- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്ട്രേലിയയിലെങ്ങും ഹെപ്പറ്റൈറ്റീസ് എ പടരുന്നു; ശീതീകരിച്ച റാസ്ബെറിയിൽ നിന്നാണ് വൈറസ് പടർന്നതെന്നു സംശയം; രാജ്യമെങ്ങും ജാഗ്രതാ നിർദ്ദേശം
മെൽബൺ: ശീതീകരിച്ച റാസ്ബറിയിൽ നിന്നുള്ള വൈറസ് ബാധയെത്തുടർന്ന് ഓസ്‌ട്രേലിയയിൽ ഹെപ്പറ്റൈറ്റീസ് എ പടരുന്നതായി റിപ്പോർട്ട്. വെസ്‌റ്റേൺ ഓസ്‌ട്രേലിയയിലാണ് ആദ്യമായി ഹെപ്പറ്റൈറ്റീസ് എ റിപ്പോർട്ട് ചെയ്തത്. ഇത് ഫ്രോസൻ ബറി കഴിച്ചതുമൂലമാണെന്ന് കണ്ടെത്തിയതോടെ രോഗബാധിതരാകുന്നവരുടെ എണ്ണം ഇനിയും വർധിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ
മെൽബൺ: ശീതീകരിച്ച റാസ്ബറിയിൽ നിന്നുള്ള വൈറസ് ബാധയെത്തുടർന്ന് ഓസ്‌ട്രേലിയയിൽ ഹെപ്പറ്റൈറ്റീസ് എ പടരുന്നതായി റിപ്പോർട്ട്. വെസ്‌റ്റേൺ ഓസ്‌ട്രേലിയയിലാണ് ആദ്യമായി ഹെപ്പറ്റൈറ്റീസ് എ റിപ്പോർട്ട് ചെയ്തത്. ഇത് ഫ്രോസൻ ബറി കഴിച്ചതുമൂലമാണെന്ന് കണ്ടെത്തിയതോടെ രോഗബാധിതരാകുന്നവരുടെ എണ്ണം ഇനിയും വർധിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
നാനാസ് ബ്രാൻഡിലുള്ള ഫ്രോസൻ ബെറി കഴിച്ചതോടെയാണ് ഹെപ്പറ്റൈറ്റീസ് എ രോഗബാധ കണ്ടെത്തിയതെന്ന് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് വക്താവ് അറിയിച്ചു. ഇതുവരെ 13 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വിക്ടോറിയയിൽ മൂന്നു പേരും, ന്യൂസൗത്ത് വേൽസിൽ നാലുപേരും, ക്യൂൻസ് ലാൻഡിൽ അഞ്ചുപേരും വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഒരാളുമാണ് രോഗബാധിതരായത്.
അടുത്ത കാലത്ത് യൂറോപ്പിൽ ഹെപ്പറ്റൈറ്റീസ് എ പടർന്നതു പോലെ ഓസ്‌ട്രേലിയയിലും സമാനസംഭവം അരങ്ങേറാതിരിക്കുന്നതിനായി അതീവ ജാഗ്രതപാലിക്കാൻ അഗ്രികൾച്ചർ മിനിസ്റ്റർ ബർണാബി ജോയ്‌സ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന ഫ്രോസൻ ബറികൾ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കാനാണ് കർശന നിർദ്ദേശം. ഓസ്‌ട്രേലിയയിലേക്ക് ബറികൾ ഇറക്കുമതി ചെയ്യുന്നത് ചൈനയിലെ ഷാൻഡോംഗ് പ്രൊവിൻസിൽ നിന്നാണ്. ഇവിടെയാണെങ്കിൽ മലിനീകരണ പ്രശ്‌നങ്ങൾ ഏറെയുള്ള മേഖലയാണ്. ഫ്രോസൻ ബെറിയിൽ നിന്നാണ് രോഗബാധ പടർന്നതെന്ന് കണ്ടെത്തിയതോടെ ഇവ പിൻവലിച്ചിട്ടുണ്ട്.
അതേസമയം സൗത്ത് ഓസ്‌ട്രേലിയയിലെ ചില സ്‌കൂളുകളും ചൈൽഡ് കെയർ സെന്ററുകളും ഇത്തരം ഫ്രോസൻ ബെറികൾ ഉപയോഗിച്ചിട്ടുണ്ടെന്ന് ഭയപ്പെടുന്നു. തുടർന്ന് ഈ സ്‌കൂളുകളിലെ കുട്ടികളുടെ മാതാപിതാക്കളെ ഇക്കാര്യം അധികൃതർ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പെനോലയിലെ മക്കേ ചിൽഡ്രൻസ് സെന്റർ ഉൾപ്പെടെ ഒമ്പതു സ്‌കൂളുകളിലും ചൈൽഡ് കെയർ സെന്ററിലുമാണ് ഈ ശ്രേണിയിലുള്ള ബറികൾ കുട്ടികൾക്കു കൊടുത്തിട്ടുള്ളതായി സംശയിക്കുന്നത്. രാവിലത്തേയും വൈകുന്നേരത്തേയും സ്‌നാക്ക് സമയത്ത് ഭക്ഷണത്തോടൊപ്പം ബറികൾ നൽകിയാതായണ് പറയപ്പെടുന്നത്.
കുട്ടികൾക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നം കണ്ടെത്തുന്നുണ്ടെങ്കിൽ അധികൃതരെ ഉടൻ വിവരമറിയിക്കണമെന്ന് അറിയിച്ചുകൊണ്ടാണ് മാതാപിതാക്കൾക്ക് കത്തയച്ചിരിക്കുന്നത്. കോൾസ്, വൂൾവർത്ത്‌സ്, ഐജിഎ, മറ്റ് സൂപ്പർമാർക്കറ്റുകളിൽ നിന്നെല്ലാം നാനാസ് ഫ്രോസൻ ബറികൾ പിൻവലിച്ചിരിക്കുകയാണ്.