ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) പതിമൂന്നാമത് ഗോൾഡൻ ഫോക്ക് അവാർഡ് വിതരണം ഡിസംബർ 26 ന് ശനിയാഴ്‌ച്ച ഉച്ചയ്ക്ക് 12:30 ന് കണ്ണൂർ റോയൽ ഒമർസ് ഹോട്ടലിൽ വെച്ച് നടക്കും. ആരോഗ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് ബഹു. കേരള സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. കെ കെ ശൈലജ ടീച്ചർ അവാർഡ് വിതരണം നിർവ്വഹിക്കും.

കണ്ണൂർ ജില്ലയിലെ വിവിധ മേഖലകളിൽ സ്തുത്യർഹ സേവനം / സമഗ്ര സംഭാവന ചെയ്ത വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവർക്കായി ഫോക്ക് എല്ലാ വർഷവും നൽകി വരുന്ന ഗോൾഡൻ ഫോക്ക് അവാർഡ് ഈ വർഷം കണ്ണൂർ ജില്ലയിലെ കനിവ് 108 ആംബുലൻസിലെ 83 ജീവനക്കാർക്കായാണ് നൽകുന്നത്. മാധ്യമ പ്രവർത്തകൻ . ദിനകരൻ കൊമ്പിലാത്ത്, പ്രശസ്ത ശിൽപ്പി കെ.കെ.ആർ വെങ്ങര, സിനി ആർടിസ്റ്റ് . ചന്ദ്രമോഹൻ കണ്ണൂർ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുത്തത്.