ന്യൂഡൽഹി: പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ വില കുറച്ചതോടെ ബിജെപി ഇതര സംസ്ഥാനങ്ങൾ സമ്മർദ്ദത്തിൽ. കേന്ദ്രസർക്കാർ എക്സൈസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചതോടെ എൻഡിഎ ഭരിക്കുന്ന 15 സംസ്ഥാനങ്ങൾ മൂല്യ വർധിത നികുതി കുറച്ചിരുന്നു. ഇതോടെ ബിജെപി ഇതര പാർട്ടികൾ പ്രതിരോധത്തിലായി.

സമ്മർദ്ദം ശക്തമായതോടെ പെട്രോൾ, ഡീസൽ വില കുറയ്ക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞു. കേന്ദ്രവും മറ്റ് ചില സംസ്ഥാനങ്ങളും ഇന്ധന വില കുറച്ചതോടെ ഇക്കാര്യം സർക്കാർ പരിശോധിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. എക്സൈസ് ഡ്യൂട്ടി 15 രൂപയിൽ നിന്ന് 34 രൂപയാക്കി ഉയർത്തിയ ശേഷമാണ് കേന്ദ്രം ഇപ്പോൾ വില കുറച്ചതെന്ന് പറഞ്ഞ സിസോഡിയ കേന്ദ്രസർക്കാർ 15 രൂപയെങ്കിലും കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു.