ന്യൂയോർക്ക്: സൗഹൃദ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് ന്യൂയോർക്കിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു.

വെസ്റ്റ് ചെസ്റ്റർ കൗണ്ടിയിലെ പ്ലസന്റ്‌വിൽ കമ്യൂണിറ്റി ഹാളിൽ ഡിസംബർ 26നു വൈകുന്നേരം നടന്ന ആഘോഷ പരിപാടിയിൽ ന്യൂയോർക്കിലും പരിസരപ്രദേശങ്ങളിലുമുള്ള നൂറിലധികം കുടുംബങ്ങൾ പങ്കെടുത്തു.

നിരവധി കലാപരിപാടികൾ കോർത്തിണക്കിയ കലാസന്ധ്യ ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. സാന്താ ക്ലോസും കുട്ടികളുടെ കരോൾ ഗാനങ്ങളും പരിപാടികളുടെ മാറ്റു കൂട്ടി. ഡിന്നറോടെ ചടങ്ങുകൾ സമാപിച്ചു.

ആഘോഷ പരിപാടികൾക്ക് സോണി വടക്കേൽ, ഷൈജു കളത്തിൽ, നിഷാദ് പൈറ്റുതറ, ജോബി ചക്കാലയ്ക്കൽ, ജിനോയ് കോലഞ്ചേരിൽ, ജോ ആന്റണി, ഷാജമോൾ ചിറമേൽ എന്നിവർ നേതൃത്വം നൽകി. ലാലിനി കളത്തിൽ എംസി ആയി പരിപാടികൾ നിയന്ത്രിച്ചു.