- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമങ്ങാട്: കൂടുതൽ പലവ്യഞ്ജനങ്ങളും മറ്റ് ഉല്പന്നങ്ങളും വിതരണം ചെയ്ത് പൊതുവിതരണ ശൃംഖല കൂടുതൽ ജനോപകാര പ്രദമാക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കി വരികയാണെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി അഡ്വ. ജി.ആർ അനിൽ പറഞ്ഞു. സിപിഐ നെടുമങ്ങാട് മണ്ഡലം ജനറൽ ബോഡി യോഗവും പാർട്ടി അംഗങ്ങളുടെ ഫണ്ട് ഏറ്റുവാങ്ങലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി. സിപിഐ നെടുമങ്ങാട് മണ്ഡലം കമ്മിറ്റി ആസ്ഥാനമായ പി.എം. സുൽത്താൻ സ്മാരക ഹാളിൽ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ജില്ലാ കൗൺസിൽ അംഗം വി.ബി.ജയകുമാർ സ്വാഗതവും വി.രാജീവ് നന്ദിയും പറഞ്ഞു. മണ്ഡലം കമ്മിറ്റി അംഗങ്ങൾ, എൽ.സി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, ജനപ്രതിനിധികൾ, ബഹുജന സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.