കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) നൽകി വരുന്ന ഗോൾഡൻ ഫോക്ക് അവാർഡ് കണ്ണൂർ ജില്ലയിലെ കനിവ് 108 ആംബുലൻസിലെ 83 ജീവനക്കാർക്ക് നൽകി. അവാർഡ് വിതരണം ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉത്ഘാടനം ചെയ്തു. പ്രശസ്തി പത്ര വിതരണം ജൂറി അംഗം ദിനകരൻ കൊമ്പിലാത്ത് നിർവ്വഹിച്ചു.

എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനിൽ കുമാർ, കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ സുരേഷ് ബാബു എളയാവൂർ, ഉത്തരമേഖല 108 ആംബുലൻസ് പ്രോഗ്രാം മാനേജർ കെ.പി രമേശൻ, കെ.കെ.ആർ വെങ്ങര എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. കണ്ണൂർ റോയൽ ഒമർസ് ഹോട്ടലിൽ നടന്ന ചടങ്ങിന് ഫോക്ക് ട്രസ്റ്റ് വർക്കിങ് ചെയർമാൻ ദിനേശ് ഐ.വി അദ്ധ്യക്ഷത വഹിച്ചു. ജൂറി അംഗം ചന്ദ്രമോഹൻ കണ്ണൂർ സ്വാഗതവും ഫോക്ക് ട്രസ്റ്റ് ജോ. ട്രഷറർ രാഘവൻ ടി.കെ നന്ദിയും പറഞ്ഞു.