- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രസർക്കാർ ജീവനക്കാർക്ക് ശിപാർശ ചെയ്തതിനേക്കാൾ കൂടുതൽ അലവൻസ് വർധന നടപ്പാക്കാനൊരുങ്ങുന്നു; 50 ലക്ഷത്തിൽക്കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളിൽ വീട്ടുവാടക അലവൻസ് അടിസ്ഥാന ശമ്പളത്തിന്റെ 27% ആക്കും; പുതുക്കിയ ശമ്പളം ജൂലൈ മുതൽ
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത. ജീവനക്കാരുടെ അലവൻസുകൾ വർധിപ്പിക്കാനൊരുങ്ങുന്നു. ഏഴാം ശമ്പള കമ്മിഷൻ ശിപാർശകൾ പ്രകാരമുള്ള ശമ്പള വർധന നടപ്പാക്കി 18 മാസം കഴിയുമ്പോഴാണ് അലവൻസുകൾ വർധിപ്പിക്കുന്നത്. ജൂലൈ മുതൽ പുതുക്കിയ ശമ്പളം രാജ്യത്തെ 49 ലക്ഷത്തോളം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭ്യമാകുമെന്നാണ് ഫിനാൻഷ്യൽ എക്സ്‌പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട ശുപാർശ കേന്ദ്രമന്ത്രിസഭ ഈ മാസം പരിഗണിക്കും. പ്രധാനമായും എച്ച്.ആർ. അലവൻസാണ് വർധിപ്പിക്കുന്നത്. 50 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിൽ എച്ച്.ആർ.(വീട്ടു വാടക) അലവൻസ് അടിസ്ഥാന ശമ്പളത്തിന്റെ 27% ആക്കും. ഏഴാം ശമ്പള കമ്മിഷന്റെ 24% എന്ന നിർദേശത്തെ മറികടന്നാണ് ഈ വർധനവ്. എ.കെ. മാത്തൂറിന്റെ നേതൃത്വത്തിലുള്ള ഏഴാം ശമ്പള കമ്മീഷൻ റിപ്പോർട്ടിലെ അലവൻസിന്റെ കാര്യം പുനഃപരിശോധിക്കാൻ അശോക് ലവാസ കമ്മിറ്റിയെയാണ് ഏൽപിച്ചിരുന്നത്. ഈ കമ്മറ്റിയാണ് 27% അലവൻസ് വർധിപ്പിക്കാനുള്ള നിർദ്ദേശം മുന്നോട്ടു വെച്ചത്. നഗരങ്ങൾക്കനുസരിച്ച് 24%, 16
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത. ജീവനക്കാരുടെ അലവൻസുകൾ വർധിപ്പിക്കാനൊരുങ്ങുന്നു. ഏഴാം ശമ്പള കമ്മിഷൻ ശിപാർശകൾ പ്രകാരമുള്ള ശമ്പള വർധന നടപ്പാക്കി 18 മാസം കഴിയുമ്പോഴാണ് അലവൻസുകൾ വർധിപ്പിക്കുന്നത്. ജൂലൈ മുതൽ പുതുക്കിയ ശമ്പളം രാജ്യത്തെ 49 ലക്ഷത്തോളം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭ്യമാകുമെന്നാണ് ഫിനാൻഷ്യൽ എക്സ്‌പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ഇതുമായി ബന്ധപ്പെട്ട ശുപാർശ കേന്ദ്രമന്ത്രിസഭ ഈ മാസം പരിഗണിക്കും. പ്രധാനമായും എച്ച്.ആർ. അലവൻസാണ് വർധിപ്പിക്കുന്നത്. 50 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിൽ എച്ച്.ആർ.(വീട്ടു വാടക) അലവൻസ് അടിസ്ഥാന ശമ്പളത്തിന്റെ 27% ആക്കും. ഏഴാം ശമ്പള കമ്മിഷന്റെ 24% എന്ന നിർദേശത്തെ മറികടന്നാണ് ഈ വർധനവ്.
എ.കെ. മാത്തൂറിന്റെ നേതൃത്വത്തിലുള്ള ഏഴാം ശമ്പള കമ്മീഷൻ റിപ്പോർട്ടിലെ അലവൻസിന്റെ കാര്യം പുനഃപരിശോധിക്കാൻ അശോക് ലവാസ കമ്മിറ്റിയെയാണ് ഏൽപിച്ചിരുന്നത്. ഈ കമ്മറ്റിയാണ് 27% അലവൻസ് വർധിപ്പിക്കാനുള്ള നിർദ്ദേശം മുന്നോട്ടു വെച്ചത്.
നഗരങ്ങൾക്കനുസരിച്ച് 24%, 16%, 8% എന്നിങ്ങനെയായിരുന്നു ഏഴാം ശമ്പള കമ്മീഷൻ ശപാർശ ചെയ്ത എച്ച്.ആർ. അലവൻസ്. ഡി.എ. 50 % കടന്നാൽ ഇത് 27, 18, 9 ആക്കി വർധിപ്പിക്കാമെന്നും പിന്നീട് ഡി.എ. 100% ആയാൽ 30,20,10 ആക്കി വീണ്ടും വർധിപ്പിക്കാമെന്നായിരുന്നു കമ്മീഷൻ ശുപാർശ ചെയ്തത്.