- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികൾക്കെതിരെ കനത്ത നടപടികളുമായി വീണ്ടും കുവൈത്ത്; അനധികൃത ധനസമാഹരണം നടത്തുന്നവരെ നാടുകടത്തും; സർക്കാർ സർവ്വീസിൽ 30 വർഷം പൂർത്തിയാക്കിയ വിദേശികളെ പിരിച്ചുവിടാനും നീക്കം
കുവൈത്ത് സിറ്റി: വിദേശികൾക്കെതിരെ കനത്ത നടപടികളുമായ കുവൈത്ത് രംഗത്ത്. രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് അനധികൃത ധനസമാഹരണത്തിലേർപ്പെടുന്ന വിദേശികളെ നാടുകടത്താനും, സർക്കാർ സർവ്വീസിൽ 30 വർഷം പൂർത്തിയാക്കിയവരെ പിരിച്ച് വിടാനും സാധ്യതയുള്ളതായി റിപ്പോർട്ടുണ്ട്. തൊഴിൽ, സാമൂഹികകാര്യ മന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങളാണ്
കുവൈത്ത് സിറ്റി: വിദേശികൾക്കെതിരെ കനത്ത നടപടികളുമായ കുവൈത്ത് രംഗത്ത്. രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് അനധികൃത ധനസമാഹരണത്തിലേർപ്പെടുന്ന വിദേശികളെ നാടുകടത്താനും, സർക്കാർ സർവ്വീസിൽ 30 വർഷം പൂർത്തിയാക്കിയവരെ പിരിച്ച് വിടാനും സാധ്യതയുള്ളതായി റിപ്പോർട്ടുണ്ട്. തൊഴിൽ, സാമൂഹികകാര്യ മന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുൾപ്പെടെ സഹായമത്തെിക്കുന്നതിനായി നിരവധി സന്നദ്ധ സംഘടനകളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. ഇക്കാര്യത്തിൽ നടപടിക്രമം തെറ്റിച്ച് രാജ്യത്ത് വ്യക്തികൾ, സംഘടനകൾ എന്നിവരിൽനിന്ന് ധനസമാഹരണം നടത്തുന്നത് ശിക്ഷാർഹമായ നിയമ ലംഘനമായാണ് കണക്കാക്കിയിരുന്നതെങ്കിലും നാടുകടത്തേണ്ട കുറ്റകൃത്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. അടുത്തിടെ സന്നദ്ധ സേവനങ്ങളുടെ മറവിൽ വിദേശികളുടെ ഭാഗത്തുനിന്ന് നിരവധി അനധികൃത പണപ്പിരിവുകളാണ് അധികൃതർ പിടികൂടിയത്.
രാജ്യത്തിന് പുറത്തുള്ള തീവ്രവാദ ഗ്രൂപ്പുകളിലേക്കും പ്രസ്ഥാനങ്ങളിലേക്കും സാമ്പത്തിക സഹായമത്തെുന്നുണ്ടെന്ന ആക്ഷേപം ഉയർന്നതാണ് കടുത്ത ശിക്ഷക്ക് മന്ത്രാലയത്തെ പ്രേരിപ്പിച്ചത്. അടുത്തിടെ വിവിധ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് വിദേശികൾക്കെതിരെ പ്രഖ്യാപിക്കുന്ന നാലാമത്തെ നാടുകടത്തലാണിത്. നിരോധിത ഇടങ്ങളിൽ മാംസം ചുടുന്ന വിദേശികളെ നാടുകടത്തുമെന്ന് പരിസ്ഥിതി അഥോറിറ്റിയും പരീക്ഷാ സമയത്ത് വിദ്യാർത്ഥികൾക്ക് വഴിവിട്ട രീതിയിൽ സഹായംചെയ്യുന്ന അദ്ധ്യാപകരെ നാടുകടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയവും മുന്നറിയിപ്പ് നൽകിയത് രണ്ടു ദിവസം മുമ്പാണ്. കടുത്ത ഗതാഗതനിയമലംഘനം വരുത്തുന്ന ഡ്രൈവർമാരെ നാടുകടത്തുമെന്ന് ട്രാഫിക് ഡിപാർട്‌മെന്റ് ആഴ്ചകൾക്കു മുമ്പ് താക്കീത് നൽകിയിട്ടുണ്ട്.
കൂടാതെ സ്വദേശിവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് സർക്കാർ സർവ്വീസിൽ 30 വർഷം പൂർത്തിയാക്കിയവരെ പിരിച്ചുവിടാൻ ഒരുങ്ങുന്നത്.ഇതിന്റെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളിൽ 30 വർഷത്തെ സർവ്വീസുള്ളവരുടെ പട്ടിക തയ്യാറാക്കി ബന്ധപ്പെട്ട മന്ത്രാലയം അണ്ടർ സെക്രട്ടറിക്ക് അയച്ചു.
പട്ടികയിലുള്ള എല്ലാവരെയും ഉടൻ സർവീസിൽ നിന്നും പിരിച്ചുവിടാനാണ് മന്ത്രിയുടെ ഉത്തരവ്. അതേ സമയം സർക്കാർ സർവീസിൽ 30 വർഷം പൂർത്തിയാക്കിയ സ്വദേശികളെയും സർവീസിൽ നിന്നും പിരിച്ചുവിടാനാണ് മന്ത്രിയുടെ നീക്കം. ഇതനുസരിച്ച് സ്വദേശികളുടെ പട്ടിക ഉടൻ തയ്യാറാക്കി നടപടി സ്വീകരിക്കുന്നതിന് കൈമാറുമെന്നും മന്ത്രി അറിയിച്ചു.