ന്യൂഡൽഹി: രാജ്യവ്യാപകമായി ഇന്ധനവില കുറച്ചു. പെട്രോളിന് രണ്ട് രൂപ 16 പൈസയും ഡീസലിന് രണ്ട് രൂപ 10 പൈസയും കുറച്ചതായി ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. തിങ്കളാഴ്ച അർധരാത്രിയോടെ പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞതും രൂപയുടെ മൂല്യം കൂടിയതുമാണ് ഇന്ധനവില കുറയാൻ കാരണം. വിപണിയിലെ മാറ്റങ്ങൾ തുടർന്നും ഇന്ധനവിലയിൽ പ്രതിഫലിക്കുമെന്നും ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. ഏപ്രിൽ 16-ന് പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും വർധിപ്പിച്ചിരുന്നു.

ഇതിന് ശേഷം രൂപയുടെ മൂല്യം ഉയർന്നതാണ് വില കുറയ്ക്കാൻ കാരണം. അതുകൊണ്ട് തന്നെ രണ്ടാഴ്ചയ്ക്ക് ശേഷവും വില കുറയുമെന്ന സൂചനയാണ് ഇന്ത്യൻ എണ്ണക്കമ്പനികൾ നൽകുന്നത്.