- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വാഹന ഉടമകൾക്ക് ക്രിസ്മസ് സമ്മാനം: സിഡ്‌നി പെട്രോൾ വില അഞ്ചു വർഷത്തെ കുറഞ്ഞ നിരക്കിലേക്ക്
സിഡ്‌നി: സിഡ്‌നിയിലെ വാഹന ഉടമകൾക്ക് ക്രിസ്മസ് സമ്മാനമായി പെട്രോൾ വിലക്കുറവ്. ക്രിസ്മസിനു മുന്നോടിയായി പെട്രോൾ വിലയിൽ വിലക്കുറവ് വരുമെന്ന് പ്രഖ്യാപനമുണ്ടായിക്കഴിഞ്ഞു. പെട്രോൾ വില ഈ ആഴ്ച ലിറ്ററിന് 1.10 ഡോളർ ആകുന്നതോടെ അഞ്ചു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തും. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവാണ് പെട്രോൾ വില
സിഡ്‌നി: സിഡ്‌നിയിലെ വാഹന ഉടമകൾക്ക് ക്രിസ്മസ് സമ്മാനമായി പെട്രോൾ വിലക്കുറവ്. ക്രിസ്മസിനു മുന്നോടിയായി പെട്രോൾ വിലയിൽ വിലക്കുറവ് വരുമെന്ന് പ്രഖ്യാപനമുണ്ടായിക്കഴിഞ്ഞു. പെട്രോൾ വില ഈ ആഴ്ച ലിറ്ററിന് 1.10 ഡോളർ ആകുന്നതോടെ അഞ്ചു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തും.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവാണ് പെട്രോൾ വിലയിൽ ഇവിടേയും ഇടിവു സംഭവിക്കാൻ ഇടയായത്. 2009-ൽ ലിറ്ററിന് 1.10 ഡോളർ എത്തിയതിൽ പിന്നെ പെട്രോൾ വില കുത്തനെ ഉയരുകയായിരുന്നു. ക്രിസ്മസിനു മുമ്പ് കുറയുന്ന പെട്രോൾ വില ന്യൂ ഇയറിലും തുടരുമെന്നാണ് കരുതുന്നത്. സിഡ്‌നി ആകെമാനം പെട്രോൾ ലിറ്ററിന് ശരാശരി 1.18 ഡോളർ വിലയാണ് രേഖപ്പെടുത്തുന്നതെന്നാണ് എൻആർഎംഎ വിലയിരുത്തുന്നത്. ചിലയിടങ്ങളിൽ വില 1.12 ഡോളർ വരെ താഴ്ന്നിരുന്നു.
പെട്രോൾ വില കുറയുന്നത് ഫെഡറൽ സർക്കാരിനും മെച്ചമായിരിക്കുകയാണ്. അടുത്ത കാലത്ത് ഫ്യൂവൽ എക്‌സൈസ് ടാക്‌സ് ഏർപ്പെടുത്തിയതിനെത്തുടർന്ന് വാഹന മോട്ടോറിസ്റ്റുകളിൽ നിന്ന് നേരിടേണ്ടി വന്ന എതിർപ്പിനെ മറികടക്കാൻ പെട്രോൾ വിലയിടിവ് സർക്കാരിന് സഹായകമാകും എന്നാണ് കരുതുന്നത്. എക്‌സൈസ് നികുതി ഏർപ്പെടുത്തുന്നതിലൂടെ ലിറ്ററിന് അര സെന്റ് എന്ന രീതിയിൽ വില വർധന നേരിടുമെന്നാണ് വിലയിരുത്തിയിരുന്നത്. അത്തരത്തിൽ ഒരു ഓസ്‌ട്രേലിയൻ കുടുംബത്തിൽ ആഴ്ചയിൽ 135 ഡോളർ അധിക ചെലവ് വരുമെന്നും കണക്കാക്കിയിരുന്നു.
ക്രിസ്മസിനോടനുബന്ധിച്ച് ഇനി പെട്രോൾ വില വർധന ഭയക്കേണ്ടെന്നു തന്നെയാണ് ഫ്യൂവൽ അനലിസ്റ്റ് അലൻ കാഡ് വ്യക്തമാക്കുന്നത്. സിംഗപ്പൂരിൽ എണ്ണ വില താഴ്ന്ന സ്ഥിതിക്ക് മൂന്നാഴ്ചയായി പെട്രോൾ വിലയിൽ ഇടിവാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അത് ഈയാഴ്ചയും തുടരുമെന്നും പെട്രോൾ വില വർധന ഉടനെയെങ്ങും പ്രതീക്ഷിക്കേണ്ടെന്നും അലൻ കാഡ് ചൂണ്ടിക്കാട്ടുന്നു.