ഹൂസ്റ്റൺ: മുൻ ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ളക്കു വെടിയേറ്റു.  ഹൂസ്റ്റണിൽ അദ്ദേഹത്തിന്റെ ഓഫീസിൽ അക്രമി അതിക്രമിച്ചു കയറി വെടി വയ്ക്കുകയായിരുന്നു. എൻ എസ് എസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റുമാണ് ജികെ പിള്ള.

വയറ്റിൽ വെടിയേറ്റതിനെ തുടർന്ന് ബെൻടൗബ് ഹോസ്പിറ്റിലിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് എമർജെൻസി റൂമിൽ നിന്ന് റിക്കവറി റൂമിലേക്ക് മാറ്റി. അദ്ദേഹം തന്നെയാണു ആംബുലൻസ് വിളിച്ചത്. വയറിന് സമീപം മൂന്ന് പ്രാവശ്യം വെടിയേറ്റതായി കരുതുന്നു. ജികെ പിള്ള അപകട നില തരണം ചെയ്തതായി മുൻ ഫൊക്കാന ഫോമ പ്രസിഡന്റ് ശശിധരൻ നായർ അറിയിച്ചു.

മോഷണ ശ്രമമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. അക്രമിയുടെ ദൃശ്യങ്ങൾ സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ജി.കെ പിള്ളയെ ആക്രമികൾ ലക്ഷ്യമിടുന്നത് ഇത് മൂന്നാം തവണയാണ്. മുമ്പ് നടന്ന രണ്ട് ആക്രമണങ്ങളും പണാപഹരണത്തിന് വേണ്ടിയായിരുന്നു.

നാല്പതു വർഷമായി ഹൂസ്റ്റണിൽ പ്രവർത്തിക്കുന്ന പിള്ള അക്കൗണ്ടന്റും പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയുമാണ് ജി.കെ. പിള്ള. പാലക്കാട് മുതുവാന സ്വദേശിയായ ജി കെ പിള്ള 40 വർഷത്തോളമായി ഹൂസ്റ്റണിൽ താമസിച്ചു വരികയാണ്. 2010-2012 കാലത്ത് ഫൊക്കാന പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടുണ്ട്. പ്രവാസി സമ്മേളനത്തിനായി കേരളത്തിലേക്ക് തിരിക്കാനിരിക്കെയാണ് ആക്രമണമുണ്ടായത്.

ഫോക്കാനയുടെ എക്കാലത്തെയും ജനപ്രിയ നേതാവാണ് ജി.കെ.പിള്ള. പ്രതിസന്ധി ഘട്ടത്തിൽ ഫൊക്കാനയെ മുന്നിൽ നിന്ന് നയിച്ച വ്യകതിയാണ് അദ്ദേഹം . അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസ്) ഹ്യൂസ്റ്റൺ വെടി വയ്‌പ്പിനെ ശക്തമായി അപലപിച്ചു. ഫോമായ്ക്ക് വേണ്ടി എക്‌സിക്യുടീവ് കമ്മിറ്റിയാണ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ 3 മലയാളി കുട്ടികളെ കാണാതാവുകയും, 2 പേരുടെ മൃതദേഹം ലഭിക്കുകയും, മൂന്നാമത്തെയാളെ ഇതുവരെ കണ്ടെത്തായില്ല എന്നുള്ളതും അടുത്ത കാലത്ത് വൻ ചർച്ചാവിഷയമാണ്. ഇത്തരം സംഭവങ്ങൾ ഇനിയും നടക്കാതിരിക്കാൻ മലയാളികൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും, മുതിർന്നവരും കുട്ടികളും ഒരു പോലെ ഈ വിഷയങ്ങളിൽ ജാഗ്രത പുലർത്തണമെന്നും, ഫോമാ പ്രസിഡന്റ്ണ്ട ആനന്ദൻ നിരവേലും, സെക്രട്ടറി ഷാജി എഡ്വേർഡും, ട്രഷറർ ജോയി ആന്തണിയും അഭ്യർത്ഥിച്ചു. ജി കെ പിള്ള എത്രേയും വേഗം സുഖം പ്രാപിക്കുന്നതിനായി പ്രാർത്ഥിക്കുന്നു എന്നും അവർ പറഞ്ഞു.

ജി.കെ പിള്ളക്ക് വെടിയേറ്റ സംഭവത്തെ അപലപിക്കുന്നതായി 'നാമം' പ്രസിഡന്റ് മാധവൻ ബി നായരും പറഞ്ഞു. 'ഇക്കഴിഞ്ഞ നാമം എക്‌സലൻസ് അവാർഡ്ണ്ട നൈറ്റിൽ പങ്കെടുക്കാൻ ജി.കെ പിള്ള ന്യൂജേഴ്‌സിയിലെത്തിയിരുന്നു. അദ്ദേഹത്തിന് വെടിയേറ്റ വാർത്ത ഞെട്ടലോടെയാണ്ണ്ട കേട്ടത്. അപകടനില അദ്ദേഹം തരണം ചെയ്തതിൽ ആശ്വസിക്കുന്നു. എത്രയും വേഗം അദ്ദേഹം സുഖം പ്രാപിച്ച് പൊതു പ്രവർത്തന രംഗത്തേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു,' മാധവൻ ബി നായർ പറഞ്ഞു.

ഈ സംഭവത്തെ അതീവ ഗൗരവത്തോടെ കണ്ട് അന്വേഷണം നടത്തുകയും കുറ്റവാളിയെ നിയമത്തിനു മുൻപിൽ കൊണ്ടു വരികയും ചെയ്യണം എന്ന് നാമം എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.