- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട് ശുചീകരിക്കാനെന്ന പേരിൽ വിളിച്ചു കൊണ്ടു വന്നു; അകത്തു കയറ്റി കുറ്റിയിട്ട ശേഷം മദ്യമൊഴിച്ച് കൊടുത്ത് കുടിപ്പിക്കാൻ ശ്രമം; വഴങ്ങാതെ വന്നപ്പോൾ കടന്നു പിടിച്ച് അപമാനിച്ചു: വീട്ടു ജോലിക്കാരിയുടെ പരാതിയിൽ ദന്തഡോക്ടർ അറസ്റ്റിൽ
പന്തളം: വീട് ശുചീകരിക്കാൻ വന്ന ജോലിക്കാരിയെ മദ്യം നൽകി വശത്താക്കാനും പീഡിപ്പിക്കാനും ശ്രമിച്ചെന്ന പരാതിയിൽ ദന്തഡോക്ടർ അറസ്റ്റിൽ. മങ്ങാരം മുട്ടാർ യക്ഷിവിളക്കാവിന് സമീപം പഞ്ചവടിയിൽ ജി. അനിലിനെ(48)യാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഓച്ചിറയ്ക്ക് സമീപം ചൂനാട് ദന്തൽ ക്ലിനിക്ക് നടത്തുന്ന അനിൽ വീട്ടിൽ ഒറ്റയ്ക്കാണ് താമസം.
ഇയാൾ മൂന്നു വട്ടം വിവാഹിതനായിട്ടുണ്ട്. ഭാര്യമാരെല്ലാം ഇയാളുടെ പീഡനം കാരണം ബന്ധം വേർപിരിഞ്ഞ് പോയവരാണ്. മദ്യപിച്ചു കഴിഞ്ഞാൽ ഇയാൾ സ്ത്രീകളോട് മോശമായി പെരുമാറുന്നയാളാണ്. മുൻപുംഇത്തരം പെരുമാറ്റം രോഗികൾ അടക്കമുള്ളവർക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സുഹൃത്തായ ഡോക്ടർ അവരുടെ വീട്ടിൽ ജോലിക്ക് വരുന്ന, ഭർത്താവ് മരിച്ച യുവതിയെയാണ് ഞായറാഴ്ച രാവിലെ അനിലിന്റെ വീട് ശുചീകരിക്കുന്നതിനായി പറഞ്ഞു വിട്ടത്. പന്തളം ടൗണിൽ നിന്ന് ജോലിക്കാരിയെ ഇയാൾ തന്നെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
വീട്ടിലെത്തിയ ശേഷം ഗേറ്റും വീടിന്റെ കതകുമെല്ലാം ഇയാൾ കുറ്റിയിട്ടു. തുടർന്ന് മദ്യപിച്ച് മദോന്മത്തനായി. ഇതിനിടെ ഒരു ഗ്ലാസ് മദ്യവും ഒഴിച്ച് ജോലിക്കാരിയെ സമീപിച്ചു. അവർ കുടിക്കാൻ തയാറായില്ല. ഇതും കുടിച്ച ശേഷം അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന യുവതിയുടെ അടുത്ത് ചെന്ന് കടന്നു പിടിക്കുകയും അപമാനിക്കുകയും ആയിരുന്നു.
യുവതി ഇയാളെ തള്ളി മാറ്റി പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർ തന്നെ പ്രതിയുടെ വീട്ടിലേക്ക് പറഞ്ഞു വിട്ട ഡോക്ടറുടെ വീട്ടിലെത്തി വിവരം പറഞ്ഞു. ഡോക്ടറുടെ സഹോദരൻ ഈ വിവരം ചോദിക്കാൻ അനിലിന്റെ വീട്ടിലെത്തി. അനിൽ അയാളെ മർദിക്കുകയും കാർ തകർക്കുകയും ചെയ്തു. നാട്ടുകാരെയും കൂട്ടി പന്തളം പൊലീസ് സ്റ്റേഷനിൽ എത്തി യുവതി പരാതി നൽകുകയായിരുന്നു.
ഉടൻ തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. മദ്യലഹരിയിൽ ആയിരുന്ന ഇയാൾ സ്റ്റേഷനിലും അക്രമത്തിന് തുനിഞ്ഞു. രാത്രി തന്നെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്എച്ച്ഓ എസ്. ശ്രീകുമാർ, എസ്ഐമാരായ സികെ വേണു, ഡി. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്