തിരുവനന്തപുരം: മാർച്ച് 31നാണ് എണ്ണകമ്പിനികൾ പെട്രോൾ ഡീസൽ വില കുറച്ചത്. പെട്രോളിന് 3.77 രൂപയും ഡീസലിന് 2.91 രൂപയുമാണ് കുറച്ചത്. വില്പന നികുതിയിലെ കുറവ് കൂടി വന്നപ്പോഴാണ് വിലയിൽ മാറ്റം ഉണ്ടായത്. കേരളത്തിൽ വില്പനനികുതിയടക്കം കുറഞ്ഞത് 5.03 രൂപയാണ്. ഡീസലിന് കുറഞ്ഞത് 3.74 രൂപയും കുറഞ്ഞു. 29 ശതമാനം വരുന്ന വില്പനനികുതിയിലെ കുറവാണ് വിലയിൽ പ്രതിഫലിച്ചത്. ഇത് വാഹന ഓടിക്കുന്നവർക്ക് പ്രതീക്ഷിക്കാത്ത നേട്ടവുമായി.

വില്പനനികുതിയടക്കമുള്ള വില ലഭിക്കാതിരുന്നതിനാൽ ചില പമ്പുകൾ വാർത്തകളിൽ പറഞ്ഞപ്രകാരം പെട്രോളിന് 3.77 രൂപയും ഡീസലിന് 2.91 രൂപയുമാണ് കുറച്ചത്. പെട്രോൾ കമ്പനികൾ വിലവിവരം നൽകിയതിന് ശേഷമാണ് യഥാർഥ വിലയിളവ് ഉപഭോക്്താക്കൾക്ക് നൽകിയത്. ഇത് പ്രതിഷേധങ്ങൾക്ക് ഇട നൽകി. ഇതോടെ ഇടപെടലുമുണ്ടായി. വിലകുറയുകയും ചെയ്തു. എറണാകുളം ജില്ലയിലെ പമ്പുകളിൽ 69.16 രൂപ മുതലാണ് പെട്രോൾ വില, ഡീസലിന് 59.90 രൂപ മുതലും. വിതരണം ചെയ്യുന്ന കേന്ദ്രത്തിൽനിന്നുള്ള അകലം പരിഗണിച്ച് നേരിയ വ്യത്യാസം പമ്പുകൾ തമ്മിലുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങളേക്കാൾ കേരളത്തിൽ വിൽപ്പന നികുതി ഏറെ കൂടുതലാണ്. അതുകൊണ്ടാണ് പെട്രോൾ ഡീസൽ വില കുറയുമ്പോൾ കേരളത്തിൽ വലിയ നേട്ടം ഉണ്ടാകുന്നത്. ഡീസലിന് അയൽസംസ്ഥാനങ്ങളെക്കാൾ ഉയർന്ന വിൽപന നികുതി ഈടാക്കുന്നതു സംസ്ഥാനത്തു ഡീസൽ വിൽപന കുറയാൻ ഇടയാക്കുന്നുണ്ടായിരുന്നു. ഇത് വരുമാന നഷ്ടത്തിനും കാരണമാണ്. എന്നാൽ വിൽപ്പന നികുതി കുറച്ച് കൂടുതൽ പേരെ ഡീസൽ വാങ്ങിക്കുന്നതിന് പ്രേരിപ്പിക്കുന്ന നയം സംസ്ഥാന സർക്കാർ എടുത്തില്ല. പെട്രോൾ ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന വരുമാനം കുറയാതിരിക്കാനാണ് ഇത്.

40 രൂപയിൽ താഴെയാണ് പെട്രോളിന്റെ വില. ബാക്കി മുപ്പത് രൂപയോളം വിവിധ നികുതികളാണ്. സംസ്ഥാന സർക്കാരിന് വിൽപ്പന നികുതിയിലൂടെ ഒരു ലിറ്റർ പെട്രോളിൽ നിന്ന് ഉദ്ദേശം 12 രൂപയോളം ലഭിക്കുന്നണ്ട്.