- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജി. വി. രാജാ അവാർഡ് അത്ലറ്റ് അനിൽഡ തോമസിനും ബാഡ്മിന്റൺ താരം രൂപേഷ് കുമാറിനും; ഗബ്രിയേൽ ജോസഫിന് ലൈഫ് ടൈം അച്ചീവ്മെന്റിനുള്ള അവാർഡ്; മികച്ച കോളേജിനുള്ള പുരസ്ക്കാരം തലശ്ശേരി ബ്രണ്ണൻ കോളേജിന്
തിരുവനന്തപുരം: കായിക രംഗത്തെ മികവുറ്റ പ്രകടനത്തിന് കേരള സ്പോർട്സ് കൗൺസിൽ നൽകുന്ന ജി.വി.രാജ സ്പോർട്സ് അവാർഡുകൾ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര അത്ലറ്റ് അനിൽഡ തോമസിനും ബാഡ്മിന്റൺ താരം രൂപേഷ് കുമാറിനുമാണ് മികച്ച കായികതാരങ്ങൾക്കുള്ള ജി.വി.രാജ അവാർഡ്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഫുട്ബോൾ പരിശീലകൻ ഗബ്രിയേൽ ജോസഫിനാണ് ലൈഫ് ടൈം അച്ചീവ്മെന്റിനുള്ള ഒളിമ്പ്യൻ സുരേഷ് ബാബു അവാർഡ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. മികച്ച കായികാധ്യാപകർക്കുള്ള പുരസ്‌കാരങ്ങൾ കോളേജ് തലത്തിൽ ഫാ. പി.ടി.ജോയ് (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട), സ്‌കൂൾ തലത്തിൽ എൻ.എസ്. സിജിൻ (എച്ച്.എസ്. മുണ്ടൂർ) എന്നിവർ നേടി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. മികച്ച കായികനേട്ടങ്ങൾ കൈവരിച്ച കേളേജിനുള്ള പുരസ്‌കാരം തലശ്ശേരി ബ്രണ്ണൻ കോളേജും മികച്ച സ്പോർട്സ് ലേഖകനുള്ള പുരസ്‌കാരം മാതൃഭൂമി സീനിയർ സബ് എഡിറ്റർ പി.ജെ.ജോസ് സ്വന്തമാക്കി. തിരുവനന്തപുരം ജി.വി.രാജ സ്‌കൂളിനെ കുറിച്ച് തയ്യാറാക്കിയ പരമ്പരയ്ക്കാ
തിരുവനന്തപുരം: കായിക രംഗത്തെ മികവുറ്റ പ്രകടനത്തിന് കേരള സ്പോർട്സ് കൗൺസിൽ നൽകുന്ന ജി.വി.രാജ സ്പോർട്സ് അവാർഡുകൾ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര അത്ലറ്റ് അനിൽഡ തോമസിനും ബാഡ്മിന്റൺ താരം രൂപേഷ് കുമാറിനുമാണ് മികച്ച കായികതാരങ്ങൾക്കുള്ള ജി.വി.രാജ അവാർഡ്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഫുട്ബോൾ പരിശീലകൻ ഗബ്രിയേൽ ജോസഫിനാണ് ലൈഫ് ടൈം അച്ചീവ്മെന്റിനുള്ള ഒളിമ്പ്യൻ സുരേഷ് ബാബു അവാർഡ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്.
മികച്ച കായികാധ്യാപകർക്കുള്ള പുരസ്‌കാരങ്ങൾ കോളേജ് തലത്തിൽ ഫാ. പി.ടി.ജോയ് (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട), സ്‌കൂൾ തലത്തിൽ എൻ.എസ്. സിജിൻ (എച്ച്.എസ്. മുണ്ടൂർ) എന്നിവർ നേടി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്.
മികച്ച കായികനേട്ടങ്ങൾ കൈവരിച്ച കേളേജിനുള്ള പുരസ്‌കാരം തലശ്ശേരി ബ്രണ്ണൻ കോളേജും മികച്ച സ്പോർട്സ് ലേഖകനുള്ള പുരസ്‌കാരം മാതൃഭൂമി സീനിയർ സബ് എഡിറ്റർ പി.ജെ.ജോസ് സ്വന്തമാക്കി. തിരുവനന്തപുരം ജി.വി.രാജ സ്‌കൂളിനെ കുറിച്ച് തയ്യാറാക്കിയ പരമ്പരയ്ക്കാണ് അവാർഡ് ലഭിച്ചത്. മികച്ച സ്പോർട്സ് ഫോട്ടോഗ്രാഫർക്കുള്ള പുരസ്‌കാരം മുസ്തഫ അബൂബക്കറും (മാധ്യമം) മികച്ച കായിക പുസ്തകത്തിനുള്ള പുരസ്‌കാരം ജിജോ ജോർജും (വി.പി.സത്യനെക്കുറിച്ചുള്ള പുസ്തകം) സ്വന്തമാക്കി. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മാധ്യമ പുരസ്‌കാരം.
സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ, അർജുന അവാർഡ് ജേതാക്കളായ ജോർജ് തോമസ്, കെ. എം.ബീനമോൾ, പി.ജെ.ജോസഫ്, സായി ഡയറക്ടർ ഡോ.ജി.കിഷോർ, മാധ്യമപ്രവർത്തകൻ എ.എൻ.രവീന്ദ്രദാസ്, സ്പോർട്സ് കൗൺസിൽ സെക്രട്ടറി സജ്ജയൻ കുമാർ എന്നിവർ അടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
സംസ്ഥാന കായികമന്ത്രി എ.സി. മൊയ്തീനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. വാർത്താസമ്മേളനത്തിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസനും പങ്കെടുത്തു.