- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ ഇന്ധന സബ്‌സിഡി നിയന്ത്രണം ഉടൻ; പെട്രേൾ വിലയിൽ വൻ വർധനക്ക് സാധ്യത; 88 ശതമാനം വരെ വർദ്ധിപ്പിക്കാൻ നിർദ്ദേശം
കുവൈറ്റിൽ ഇന്ധനസബ്‌സിഡി നിയന്ത്രിക്കുന്നത് സംബന്ധിച്ച് തീരുമാനമാകുന്നതോടെ ഇന്ധനവില ഉയർന്നേക്കും. ഇന്ധന സബ്‌സിഡി നിയന്ത്രിക്കുന്നത് സംബന്ധിച്ച നടപടികൾ അന്തിമഘട്ടത്തിലാണെന്നും സബ്‌സിഡി സമിതി ഇതുസംബന്ധിച്ച പഠനം പൂർത്തിയാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഡിസംബർ അവസാനം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന. റിപ്പോർട
കുവൈറ്റിൽ ഇന്ധനസബ്‌സിഡി നിയന്ത്രിക്കുന്നത് സംബന്ധിച്ച് തീരുമാനമാകുന്നതോടെ ഇന്ധനവില ഉയർന്നേക്കും. ഇന്ധന സബ്‌സിഡി നിയന്ത്രിക്കുന്നത് സംബന്ധിച്ച നടപടികൾ അന്തിമഘട്ടത്തിലാണെന്നും സബ്‌സിഡി സമിതി ഇതുസംബന്ധിച്ച പഠനം പൂർത്തിയാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഡിസംബർ അവസാനം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന. റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.എന്നാൽ, സബ്‌സിഡി കാര്യമായി വെട്ടിക്കുറച്ചേക്കുമെന്നാണ് റിപ്പോർട്ട്.
ഇതോടെ രാജ്യത്തെ ഇന്ധനവിലയിൽ വൻ വർദ്ധനവ് ഉറപ്പാണ്. പെട്രോൾവില കൂട്ടണമെന്ന നിർദ്ദേശം സബ്‌സിഡീസ് കമ്മറ്റി മുന്നോട്ടുവച്ചിട്ടുണ്ട്. നിലവിലെ 69 ഫിൽസ് പെട്രോൾ വില 110 ഫിൽസ് ആക്കണമെന്നാണ് നിർദ്ദേശം. ഇത് നടപ്പിലായാൽ 69 ശതമാനം വില വർദ്ധനവാകും പ്രാബല്യത്തിൽ വരികപെട്രോളിന് ലിറ്ററിന് 69 ശതമാനവും ഗ്യാസിന് 88 ശതമാനവും വർധനയാണ് സമിതി ശിപാർശ ചെയ്തതെന്നാണ് അറിയുന്നത്. അതോടൊപ്പം, സബ്‌സിഡി പൂർണമായി ഒഴിവാക്കുകയെന്ന നിർദേശവും സമിതിയുടെ പരിഗണനയിലുണ്ട്.
അങ്ങനെയെങ്കിൽ പെട്രോൾ വില ലിറ്ററിന് 250 ഫിൽസ് വരെയായി ഉയരാനും സാധ്യതയുണ്ട്. ഈ വർഷം തുടക്കത്തിൽ ഡീസൽ, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവക്കുള്ള സബ്‌സിഡി കുറക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതേതുടർന്ന് ഡീസലിനും മണ്ണെണ്ണക്കും നേരത്തേ ലിറ്ററിന് 55 ഫിൽസുണ്ടായിരുന്നത് 170 ഫിൽസായി ഉയർന്നു. എന്നാൽ, ഇതിനുപിന്നാലെ അവശ്യ സാധനങ്ങളുടെ വിലയിൽ വർധനയുണ്ടായതിനെ തുടർന്ന് വില കുറക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഫെബ്രുവരി ഒന്നുമുതൽ ലിറ്ററിന് 110 ഫിൽസായി ഡീസലിന്റെയും മണ്ണെണ്ണയുടെയും വില.
ഡീസൽ, മണ്ണെണ്ണ സബ്‌സിഡി നിയന്ത്രണം നടപ്പായതിനുശേഷമുള്ള അവസ്ഥ വിലയിരുത്തി പെട്രോൾ, വെള്ളം, വൈദ്യുതി തുടങ്ങിയവക്കുള്ള സബ്‌സിഡികളും ക്രമാനുഗതമായി പിൻവലിക്കാനാണ് സർക്കാർ നീക്കം. സബ്‌സിഡി ഇനത്തിൽ പ്രതിവർഷം ചെലവാകുന്ന തുകയുടെ 20 ശതമാനം ലാഭിക്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ് വിദഗ്ധ സമിതി സമർപ്പിച്ചിരുന്നത്.
സമീപകാലത്തായി പൊതുചെലവ് ക്രമാതീതമായി വർധിച്ചതാണ് സർക്കാറിനെ സബ്‌സിഡി വെട്ടിക്കുറക്കുന്നതടക്കമുള്ള സാമ്പത്തിക നിയന്ത്രണത്തിന് പ്രേരിപ്പിച്ചത്.