ന്യൂഡൽഹി: ഡൽഹി-തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിൽ ഇന്ധന ചോർച്ച. ഡൽഹി വിമാനത്താവളത്തിൽനിന്നും വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുൻപാണ് ഇന്ധന ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിമാനത്തിലുണ്ടായിരുന്ന 173 യാത്രക്കാരെയും പുറത്തെത്തിച്ചു. വിമാനം യാത്രതിരിക്കുന്നതിന് തൊട്ടുമുമ്പാണ് ഇന്ധനചോർച്ച ശ്രദ്ധയിൽപ്പെട്ടത്.

എഎൻഎയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ വിഡിയോയും എഎൻഐ പുറത്തുവിട്ടു. തലസ്ഥാനത്തേക്ക് അവധിക്കാലം പ്രമാണിച്ച് എത്തുന്ന നിരവധി യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സംഭവം അറിഞ്ഞയുടൻ അഗ്നിശമന സേനാ സന്നാഹങ്ങൾ വിമാനത്തിന് അടുത്തേക്ക് കുതിച്ചെത്തി. ചോർന്ന ഇന്ധനം നിർവീര്യമാക്കിയും ചോർച്ച തടഞ്ഞും വലിയ അപകടമാണ് ഒഴിവാക്കിയത്.