- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദയസ്പർശം കാർഡിയാക് സെമിനാർ ശ്രദ്ധേയമായി
ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ, ഐ.വൈ.സി.സി ലാൽ കെയേർസ്, ഹോപ് എന്നീ സംഘടനകൾ സഹകരിച്ചു നടത്തിയ ഹൃദയസ്പർശം 2018 കാർഡിയാക് സെമിനാർ ബഹുജന പങ്കാളിത്തത്തിൽ അക്ഷരാർത്ഥത്തിൽ ശദ്ധേയമായി. എഫ്. എം. ഫൈസൽ നിയന്ത്രിച്ച ഉത്ഘാടന യോഗം ബിജുമലയിൽ വിശിഷ്ടാതിഥികൾക്കു സ്വാഗതം ആശംസിച്ചു. യു.എ.ഇ എക്‌സ്‌ചേഞ്ച് കൺട്രി മാനേജർ വിനീഷ് ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു. സോമൻ ബേബി, അജയ്കൃഷ്ണൻ , നിസാർ കൊല്ലം, ബാസിൽ നെല്ലിമറ്റം, എന്നിവർ ആശംസകളർപ്പിക്കുകയും ചെയ്തു. ജ്യോതിഷ് പണിക്കർ നന്ദി പറഞ്ഞു. ഡോക്ടർ ബാബു രാമചന്ദ്രൻ, ഡോക്ടർ സോണി ജേക്കബ് എന്നിവർ ഹൃദയാഘാതം വരാനുള്ള കാരണങ്ങളും, അതിനെതിരെയുള്ള പ്രതിവിധികളും, ചികിത്സാ വിധികളെയും പറ്റി സെമിനാറിൽ ക്‌ളാസ്സെടുക്കുകയും സെമിനാറിൽ എത്തിയവരുടെ ഹൃദയാഘാതത്തെ പറ്റിയുള്ള സംശയങ്ങൾക്കു മറുപടി നൽകുകയും ചെയ്തു. കൂടാതെ ഹൃദയാഘാതം സംഭവിക്കുന്ന ഒരാൾക്ക് എങ്ങനെ പെട്ടെന്ന് പ്രഥമ ശുശ്രൂഷ നൽകാം എന്നും കാണിച്ചു കൊടുക്കുകയും ചെയ്തു. സുധീർ തിരുനിലത്ത്,ജഗത് കൃഷ്ണകുമാർ, രാജീവൻ, മിനി മാതൃു, ശ്രീജ, മണികുട്ടൻ എന്നിവ
ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ, ഐ.വൈ.സി.സി ലാൽ കെയേർസ്, ഹോപ് എന്നീ സംഘടനകൾ സഹകരിച്ചു നടത്തിയ ഹൃദയസ്പർശം 2018 കാർഡിയാക് സെമിനാർ ബഹുജന പങ്കാളിത്തത്തിൽ അക്ഷരാർത്ഥത്തിൽ ശദ്ധേയമായി.
എഫ്. എം. ഫൈസൽ നിയന്ത്രിച്ച ഉത്ഘാടന യോഗം ബിജുമലയിൽ വിശിഷ്ടാതിഥികൾക്കു സ്വാഗതം ആശംസിച്ചു. യു.എ.ഇ എക്‌സ്‌ചേഞ്ച് കൺട്രി മാനേജർ വിനീഷ് ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു. സോമൻ ബേബി, അജയ്കൃഷ്ണൻ , നിസാർ കൊല്ലം, ബാസിൽ നെല്ലിമറ്റം, എന്നിവർ ആശംസകളർപ്പിക്കുകയും ചെയ്തു. ജ്യോതിഷ് പണിക്കർ നന്ദി പറഞ്ഞു.
ഡോക്ടർ ബാബു രാമചന്ദ്രൻ, ഡോക്ടർ സോണി ജേക്കബ് എന്നിവർ ഹൃദയാഘാതം വരാനുള്ള കാരണങ്ങളും, അതിനെതിരെയുള്ള പ്രതിവിധികളും, ചികിത്സാ വിധികളെയും പറ്റി സെമിനാറിൽ ക്‌ളാസ്സെടുക്കുകയും സെമിനാറിൽ എത്തിയവരുടെ ഹൃദയാഘാതത്തെ പറ്റിയുള്ള സംശയങ്ങൾക്കു മറുപടി നൽകുകയും ചെയ്തു. കൂടാതെ ഹൃദയാഘാതം സംഭവിക്കുന്ന ഒരാൾക്ക് എങ്ങനെ പെട്ടെന്ന് പ്രഥമ ശുശ്രൂഷ നൽകാം എന്നും കാണിച്ചു കൊടുക്കുകയും ചെയ്തു.
സുധീർ തിരുനിലത്ത്,ജഗത് കൃഷ്ണകുമാർ, രാജീവൻ, മിനി മാതൃു, ശ്രീജ, മണികുട്ടൻ എന്നിവർ നേതൃത്വം നൽകി. വരും മാസങ്ങളിലും ഹൃദയാഘാതത്തെ പറ്റിയുള്ള സെമിനാറുകളും, ക്ലാസ്സുകളും വിദഗ്ദ ഡോക്ടർമാരുടെയും, ആശുപത്രികളുടെയും സഹകരണത്തോടെ ബഹ്രിനിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.