- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിവ്യൂ ഹർജിയിൽ അനുകൂല വിധിയുണ്ടാകുമെന്നതിൽ സംശയമില്ല; അനുകൂല വിധിയുണ്ടായില്ലെങ്കിലും പിന്നോട്ടില്ല; സർക്കാർ നിരീശ്വരവാദം വളർത്താൻ കോടതി വിധി വച്ചു കളിക്കുന്നു; നാമജപഘോഷയാത്രയുടെ പേരിൽ പൊലീസ് വീടുകളിൽകയറി വീട്ടമ്മമാരെയടക്കം ഭീഷണിപ്പെടുത്തുന്നു; ഇത് അടിയന്തരാവസ്ഥ; ശബരിമലയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് പ്രഖ്യാപിച്ച് സുകുമാരൻ നായർ മുമ്പോട്ട്
ചങ്ങനാശേരി: സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സമുദായ വികാരം സർക്കാരിനെതിരെ നിലനിർത്താനാണ് സുകുമാരൻ നായരുടെ നീക്കം. സമാധാനപരമായി നാമജപയാത്ര നടത്തിയവർക്കെതിരെ കള്ളക്കേസെടുത്തും അറസ്റ്റ് ചെയ്തും മനോവീര്യം തകർക്കാമെന്നു സർക്കാർ കരുതേണ്ടെന്ന് സുകുമാരൻ നായർ മുന്നറിയിപ്പ് നൽകി. വരവുചെലവു കണക്കും ബാക്കിപത്രവും തയാറാക്കാനുള്ള എൻഎസ്എസ് പ്രതിനിധി സഭാ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു സുകുമാരൻ നായർ. സർക്കാർ നിരീശ്വരവാദം വളർത്താൻ ഈ വിധി വച്ചു കളിച്ചു. നാമജപഘോഷയാത്രയുടെ പേരിൽ പൊലീസ് വീടുകളിൽകയറി വീട്ടമ്മമാരെയടക്കം ഭീഷണിപ്പെടുത്തുന്നു. അടിയന്തരാവസ്ഥയ്ക്കു സമാനമാണിത്. കേരളത്തിലെ 5700ൽ ഏറെ കരയോഗങ്ങളിലും 31നു പതാക ഉയർത്തിയശേഷം ക്ഷേത്ര വഴിപാടും കരയോഗമന്ദിരത്തിൽ ഒരു മണിക്കൂർ വിശ്വാസസംരക്ഷണ നാമജപവും നടത്തും. 13 വരെ തുടരുമെന്നും സുകുമാരൻ നായർ പ്രഖ്യാപിച്ചു. ശബരിമല വിഷയത്തിൽ ആരുമായി യോജിച്ചുള്ള പോരാട്ടത്തിന് സഹകരിക്കുമെന്നാണ് എൻ എസ് എസ്
ചങ്ങനാശേരി: സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സമുദായ വികാരം സർക്കാരിനെതിരെ നിലനിർത്താനാണ് സുകുമാരൻ നായരുടെ നീക്കം. സമാധാനപരമായി നാമജപയാത്ര നടത്തിയവർക്കെതിരെ കള്ളക്കേസെടുത്തും അറസ്റ്റ് ചെയ്തും മനോവീര്യം തകർക്കാമെന്നു സർക്കാർ കരുതേണ്ടെന്ന് സുകുമാരൻ നായർ മുന്നറിയിപ്പ് നൽകി. വരവുചെലവു കണക്കും ബാക്കിപത്രവും തയാറാക്കാനുള്ള എൻഎസ്എസ് പ്രതിനിധി സഭാ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു സുകുമാരൻ നായർ.
സർക്കാർ നിരീശ്വരവാദം വളർത്താൻ ഈ വിധി വച്ചു കളിച്ചു. നാമജപഘോഷയാത്രയുടെ പേരിൽ പൊലീസ് വീടുകളിൽകയറി വീട്ടമ്മമാരെയടക്കം ഭീഷണിപ്പെടുത്തുന്നു. അടിയന്തരാവസ്ഥയ്ക്കു സമാനമാണിത്. കേരളത്തിലെ 5700ൽ ഏറെ കരയോഗങ്ങളിലും 31നു പതാക ഉയർത്തിയശേഷം ക്ഷേത്ര വഴിപാടും കരയോഗമന്ദിരത്തിൽ ഒരു മണിക്കൂർ വിശ്വാസസംരക്ഷണ നാമജപവും നടത്തും. 13 വരെ തുടരുമെന്നും സുകുമാരൻ നായർ പ്രഖ്യാപിച്ചു. ശബരിമല വിഷയത്തിൽ ആരുമായി യോജിച്ചുള്ള പോരാട്ടത്തിന് സഹകരിക്കുമെന്നാണ് എൻ എസ് എസ് നൽകുന്ന സൂചന. സർക്കാരിനെതിരെ പരസ്യ നിലപാട് എടുക്കുന്നത് തുടരുകയും ചെയ്യും.
ഗ്രഹപ്പിഴയ്ക്ക് ഒരു വിധി വന്നു. ഭരണഘടനയിലെ വ്യക്തമായ ഒരു ഭാഗം മാറ്റിവച്ചു വേറൊരു ഭാഗം ഉദ്ധരിച്ചാണ് എല്ലാ സ്ത്രീകൾക്കും പ്രവേശനം നൽകിയത്. ഇതു ശ്രദ്ധയിൽപ്പെടുത്താൻ സർക്കാരോ ദേവസ്വം ബോർഡോ തയാറായില്ലെന്നതാണ് എൻ എസ് എസിന്റെ പ്രധാന വിമർശനം. ശബരിമല പ്രക്ഷോഭം തുടരുമെന്നും സുകുമാരൻ നായർ പറുന്നു. ഇതു കൊണ്ടൊന്നും ഭയപ്പെട്ടു പിന്മാറുന്നവരല്ല എൻഎസ്എസെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മനസിലാക്കിയാൽ നന്ന്. നടപടികളെ നിയമപരമായി നേരിടും. വിശ്വാസം സംരക്ഷിക്കാൻ നിയമപരമായും സമാധാനപരമായും ഏതറ്റം വരെ പോകാനും തയാറാണ്. പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും സുകുമാരൻ നായർ പറയുന്നു. ബിജെപിയുമായി അടുക്കാനാണ് എൻ എസ് എസ് ചുവടുമാറ്റമെന്ന ആരോപണത്തിനാണ് സുകുമാരൻ നായർ മറുപടി നൽകുന്നത്.
കപടമതേതരത്വം മനസിൽ വച്ചു നിരീശ്വരവാദം പരത്താൻ വേണ്ടിയാണു സർക്കാർ ദേവസ്വം ബോർഡിൽ സമ്മർദം ചെലുത്തി പുനഃപരിശോധനാ ഹർജി തടഞ്ഞത്. അടുത്ത 13നു കേസ് കേൾക്കാനിരിക്കെ എങ്ങനെയെങ്കിലും നിരീശ്വരവാദികളെ അവിടെ കയറ്റാനാണു ശ്രമം. തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപീകരിക്കാൻ മുൻകയ്യെടുത്തതു മന്നത്തു പത്മനാഭനാണ്. അതുകൊണ്ടു ദേവസ്വം ബോർഡിനോട് എൻഎസ്എസിനു ബാധ്യതയുണ്ട്. 12 വർഷമായി കേസ് നടത്തുന്നു. കോടതിയെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. കോടതി വിധി വിശ്വാസത്തെ തകർക്കുന്നതാണെന്നു ബോധിപ്പിക്കേണ്ട ബാധ്യത ദേവസ്വം ബോർഡിനാണ്. പുനഃപരിശോധനാഹർജി നൽകേണ്ട ദേവസ്വം ബോർഡ് മലക്കം മറിഞ്ഞു.
13ന് റിവ്യൂ ഹർജിയിൽ അനുകൂല വിധിയുണ്ടാകുമെന്നതിൽ സംശയമില്ല. അനുകൂല വിധിയുണ്ടായില്ലെങ്കിലും പിന്നോട്ടില്ല. എന്ത് വേണമെന്ന് അപ്പോൾ തീരുമാനിക്കും. ശബരിമലയിൽ നിരീശ്വരവാദികളായ യുവതികളെ കയറ്റാൻ സർക്കാരിന് എന്താണിത്ര താത്പര്യമെന്ന് മനസിലാകുന്നില്ല. ദേവസ്വം ബോർഡിനുമേൽ സർക്കാരിന് ഒരു അവകാശവുമില്ലെന്നിരിക്കേ റിവ്യൂ ഹർജി നൽകാൻ ബോർഡിനെ അനുവദിക്കുന്നുമില്ല. ജനങ്ങളിൽ ബഹുഭൂരിപക്ഷവും ഈശ്വര വിശ്വാസികളാണെന്ന് സർക്കാരും ദൃശ്യമാധ്യമങ്ങളും മറക്കരുത്. ഇല്ലെങ്കിൽ തിരിച്ചടിയുണ്ടാവും. ശബരിമല വിഷയത്തിൽ പൊലീസിനും സർക്കാരിനും വേണ്ടി വാർത്ത കൊടുത്തുകൊണ്ടിരുന്ന ചില ദൃശ്യമാധ്യമങ്ങൾക്ക് തിരുത്തേണ്ട സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.