ഹൂസ്റ്റൺ: ഫ്രണ്ട് ഓഫ് തിരുവല്ല ഹൂസ്റ്റൺന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പിക്‌നിക് വൈവിധ്യമാർന്ന പരിപാടികളോടെ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

പ്രകൃതിരമണീയത നിറഞ്ഞു നിൽക്കുന്ന മിസോറി സിറ്റിയിലെ കിറ്റി ഹോളോ പാർക്കിൽ (Pavilion A, 9555, Highway 6 South, Missouri City, TX 77459) വച്ച് ശനിയാഴ്ച രാവിലെ ഒൻപതു മുതൽ മൂന്നു വരെയാണ് പിക്‌നിക് നടത്തപ്പെടുന്നത്.

പ്രായഭേദമെന്യേ ഏവർക്കും പങ്കെടുക്കത്തക്ക വിധത്തിൽ നിരവധി കലാ കായിക വിനോദ പരിപാടികൾ പിക്‌നിക്കിനെ വേറിട്ടതാക്കും. ചിരിക്കാനും ചിന്തിക്കാനും ഗൃഹാതുര സ്മരണകൾ അയവിറക്കുന്നതിനും ഉള്ള നിരവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും സംഘാടകർ അറിയിച്ചു. തിരുവല്ലയിൽ നിന്നും സമീപ പ്രദേശങ്ങളായ കോഴഞ്ചേരി, കുമ്പനാട്, റാന്നി, മല്ലപ്പള്ളി, ചങ്ങനാശേരി, കോട്ടയം, കുട്ടനാട്, എടത്വ, ചെങ്ങന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽനിന്നും ഗ്രെയ്റ്റർ ഹൂസ്റ്റൺ ഏരിയയിൽ എത്തി താമസമാക്കിയിരിക്കുന്ന എല്ലാവരെയും ഈ പിക്‌നിക്കിൽ പങ്കെടുക്കാൻ ഹാർദ്ദവമായി ക്ഷണിക്കുന്നുവെന്നു ഭാരവാഹികൾ അഭ്യർത്ഥിച്ചു. സംഘടനയിൽ അംഗങ്ങളാകാൻ താൽപര്യം ഉള്ളവർ ഭാരവാഹികളെ ബന്ധപ്പെടണമെന്നും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
തോമസ് ഐപ് - 713-779-3300, ഉമ്മൻ തോമസ് - 281-467-5642, എം ടി. മത്തായി - 713-816-6947, ഈശോ ജേക്കബ് - 832-771-7646