- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണം സുഗമമാക്കാൻ മോദിക്ക് മലയാളികളെ തന്നെ വേണം! റെയിൽവേയിലെ മുഖ്യചുമതല ശ്രീധരന് നൽകിയതിന് പിന്നാലെ പ്രതിരോധ വകുപ്പ് സെക്രട്ടറി സ്ഥാനത്ത് ജി മോഹൻകുമാർ; ആയുധനിർമ്മാണ രംഗത്തെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ചുക്കാൻ പിടിക്കുക ഈ മലയാളി
ന്യൂഡൽഹി: യുപിഎ സർക്കാറിന്റെ കാലത്ത് പത്ത് വർഷം പ്രതിരോധ മന്ത്രി സ്ഥാനത്ത് മലയാളിയായ എ കെ ആന്റണിയായിരുന്നു ഉണ്ടായിരുന്നത്. ആന്റണി പടിയിറങ്ങിയെങ്കിലും പ്രതിരോധ വകുപ്പിന്റെ സുപ്രധാന ചുമതല ലഭിച്ചിരിക്കുന്നത് ഒരു മലയാളിക്കാണ്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ജി മോഹൻ കുമാർ പ്രതിരോധ വകുപ്പ് സെക്രട്ടറിയായി ചുമതല ഏറ്റതോടെയാണ് കേന്ദ്ര
ന്യൂഡൽഹി: യുപിഎ സർക്കാറിന്റെ കാലത്ത് പത്ത് വർഷം പ്രതിരോധ മന്ത്രി സ്ഥാനത്ത് മലയാളിയായ എ കെ ആന്റണിയായിരുന്നു ഉണ്ടായിരുന്നത്. ആന്റണി പടിയിറങ്ങിയെങ്കിലും പ്രതിരോധ വകുപ്പിന്റെ സുപ്രധാന ചുമതല ലഭിച്ചിരിക്കുന്നത് ഒരു മലയാളിക്കാണ്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ജി മോഹൻ കുമാർ പ്രതിരോധ വകുപ്പ് സെക്രട്ടറിയായി ചുമതല ഏറ്റതോടെയാണ് കേന്ദ്രത്തിലെ സുപ്രധാന ചുമതലയിൽ മറ്റൊരു മലയാളി കൂടി എത്തിയത്. ഇ ശ്രീധരനെ കേന്ദ്ര റെയിൽവേ പരിഷ്‌ക്കരത്തിന്റെ ഏകാംഗ കമ്മീഷനായി നിയമിച്ച പ്രധാനമന്ത്രി മോദി തന്റെ സ്വപ്‌ന പദ്ധതിയായ മേക്ക് ഇൻ ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ ചുമതലക്കാരനായാണ് മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ ജി മോഹൻകുമാറിനെ നിയമിച്ചിരിക്കുന്നത്. യുപിഎ സർക്കാറിന്റെ സ്ഥാനത്ത് മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും വൻതോതിൽ മലയാളി സാന്നിധ്യം ഉണ്ടായിരുന്നു. കോൺഗ്രസ് മാറി എൻഡിഎ അധികാരത്തിൽ വരുമ്പോഴും ഭരണചക്രം നിയന്ത്രിക്കാൻ മലയാളികൾ ഉണ്ടെന്നതാണ് ശ്രദ്ധേയം. ഇതിന്റെ ഒടുവിലെ തെളിവാണ് ജി മോഹൻകുമാറിനെ പ്രതിരോധ വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിയമിച്ചതിലൂടെ വ്യക്തമാകുന്നത്.
കേരളത്തിൽ നിന്നുള്ള ബിജെപി രാഷ്ട്രീയക്കാരെ ഭരണരംഗത്തു നിന്നും ഒഴിവാക്കി പ്രഗത്ഭരെയാണ് മോദി ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ നിയോഗിക്കുന്നത്. കേന്ദ്രസഹമന്ത്രി സ്ഥാനത്തിന് തുല്യമായ പദവിയിൽ സിനിമാതാരം സുരേഷ് ഗോപിയെ നിയമിച്ചതിന് പിന്നാലെയാണ് മേക്ക് ഇൻ ഇന്ത്യയുടെ ചുക്കാൻ പിടിക്കാൻ മലയാളി ഉദ്യോഗസ്ഥനെയും നിയമിച്ചത്. എൻഎഫ്ഡിസിയുടെ ചെയർമാനായാണ് സുരേഷ് ഗോപിയെ നിയമിച്ചത്. ജി. മോഹൻകുമാറിനെ പ്രതിരോധ വകുപ്പ് സെക്രട്ടറിയായി നിയമിക്കാൻ മൂന്ന് ദിവസം മുമ്പ് ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇന്ന് അദ്ദേഹം ചുമതല ഏൽക്കുകയും ചെയ്തു.
ആഭ്യന്തര ആയുധ ഉൽപാദനം വർധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഈ സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന് ഏകോപനം നടത്തുക എന്ന ചുമതല ഇനി മുതൽ പ്രതിരോധ സെക്രട്ടറിയായ മോഹൻകുമാറിന്റെ ചുമതലയാകും. പ്രതിരോധ രംഗത്ത് വിദേശനിക്ഷേപ പരിധി ഉയർത്തിയ സർക്കാർ നിരവധി ആയുധ കമ്പനികളെയാണ് ഇന്ത്യയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയാണ് മോദി ആയുധ കമ്പനികൾക്ക് നൽകിയ വാഗ്ദാനം. പ്രധാനമന്ത്രിയുടെ ഫ്രഞ്ച് പര്യടനത്തിനിടെ ഫ്രഞ്ച് വിമാനമ്പനിയായ എയർബസ് ഇന്ത്യയിൽ നിർമ്മിക്കാനുള്ള ധാരണയിലും എത്തിയിരുന്നു. ഇങ്ങനെ വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ആനയിക്കുന്നതിൽ മോഹൻകുമാറിന് നിർണ്ണായക തീരുമാനം കൈക്കൊള്ളേണ്ടി വരും.
സ്വകാര്യ പങ്കാളിത്തം പ്രോൽസാഹിപ്പിക്കണമെന്നാണ് പ്രതിരോധ സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷം ജിമോഹൻ കുമാർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. പ്രതിരോധ ഉൽപന്ന നിർമ്മാണരംഗത്ത് പൊതുമേഖലയുടെ സാധ്യതകൾ പരിമിതമാണെന്ന് മോഹൻ കുമാർ പറഞ്ഞു. സ്വകാര്യനിക്ഷേപം പ്രോൽസാഹിപ്പിക്കാനുള്ള നടപടികളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. പ്രതിരോധ രംഗത്ത് പൊതുമേഖലയുടെ കാര്യക്ഷമത വർധിപ്പിക്കാൻ നടപടികളെടുക്കും. സൈനികരുടെ അതൃപ്തി പരിഹരിക്കാൻ ആവശ്യമായതു ചെയ്യും. പ്രതിരോധ സെക്രട്ടറിയെന്ന നിലയിലുള്ള വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറെന്നും അദ്ദേഹം വ്യക്തമാക്കി.
1979 ബാച്ച് ഒഡീഷ കേഡറിലെ ഉദ്യോഗസ്ഥനാണ് മോഹൻ കുമാർ. 2014 സെപ്റ്റംബർ മുതൽ ഡിഫൻസ് പ്രൊഡക്ഷൻ വിഭാഗം സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. സ്ഥാനം ഒഴിയുന്ന രാധാകൃഷ്ണ മാഥൂറിന് പകരക്കാരനായാണ് മോഹൻകുമാറിന്റെ നിയമനം. സ്റ്റീൽ സെക്രട്ടറിയായും ജലവിഭവ വകുപ്പിൽ അഡീഷണൽ സ്‌പെഷൽ സെക്രട്ടറിയായും വാണിജ്യമന്ത്രാലയത്തിലും മോഹൻകുമാർ സേവനമനുഷ്്ഠിച്ചിട്ടുണ്ട്. ജലസേചന വകുപ്പിലായിരിക്കെ ഗംഗാശുചീകരണ പദ്ധതിയിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചിരുന്നു. തിരുവനന്തപുരമാണ് സ്വദേശം. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും യുകെ ഹൾ സർവ്വകലാശാലയിൽ നി്ന്ന് എംബിഎ ബിരുദവും നേടിയിട്ടുണ്ട്.
1981 ബാച്ച് തമിഴ്‌നാട് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് കുമാർ ഗുപ്തയാണ് മോഹൻകുമാറിന് പകരം ഡിഫൻസ് പ്രൊഡക്ഷൻ സെക്രട്ടറിയാകുക. നിലവിൽ ഈ വിഭാഗത്തിൽ സ്‌പെഷൽ സെക്രട്ടറിയാണ് അശോക് കുമാർ ഗുപ്ത. ഒഡീഷയിൽ ഇൻഡസ്ട്രിയൽ പ്രമോഷൻ ഇൻവെസ്റ്റ്‌മെന്റ് കോർപറേഷന്റെ മാനേജിങ് ഡയറക്ടർ, ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി, കേന്ദ്രത്തിൽ വാണിജ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി, തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. കൊച്ചിൻ ഹോസ്പിറ്റലിലെ ഡോക്ടർ ഗീതയാണ് ഭാര്യ. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ജി. സുരേഷ്‌കുമാർ സഹോദരനാണ്.