- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ കോൾ മുറിഞ്ഞാൽ ഓരോ തവണയും ഒരു രൂപ നഷ്ടപരിഹാരം; ട്രായ് നിർദ്ദേശം ഉപഭോക്താക്കൾക്ക് നേട്ടമാകുമ്പോൾ മൊബൈൽ കമ്പനികൾക്കു ബാധ്യതയാകും
ന്യൂഡൽഹി: അർജന്റായ വിഷയം പറയാൻ വേണ്ടി ഫോണിൽ വിളിക്കുമ്പോൾ രണ്ട് വാക്ക് പറഞ്ഞു കഴിയുമ്പോഴേക്കും കോൾ നഷ്ടമാകുന്ന സംഭവം പതിവാണ്. ഇതിന്റെ പേരിൽ ആരോട് പരാതി പറഞ്ഞിട്ടും യാതൊരു കാര്യവും ഉണ്ടാകാറില്ലായിരുന്നു. എന്നാൽ, അതൊക്കെ ഇനി പഴയ കഥ. സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ കോൾ മുറിഞ്ഞാൽ ഓരോ തവണയും ഒരു രൂപ വീതം നഷ്ടപരിഹാരം നൽകാൻ സേവനദാതാക്കൾ ബ
ന്യൂഡൽഹി: അർജന്റായ വിഷയം പറയാൻ വേണ്ടി ഫോണിൽ വിളിക്കുമ്പോൾ രണ്ട് വാക്ക് പറഞ്ഞു കഴിയുമ്പോഴേക്കും കോൾ നഷ്ടമാകുന്ന സംഭവം പതിവാണ്. ഇതിന്റെ പേരിൽ ആരോട് പരാതി പറഞ്ഞിട്ടും യാതൊരു കാര്യവും ഉണ്ടാകാറില്ലായിരുന്നു. എന്നാൽ, അതൊക്കെ ഇനി പഴയ കഥ. സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ കോൾ മുറിഞ്ഞാൽ ഓരോ തവണയും ഒരു രൂപ വീതം നഷ്ടപരിഹാരം നൽകാൻ സേവനദാതാക്കൾ ബാധ്യസ്ഥരാണെന്ന ട്രായ് നിർദ്ദേശം ഉപഭോക്താക്കൾക്ക് ഏറെ ഗുണകരമായി. അതേസമയം തന്നെ ഉപഭോക്താക്കൾക്ക് നേട്ടമാകുമ്പ ഇക്കാര്യം മൊബൈൽ കമ്പനിക്കാരെ ആശങ്കപ്പെടുത്തുന്നതാണ്.
ഒരുദിവസം പരമാവധി മൂന്നുതവണ നഷ്ടപരിഹാരം നൽകാനാണ് നിർദ്ദേശം. ജനുവരി ഒന്നു മുതൽ നഷ്ടപരിഹാരം നൽകാൻ മൊബൈൽ സേവനദാതാക്കളോടു ടെലികോം റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിർദേശിച്ചു. ട്രായ് നിർദ്ദേശം വന്ന പശ്ചാത്തലത്തിൽ മൊബൈൽ കമ്പനികൾ അവരുടെ സേവനം മെച്ചപ്പെടുത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
കോൾ ഡ്രോപ് ഉണ്ടായാൽ നാലു മണിക്കൂറിനുള്ളിൽ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്കു നഷ്ടപരിഹാരത്തുക നിക്ഷേപിച്ച് അതിന്റെ വിവരങ്ങൾ അറിയിക്കണം എന്നാണു കമ്പനികൾക്കുള്ള നിർദ്ദേശം. അതുകൊണ്ട് തന്നെ ഉപഭോക്താക്കളെ സംബന്ധിച്ചത്തോളം ഗുണകരമായ കാര്യമായി മാറും ഇത്. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളാണെങ്കിൽ അടുത്ത ബില്ലിൽ ഈ തുക കുറയ്ക്കണം. മൊബൈൽ ഫോണുകളിൽ ഉപഭോക്താക്കൾ കോൾ വിളിച്ചു സംസാരം ആരംഭിച്ചുകഴിഞ്ഞാൽ അത് ഉപഭോക്താക്കൾതന്നെ അവസാനിപ്പിക്കുന്നതിനു മുൻപേ കട്ടായി പോകുന്നതിനെയാണു കോൾ ഡ്രോപ് ആയി കണക്കാക്കുക. കോൾ വിളിക്കുന്ന ഉപഭോക്താവിനാണു നഷ്ടപരിഹാരം കിട്ടുക.
ട്രായിയുടെ നിർദ്ദേശം മൊബൈൽ കമ്പനികൾക്കു വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. അതേസമയം ട്രായ് തീരുമാനത്തെ ഏതിർത്തുകൊണ്ട് കമ്പനികൾ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ട്രായ് തീരുാമനത്തിൽ ഞങ്ങൾ നിരാശരാണെന്നും ഇതു ശരിയായ പരിഹാര മാർഗമല്ലെന്നും സെലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ രാജൻ എസ്. മാത്യൂസ് പ്രതികരിച്ചു. രാജ്യത്തെ പകുതി മൊബൈൽ ഉപഭോക്താക്കൾക്കു കോൾ ഡ്രോപ് ഉണ്ടായാൽ ഒരുദിവസം 150 കോടി രൂപ വരെ മൊബൈൽ കമ്പനികൾ പിഴ നൽകേണ്ട സാഹചര്യമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ ട്രായിയുമായി നിയമയുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നാണ് കരുതുന്നത്.