- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്ട്രേലിയ ഇപ്പോഴും ഹെപ്പറ്റൈറ്റീസ് എ ഭീഷണിയുടെ നിഴലിൽ; 18 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു; ചൈനയിൽ നിന്ന് ബറികളുടെ ഇറക്കുമതിയിൽ നിയന്ത്രണങ്ങളില്ല; പ്രതിഷേധം ശക്തമായി
മെൽബൺ: ഇറക്കുമതി ചെയ്ത ശീതീകരിച്ച ബറിയിൽ നിന്ന് ഹെപ്പറ്റൈറ്റീസ് എ പടർന്നുവെന്ന് സ്ഥിരീകരണമുണ്ടായിട്ടും ഇതുവരെ നടപടിയൊന്നും സ്വീകരിക്കാത്തതിൽ പ്രതിഷേധമുയർന്നു. ചൈനയിൽ നിന്നുള്ള ഫ്രോസൻ റാസ്ബറിയിൽ നിന്നാണെന്നു പറയുന്നു അടുത്ത കാലത്ത് ഓസ്‌ട്രേലിയയിൽ ഹെപ്പറ്റൈറ്റീസ് എ പടർന്നത്. നിലവിൽ 18 പേർക്ക് രോഗബാധയുള്ളതായി ആരോഗ്യവകുപ്പ് സ
മെൽബൺ: ഇറക്കുമതി ചെയ്ത ശീതീകരിച്ച ബറിയിൽ നിന്ന് ഹെപ്പറ്റൈറ്റീസ് എ പടർന്നുവെന്ന് സ്ഥിരീകരണമുണ്ടായിട്ടും ഇതുവരെ നടപടിയൊന്നും സ്വീകരിക്കാത്തതിൽ പ്രതിഷേധമുയർന്നു. ചൈനയിൽ നിന്നുള്ള ഫ്രോസൻ റാസ്ബറിയിൽ നിന്നാണെന്നു പറയുന്നു അടുത്ത കാലത്ത് ഓസ്‌ട്രേലിയയിൽ ഹെപ്പറ്റൈറ്റീസ് എ പടർന്നത്. നിലവിൽ 18 പേർക്ക് രോഗബാധയുള്ളതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുമുണ്ട്. നാനാസ് റാസ്ബറിയിൽ നിന്നാണ് രോഗബാധയുള്ളതായി കണ്ടെത്തിയതെങ്കിലും മറ്റ് 29 ബെറി ഇറക്കുമതി ചെയ്യുന്ന കമ്പനികളുടെ കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്നാണ് പറയപ്പെടുന്നത്.
ന്യൂ സൗത്ത് വേൽസിൽ ഏഴു പേർക്കും, ക്യൂൻസ് ലാൻഡിൽ ഏഴുപേർക്കും വിക്ടോറിയൽ മൂന്നു പേർക്കും വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഒരാൾക്കും രോഗം പിടിപെട്ടിട്ടുണ്ട്. വിക്ടോറിയ ആസ്ഥാനമായുള്ള പാറ്റീസ് ഫുഡ്‌സ് ഉൾപ്പെടെ 30 കമ്പനികളാണ് ഫ്രോസൻ ബറികൾ ഓസ്‌ട്രേലിയയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിൽ നാനാസ് ബറികൾക്ക് മാത്രം നിരോധനം ഏർപ്പെടുത്തിയെങ്കിലും മറ്റുള്ളവയുടെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാത്തതാണ് പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ആശങ്കയുമായി രംഗത്തെത്തിയിരിക്കുന്നത് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്റ് ആണ്.
പാറ്റീസ് ഫുഡ്‌സ് ഇറക്കുമതി ചെയ്യുന്ന എല്ലാ ബറി ഉത്പന്നങ്ങളും ഫെബ്രുവരി 13 മുതൽ വിപണിയിൽ നിന്നു പിൻവലിച്ചിട്ടുണ്ടെങ്കിലും മറ്റു കമ്പനികൾ ഇപ്പോഴും ചൈനയിൽ നിന്നു തന്നെ ബറികൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ബറികളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കാനുള്ള സംവിധാനം നിലവിലില്ല എന്നുള്ളതാണ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്റിന്റെ ആശങ്ക വർധിപ്പിച്ചിരിക്കുന്നത്.
അതേസമയം ഹെപ്പറ്റൈറ്റീസ് എ പൊട്ടിപ്പുറപ്പെട്ട സാഹചര്യം മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിലും ആരോഗ്യവകുപ്പ് പരാജയപ്പെട്ടുവെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. ജൂൺ വരെ ബറികൾ ഇറക്കുമതി ചെയ്യുന്നതിന് ചൈനയിലെ രണ്ടു കമ്പനികൾക്ക് കരാർ നിലവിലുണ്ട്. പാറ്റീസ് ഫുഡ്‌സ് ഇറക്കുമതി മാത്രം നിരോധിച്ചതു കൊണ്ടു മാത്രം ഇപ്പോഴത്തെ ഹെപ്പറ്റൈറ്റീസ് എ ഭീഷണിക്ക് അയവു വരില്ലെന്നും ചൈനയിൽ നിന്നുള്ള മൊത്തം ബറികൾക്ക് നിരോധനം ഏർപ്പെടുത്തിയാൽ മാത്രമേ പകർച്ചവ്യാധിയുടെ പിടിയിൽ നിന്ന് രാജ്യം മോചിതമാകുകയുള്ളൂവെന്നാണ് വിലയിരുത്തപ്പെടുന്നത്.
വെള്ളം, ആഹാരപദാർഥങ്ങൾ, രോഗം ബാധിച്ച ആളിന്റെ വിസർജ്യങ്ങൾ എന്നിവയിലൂടെയെല്ലാം ഹെപ്പറ്റൈറ്റീസ് എ പടരുമെന്നാണ് മുന്നറിയിപ്പ്. പ്രായമായവരിൽ ഹെപ്പറ്റൈറ്റീസ് എ മാരകമായ അവസ്ഥയാണ് സൃഷ്ടിക്കുക. പ്രതിരോധ ശേഷി കുറഞ്ഞവർക്കും കരൾ സംബന്ധിയായ രോഗം ഉള്ളവർക്കും ഹെപ്പറ്റൈറ്റീസ് എ ജീവനു തന്നെ ഭീഷണിയാകും. ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന ഫുഡ് സേഫ്റ്റി ഏജൻസിക്ക് ഇതുസംബന്ധിച്ച് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്.