- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോക്ക് പതിനഞ്ചാം വാർഷികം കണ്ണൂർ മഹോത്സവം 2020 സംഘടിപ്പിച്ചു
കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പതിനഞ്ചാം വാർഷികാഘോഷം കണ്ണൂർ മഹോത്സവം 2020 സംഘടിപ്പിച്ചു. വിർച്വൽ പ്ലാറ്റ്‌ഫോമിൽ നടന്ന പരിപാടി കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് അവർകൾ ഉദ്ഘാടനം ചെയ്തു.
അൽ മുല്ല എക്‌സ്‌ചേഞ്ച് മാർക്കറ്റിങ് അസിസ്റ്റന്റ് മാനേജർ ഹുസേഫ അബ്ബാസി മുഖ്യാതിഥിയായിരുന്നു. മഹോത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ ഇ - സുവനീറിന്റെ പ്രകാശനം അൽ മുല്ല എക്‌സ്‌ചേഞ്ച് മാർക്കറ്റിങ് അസിസ്റ്റന്റ് മാനേജർ ഹുസേഫ അബ്ബാസി നിർവ്വഹിച്ചു. മെമ്പർമ്മാരുടെ കുട്ടികളിൽ നിന്നും പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയവർക്കുള്ള മെറിറ്റോറിയസ് അവാർഡ് പ്രഖ്യാപനം തദവസരത്തിൽ നടന്നു. ഈ വർഷത്തെ ഗോൾഡൻ ഫോക്ക് അവാർഡിന് അർഹരായ കണ്ണൂർ ജില്ലയിലെ കനിവ് 108 ആംബുലൻസ് ജീവനക്കാർക്കുള്ള പ്രശസ്തി പത്ര സമർപ്പണം അവാർഡ് കമ്മിറ്റി കൺവീനർ ജോസഫ് മാത്യു നിർവ്വഹിച്ചു.
ഫോക്ക് പ്രസിഡന്റ് ബിജു ആന്റണിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ഉത്ഘാടന ചടങ്ങിന് ജനറൽ സെക്രട്ടറി സലീം എം.എൻ സ്വാഗതവും പ്രോഗ്രാം കൺവീനർ ജയേഷ് ഓലയിൽ നന്ദിയും പറഞ്ഞു. ട്രഷറർ മഹേഷ് കുമാർ, ഉപദേശക സമിതി അംഗം അനിൽ കേളോത്ത്, രക്ഷാധികാരി പ്രവീൺ അടുത്തില, വനിതാവേദി ചെയർപേഴ്‌സൺ രമ സുധീർ, ബാലവേദി കൺവീനർ അൽക്ക ഓമനക്കുട്ടൻ എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ചു സംസാരിച്ചു. ഉത്ഘാടന ചടങ്ങിനുശേഷം ഫോക്ക് അംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും കണ്ണൂർ കാദംബരി കലാക്ഷേത്ര അവതരിപ്പിച്ച വിൽക്കലാമേളയും അരങ്ങേറി.