- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാമിയാണ് ഗുരു; സ്വാമിയാണ് ബന്ധു; സ്വാമിയാണ് വഴികാട്ടി; സ്വാമിയാണ് പ്രപഞ്ചം; സർവ്വതിനും അധികാരമുള്ളവൻ സ്വാമിയാണെന്ന്; ഞാൻ സ്വാമിയാകുമ്പോൾ നീ സ്വാമിയാകുമ്പോൾ പ്രകൃതി ശക്തിക്ക് നേരെ കൈകൂപ്പുകയാണ്; കാടും നീ കാലവും നീ പ്രകൃതിയും നീ അയ്യപ്പസ്വാമി...: മന്ത്രി സുധാകരന്റെ അയ്യപ്പഭക്തി കവിതയിലൂടെ ചർച്ചയാകുമ്പോൾ
തിരുവനന്തപുരം: കാടും നീ കാലവും നീ പ്രകൃതിയും നീ അയ്യപ്പസ്വാമി... എന്ന് ഉദ്ഘോഷിച്ച് മന്ത്രി ജി. സുധാകരൻ എഴുതിയ ഇംഗ്ലീഷ് കവിത സമൂഹമാധ്യമങ്ങളിൽ ഹിറ്റ്. അയ്യപ്പസ്വാമിയെന്നാൽ നീയും ഞാനുമെന്നു വർണിച്ച് തത്വമസി എന്ന സംസ്‌കൃത വാക്കിൽ കവിത അവസാനിപ്പിക്കുന്നു. ജി സുധാകരൻ എന്ന കവി വീണ്ടും ചർച്ചയാവുകയാണ്. മന്ത്രി മന്ത്രി സുധാകരൻ ദ് ഗ്രേറ്റ് ഓപ്പൺ സീക്രട്ട് (മറയില്ലാത്ത മഹത്തായ പൊരുൾ) എന്ന പേരിലാണ് ഇംഗ്ലീഷ് കവിത രചിച്ചിരിക്കുന്നത്. മനോരമയുടെ ശബരിമല സ്‌പെഷ്യലിലാണ് കവിത എത്തിയത്. ശബരിമലയുടെ മഹത്വം ലോകത്തെ അറിയിക്കാനാണ് ഈ കവിതയെന്ന് ആമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. ഈ ഇംഗ്ലീഷ് കവിതയുടെ മലയാള പരിഭാഷ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. സുധാകരന്റെ പച്ച എന്ന കവിത സമൂഹമാധ്യമങ്ങളിലും അച്ചടി മാധ്യമങ്ങളിലും ശ്രദ്ധ നേടിയിരുന്നു. അനുകൂലമായും പ്രതികൂലമായും ചർച്ച ചെയ്യപ്പെട്ട കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. കുട്ടനാടിനെക്കുറിച്ച് എഴുതിയ സ്വന്തം കവിതയുടെ ദൃശ്യാവിഷ്‌കാരത്തിൽ ഇദ്ദേഹം നായകനായും അഭിനയിച്ചിട്ടുണ്ട്. 'ദി ഗ്രേറ്
തിരുവനന്തപുരം: കാടും നീ കാലവും നീ പ്രകൃതിയും നീ അയ്യപ്പസ്വാമി... എന്ന് ഉദ്ഘോഷിച്ച് മന്ത്രി ജി. സുധാകരൻ എഴുതിയ ഇംഗ്ലീഷ് കവിത സമൂഹമാധ്യമങ്ങളിൽ ഹിറ്റ്. അയ്യപ്പസ്വാമിയെന്നാൽ നീയും ഞാനുമെന്നു വർണിച്ച് തത്വമസി എന്ന സംസ്‌കൃത വാക്കിൽ കവിത അവസാനിപ്പിക്കുന്നു. ജി സുധാകരൻ എന്ന കവി വീണ്ടും ചർച്ചയാവുകയാണ്.
മന്ത്രി മന്ത്രി സുധാകരൻ ദ് ഗ്രേറ്റ് ഓപ്പൺ സീക്രട്ട് (മറയില്ലാത്ത മഹത്തായ പൊരുൾ) എന്ന പേരിലാണ് ഇംഗ്ലീഷ് കവിത രചിച്ചിരിക്കുന്നത്. മനോരമയുടെ ശബരിമല സ്‌പെഷ്യലിലാണ് കവിത എത്തിയത്. ശബരിമലയുടെ മഹത്വം ലോകത്തെ അറിയിക്കാനാണ് ഈ കവിതയെന്ന് ആമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. ഈ ഇംഗ്ലീഷ് കവിതയുടെ മലയാള പരിഭാഷ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. സുധാകരന്റെ പച്ച എന്ന കവിത സമൂഹമാധ്യമങ്ങളിലും അച്ചടി മാധ്യമങ്ങളിലും ശ്രദ്ധ നേടിയിരുന്നു. അനുകൂലമായും പ്രതികൂലമായും ചർച്ച ചെയ്യപ്പെട്ട കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. കുട്ടനാടിനെക്കുറിച്ച് എഴുതിയ സ്വന്തം കവിതയുടെ ദൃശ്യാവിഷ്‌കാരത്തിൽ ഇദ്ദേഹം നായകനായും അഭിനയിച്ചിട്ടുണ്ട്.
'ദി ഗ്രേറ്റ് ഓപ്പൺ സീക്രട്ട്' എന്ന കവിതയിൽ ശബരിമലയുടെയും അയ്യപ്പന്റെയും മഹത്വത്തെയാണ് കവി വായനക്കാരിലേക്കെത്തിക്കുന്നത്. കാടായും മണ്ണായും ആകാശമായും ക്ഷീരപഥമായും പ്രപഞ്ചത്തിൽ സർവ്വവ്യാപിയായിരിക്കുന്ന അയ്യപ്പസ്വാമിയെക്കുറിച്ചാണ് ജി. സുധാകരന്റെ ഈ പുതിയ കവിത.മനോരമയുടെ ശബരിമല സ്പെഷലായ തിരുവാഭരണത്തിലാണ് ഈ കവിത വന്നത്.
കവിതയിൽ നിറയുന്നത് പ്രകൃതിയും ദൈവവും മനുഷ്യനും തമ്മിലുള്ള അഭേദ്യബന്ധമാണ്. പ്രകൃതിയുടെ വൈരുധ്യങ്ങളെ സുസ്ഥിരമാക്കുന്ന പ്രപഞ്ചത്തിന്റെ ദൈവം.., ആരണ്യത്തിന് അധിപനായ അദ്ദേഹം വിശ്രമിക്കുന്നതു ലാളിത്യത്തോടെ.., ആരോടും പുഞ്ചിരിക്കുന്നില്ല, ആരോടും മുഖം ചുളിക്കുന്നില്ല.., വാനിലും വനത്തിലും കണ്ണുനട്ട് മലമുകളിൽ ദൈവമിരിക്കുന്നു.., എങ്ങും ആ ശക്തിയുണ്ട്, എങ്ങും ആ സാന്നിധ്യമുണ്ട്, പ്രകൃതിയുടെ ആ പ്രഭാവം ജലത്തിലും സസ്യങ്ങളിലും ആകാശത്തിലും സൂര്യനിലും ആകാശഗംഗയിലും സൗരയൂഥത്തിലുമെല്ലാമുണ്ട്.., സ്വാമി ഭരിക്കുന്നു, ഭരിക്കപ്പെടുന്നു, അദ്ദേഹം അടിമയോ യജമാനനോ അല്ല... എന്നിങ്ങനെ കവിത നീളുന്നു.
കവിതയുടെ പരിഭാഷ
മഹത്തായ സ്പഷ്ട രഹസ്യം
അർദ്ധരാത്രിയിൽ ഞാൻ ഉണർന്നു പോയത്
കവിതയിലേക്കാണ്
എനിക്ക് ചുറ്റും
പച്ചനിറമുള്ള കാട്
ആകാശം മുട്ടുന്ന മരങ്ങൾ
കോടിക്കണക്കിന് കുറ്റിച്ചെടികൾ
എനിക്ക് ചുറ്റും വസന്തം പാടുന്നു
അത് ദൈവത്തെക്കുറിച്ചുള്ള പാട്ടായിരുന്നു
പ്രപഞ്ചത്തിൽ നിലനിൽക്കുന്ന
എല്ലാ വൈരുദ്ധ്യങ്ങളും നിറഞ്ഞ പാട്ട്.
പ്രപഞ്ചം എന്റെ അമ്മയാണ്
എന്റെ അമ്മയേക്കാൾ
എനിക്ക് പ്രിയപ്പെട്ട അമ്മ
ലോകത്തിലെ എല്ലാ അമ്മമാരുടെയും
അമ്മയാണ് പ്രപഞ്ചം.
ഞാൻ കവിതയിലേക്ക് ഉണർന്നപ്പോൾ
വനങ്ങളുടെ അധിപൻ
ലോകപ്രസിദ്ധമായ ആരാധനാലയത്തിൽ
വിശ്രമിക്കുകയായിരുന്നു,
ശാന്തിയും സമാധാനവും നിറഞ്ഞ
ആരും ആരോടും
മുഖം ചുളിക്കാത്തയിടം.
എല്ലാവർക്കും
സന്തോഷവും സമാധാനവും
നൽകുന്ന ഇവിടം മലമുകളിലാണ്
പ്രപഞ്ചത്തിന്റെ നാഥൻ അയ്യപ്പസ്വാമി
വസിക്കുന്നത് ഇവിടെയാണ്.
കാടായും നദിയായും
മണ്ണായും ആകാശമായും
സർവ്വശക്തനായി സർവ്വവ്യാപിയായി
ജലത്തിന്റെയും വനത്തിന്റെയും
സൗരയൂഥത്തിന്റെയും സൃഷ്ടാവ്
കാടിന്റെ നാഥനായി, പ്രപഞ്ചശക്തിയായി
ഇവിടെ വിളങ്ങുന്നു.
ഈ പ്രപഞ്ച ശക്തിയാണ്
പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത്
പ്രപഞ്ചത്തിനപ്പുറം സഞ്ചരിക്കുക
അസാധ്യം.
സ്വാമിയാണ് ഗുരു
സ്വാമിയാണ് ബന്ധു
സ്വാമിയാണ് വഴികാട്ടി
സ്വാമിയാണ് പ്രപഞ്ചം
സ്വാമി സർവ്വവ്യാപിയാണ്
സ്വാമി സർവ്വശക്തനാണ്
ഞാനും നീയും അറിയണം
സർവ്വതിനും അധികാരമുള്ളവൻ
സ്വാമിയാണെന്ന്.
ഞാൻ സ്വാമിയാകുമ്പോൾ
നീ സ്വാമിയാകുമ്പോൾ
പ്രകൃതി ശകതിക്ക് നേരെ
കൈകൂപ്പുകയാണ്
ഗൂഢലക്ഷ്യങ്ങളില്ലാതെ
ആരെയും ചതിക്കാതെ
കരുണയില്ലാത്തവരാകാതെ
സ്വാമിയായി മാത്രം മാറുകയാണ്.
സ്വാമി ആകാശമാണ്
സ്വാമി നദിയാണ്
മണ്ണും വിണ്ണും പ്രപഞ്ചമാകെയും സ്വാമിയാണ്
തോൽപ്പിക്കാനാവാത്ത
അടിമയും യജമാനനുമല്ലാത്ത
പ്രപഞ്ചത്തിന്റെ നാഥനാണ് സ്വാമി.
എന്റെയും നിന്റയും ഭരണാധികാരി
സ്വാമി മാത്രമാണ്
ഞാനും നീയും പ്രപഞ്ചവും
ഭരിക്കപ്പെടേണ്ടത് സ്വാമിയാലാണ്
ഏറ്റവും പരമമായ സത്യം
അയ്യപ്പസ്വാമിയാണ്,
'തത്ത്വമസി'