ഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി ബഹ്‌റൈൻ കലാ സാംസ്‌കാരിക,ജീവകാരുണൃ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ വനിതാ വിഭാഗവും പുരുഷ വിഭാഗവും ഏകീകരിപ്പിച്ചു കൊണ്ട് പുതിയ കമ്മറ്റി നിലവിൽ വന്നു

എബ്രഹാം ജോൺ, മോനി ഒടികണ്ടത്തിൽ എന്നിവർ അഡൈ്വസറി ബോർഡ് അംഗങ്ങളായും, എൻ ജെ.രാജീവൻ , എ.കെ . റിലീഷ് , ജേക്കബ് തേക്കും തോട് എന്നിവർ രക്ഷാദികാരികളായും, എഫ്. എം.ഫൈസൽ (ചെയർമാൻ) റീനാ രാജീവ് (വൈസ് ചെയർ പേർസൺ) ജേൃാതിഷ് പണിക്കർ (പ്രസിഡണ്ട്) സുമിത സതീഷ് ( വൈസ് പ്രസിഡണ്ട്) ജഗത് കൃഷ്ണകുമാർ (സെക്രട്ടറി) ഷൈജു കൻപത്ത് ( അസി. സെക്രട്ടറി ) ബിസ്മിയ ഇമാം ( ട്രഷറർ) ഷിൽസ റിലീഷ് എന്റർടൈന്മെന്റ് സെക്രട്ടറി) രാജ് ഉണ്ണികൃഷ്ണൻ ( മെൻപർ ഷിപ്പ് സെക്രട്ടറി) ജയലക്ഷ്മി രമേഷ് , നിഷ രാജീവ്, സുജ മോനി (ജീവകാരുണൃ വിഭാഗം) മണി കുട്ടൻ ( ഹോസ്പിറ്റൽ വിഭാഗം) രാജീവൻ.സി സതീഷ് , രമേഷ് എന്നിവർ അംഗങ്ങളായും എക്‌സികൃുട്ടീവ് കമ്മറ്റി നിലവിൽ വന്നു.

മറ്റു സംഘടനകളിൽ നിന്നും വൃതൃസ്ഥമായി കഴിവും പ്രശസ്തിയും വിനയവും ഒരു പോലെ കാത്തു സൂക്ഷിക്കുന്നവർക്ക് ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ കഴിഞ്ഞ നാലു വർഷമായി നൽകി വരുന്ന ഇന്തൃൻ ഐക്കൺ അവാർഡുകൾ , ഐ.പി.എസ് .വിജയൻ, പത്മ മധു, ഭരത് മോഹൻലാൽ , പത്മ വിഭൂഷൺ എസ്‌പി. ബാല സുബ്രഹ്മണൃം എന്നിവരാണ് കരസ്ഥ മാക്കിയിട്ടുള്ളത്. അടുത്ത മാസം നടത്താനുദ്ദേശിക്കുന്ന മെഡിക്കൽ കൃാംപിൽ ചിലവേറിയ പരിശോധനകളടങ്ങുന്ന മെഡിക്കൽ ചെക്കപ്പുകൾ കുടുംബങ്ങളും തൊഴിലാളികളുമടങ്ങുന്ന അഞ്ഞൂറോളം പേർക്ക് സൗജനൃമായി നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.