ന്യൂയോർക്ക്:  ന്യൂയോർക്ക് സെനറ്റിലേക്കു മത്സരിക്കുന്ന ജാക്ക് മാർട്ടിന്റെ തെരഞ്ഞെുപ്പ് ഫണ്ട് ശേഖരണാർഥം ലെഞ്ച് നടത്തി. ഒമേഗാ റെസ്‌റ്റോറന്റിൽ നടന്ന ലെഞ്ചിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വംശജർ പങ്കെടുത്തു.

ഇന്ത്യൻ റിപ്പബ്ലിക് ക്ലബ് ചെയർമാൻ മാത്യു ജോർജ്, സെക്രട്ടറി ഫിലിപ്പ് തോമസ്, ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് ചെയർമാൻ ജിൻസ്‌മോൻ സക്കറിയ, നാഷണൽ കൗണ്ടി ഹ്യൂമൺറൈറ്റ്‌സ് കമ്മീഷ്ണർ ജോർജ് തോമസ്, ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഐലൻഡ് ചെയർമാൻ ബെഞ്ചമിൻ ജോർജ്, സെക്രട്ടറി ബേബി കുര്യാക്കോസ്, പ്രസിഡന്റ് സാബു ലൂക്കോസ്, ട്രഷറർ മാത്യു തോമസ്, എകെഎംജി ന്യൂയോർക്ക് സെക്രട്ടറി ഡോ. തോമസ് മാത്യു, കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് പ്രസിഡന്റ് ഡോ. ജോസ് കാനാട്ട്, ബോബ് എബ്രാം, ജോൺ തോമസ്, തോമസ് കൈപ്പശേരി, ജോർജ് കുരിക്കാട്ട്, റെഡ്‌വീർ സിങ്, ജെയിംസ്,  ബിജോയ് എബ്രാഹം തുടങ്ങിയവർ ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തു.