- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാൻസിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥിക്ക് പഠനശേഷം രണ്ടുവർഷം ജോലി ചെയ്യാം; ഇന്ത്യക്കാർക്ക് വിസ ലഭിക്കാൻ 48 മണിക്കൂർ മാത്രം; മോദിയുടെ ഫ്രഞ്ച് നയതന്ത്രത്തിന് ഇന്ത്യൻ യുവത്വത്തിന്റെ കൈയടി
ഇന്ത്യൻ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്ന് വിജയകരമായി പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനം ഇന്ത്യയിലെ യുവാക്കൾക്കും പ്രതീക്ഷയേകുന്നു. ഇന്ത്യക്കാർക്ക് 48 മണിക്കൂറിനുള്ളിൽ ഫ്രഞ്ച് വിസ ലഭിക്കുന്നതിനുള്ള നടപടികൾ കൈവരിക്കുമെന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലാദ്, അവിടെ പ
ഇന്ത്യൻ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്ന് വിജയകരമായി പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനം ഇന്ത്യയിലെ യുവാക്കൾക്കും പ്രതീക്ഷയേകുന്നു. ഇന്ത്യക്കാർക്ക് 48 മണിക്കൂറിനുള്ളിൽ ഫ്രഞ്ച് വിസ ലഭിക്കുന്നതിനുള്ള നടപടികൾ കൈവരിക്കുമെന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലാദ്, അവിടെ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠനശേഷം രണ്ടുവർഷം ജോലിയും ചെയ്യാമെന്നും വ്യക്തമാക്കി. മറ്റ് യൂറോപ്യൻ രാജ്യങ്ങൾ വിദ്യാർത്ഥി വിസയിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോൾ, ഫ്രാൻസിൽ പുതിയൊരു പ്രതീക്ഷ തുറന്നിടാൻ സാധിച്ച മോദിയുടെ നയതന്ത്ര വിജയത്തെ പുകഴ്‌ത്തുകയാണ് ഇന്ത്യൻ യുവത്വം.
മുമ്പ് ബ്രിട്ടനടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പഠനാനന്തരം ജോലി ചെയ്യാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ, ബ്രിട്ടൻ ഇത് 2012-ൽ അവസാനിപ്പിച്ചു. ഇതോടെ യൂറോപ്പിലേക്ക് പഠനാവശ്യത്തിനായി പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കാര്യമായ കുറവുവന്നിരുന്നു. എന്നാൽ, ഫ്രാൻസ് രണ്ടുവർഷത്തെ ജോലി സാധ്യത തുറന്നിട്ടതോടെ, കൂടുതൽ വിദ്യാർത്ഥികൾ അവിടേയ്ക്ക് ആകൃഷ്ടരാവുമെന്നാണ് കരുതുന്നത്.
ഇന്ത്യയിൽനിന്ന് ഫ്രാൻസിലേക്ക് പോകുന്നവർക്കും അവിടെനിന്ന് ഇന്ത്യയിലേക്ക് പഠനത്തിനായി എത്തുന്നവർക്കും പഠനാനന്തരം ജോലി ചെയ്യാനുള്ള അനുമതി നൽകുന്ന കരാറാണ് ഒപ്പുവച്ചത്. ഇതനുസരിച്ച് ഫ്രാൻസിലെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠനത്തിനുശേഷം രണ്ടുവർഷത്തോളം അവിടെ ജോലി ചെയ്യാനുള്ള പ്രത്യേക റെസിഡൻസ് പെർമിറ്റ് ലഭിക്കും. അതുപോലെ ഫ്രാൻസിൽനിന്നെത്തുന്ന 250 വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ ഫ്രഞ്ച് കമ്പനികളിൽ പ്രവർത്തിക്കാനുള്ള അനുമതിയും നൽകും.
സ്റ്റുഡന്റ് വിസയടക്കം 17 കരാറുകളാണ് ഒപ്പുവച്ചിട്ടുള്ളത്. ഇന്ത്യക്കാർക്ക് 48 മണിക്കൂറിനുള്ളിൽ വിസ നൽകുന്ന പദ്ധതി കൊണ്ടുവരുമെന്ന് ഒലാദ് പ്രഖ്യാപിച്ചു. വിദേശകാര്യ വക്താവ് സയ്യദ് അക്‌ബറുദീൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.