ന്യൂയോർക്ക്‌: ന്യൂയോർക്കിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന പത്തനംതിട്ട ജില്ലയിലെ റാന്നി നിവാസികൾക്കു ഒരുമിച്ചുകൂടുന്നതിനും പരിചയപ്പെടുന്നതിനും ഗൃഹാതുരത്വ അനുഭവങ്ങൾ പങ്കുവെയ്‌ക്കുന്നതിനുമായി വേദിയൊരുങ്ങുന്നു. 'ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നി' എന്ന പേരിൽ ഒരു സുഹൃദ്‌ കൂട്ടായ്‌മ രൂപീകരിക്കുന്നതിനായി നവംബർ 11-നു ബുധനാഴ്‌ച വൈകുന്നേരം ആറിനു ആലോചനായോഗം ചേരുന്നതാണ്‌. ഫ്‌ളോറൽപാർക്കിലുള്ള ഓൾ സ്റ്റേറ്റ്‌ ഇൻഷ്വറൻസ്‌ ഓഫീസിൽ വച്ചു (25610 യൂണിയൻ പൈക്ക്‌) കൂടുന്ന യോഗത്തിൽ റാന്നി സ്വദേശികളായ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഒക്‌ടോബർ എട്ടിനു ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പത്തനംതിട്ട ജില്ലാ വൈസ്‌ പ്രസിഡന്റ്‌ റിങ്കു ചെറിയാനു ക്വീൻസിൽ നൽകിയ സ്വീകരണ സമ്മേളനത്തിലാണ്‌ 'ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നി' എന്ന സംഘടന രൂപീകരിക്കാൻ തീരുമാനിച്ചത്‌. നാസു കൗണ്ടി ഹ്യൂമൻ റൈറ്റ്‌സ്‌ കമ്മീഷണർ ജോർജ്‌ തോമസ്‌, ഐഎൻഒസി പ്രസിഡന്റ്‌ ജോർജ്‌ ഏബ്രഹാം, ഐപ്പ്‌ ഫിലിപ്പ്‌, ജോസ്‌ തെക്കേടം, ഏബ്രഹാം തോമസ്‌ (ജോയ്‌), കുഞ്ഞ്‌ മാലിയിൽ, മാത്യു ജോർജ്‌ (മോനച്ചൻ) എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.

റജി വലിയകാലാ സ്വാഗതവും അനിൽ മാത്യു നന്ദിയും പറഞ്ഞു. ആലോചനായോഗം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്‌: റജി വലിയകാലാ (516 343 9506 FREE), അനിൽ മാത്യു (516 996 6065 FREE).