർ ആഭരണം വിറ്റഴിക്കുന്നതടക്കമുള്ള കാര്യങ്ങളിലാണു പങ്കാളികളായത്. എല്ലാവരുടെയും ഭവനങ്ങൾ പൊലീസ് പരിശോധിച്ചു.
കാർദാഷിയാന്റെ മോഷ്ടിക്കപ്പെട്ട ആഭരണങ്ങളിൽ പലതും ഡയമണ്ട് കാപ്പിറ്റൽ എന്നറയിപ്പെടുന്ന ബെൽജിയത്തിലെ ആൻഡ്‌വെർപ്പിൽ എത്തിയിട്ടുണ്ടെന്നാണ് പൊലീസ് അനുമാനിക്കുന്നത്. ബെൽജിയം പൊലീസ് അന്വേഷണത്തിൽ സഹകരിക്കുന്നുണ്ട്.