ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദന്റെ വോട്ട് എത്തി നോക്കിയ ജി. സുധാകരൻ വിവാദത്തിൽ. വി എസ്. അച്യുതാനന്ദനും കുടുംബവും വോട്ടു ചെയ്യുമ്പോൾ അമ്പലപ്പുഴ സ്ഥാനാർത്ഥി ജി. സുധാകരൻ എത്തി നോക്കിയെന്ന പരാതിയിൽ ജില്ലാ കലക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു. യുഡിഎഫ് ജില്ലാ നേതൃത്വമാണ് പരാതി നൽകിയത്.

വൈകിട്ട് നാലു മണിക്കാണ് വി.എസും കുടുംബവും പറവൂർ ഗവ സ്‌കൂളിൽ വോട്ടു ചെയ്യാൻ എത്തിയത്. വിഎസിനും മകനും ഒപ്പം പോളിങ് ബൂത്തിൽ എത്തിയ സുധാകരൻ വോട്ടു ചെയ്യുന്നത് എത്തി നോക്കിയെന്നാണ് പരാതി. വി.എസിന്റെ ഭാര്യ വസുമതി വോട്ടു ചെയ്യാൻ പോകുമ്പോൾ രണ്ടാം നമ്പർ എന്നു പറഞ്ഞതായി യുഡിഎഫ് നൽകിയ പരാതിയിൽ പറയുന്നു.