കൊച്ചി: ആകാശവാണി കൊച്ചി നിലയത്തിലെ പ്രോഗ്രാം പ്രൊഡ്യൂസറും തിരക്കഥാകൃത്തും കവിയും ഗാനരചയിതാവുമായ ജി.ഹിരൺ (53) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വി.ആർ. ഗോപാപലകൃഷ്ണൻ സംവിധാനം ചെയ്ത കാഴ്ചയ്ക്കപ്പുറം ജഗതി ശ്രീകുമാർ സംവിധാനം ചെയ്ത കല്ല്യാണ ഉണ്ണികൾ എന്നിവയാണ് ഹിരൺ തിരക്കഥയെഴുതിയ ചിത്രങ്ങൾ.

വൈക്കം തലയോലപ്പറമ്പ് സ്വദേശിയായ ഹിരൺ ആകാശവാണിയുടെ കോഴിക്കോട്, മഞ്ചേരി നിലയങ്ങളിൽ പ്രോഗ്രാം പ്രൊഡ്യൂസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മഞ്ചേരി നിലയത്തിന്റെ അവതരരഗാനം രചിച്ചത് ഹിരണാണ്. കോഴിക്കോട് നിലയത്തിന്റെ ശ്രദ്ധേയമായ പരിപാടിയായ മൊഞ്ചും മൊഴിയുടെ രചനയും സംവിധാനവും ഹിരണായിരുന്നു.