- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഏഷ്യ പസിഫിക്ക് മേഖലയിലെ സുരക്ഷ ബലപ്രയോഗത്തിൽ അധിഷ്ഠിതമല്ലെന്ന് ഒബാമ
മെൽബൺ: ഏഷ്യ പസിഫിക്ക് മേഖലയിലെ സുരക്ഷ ബലപ്രയോഗത്തിലല്ല അധിഷ്ഠിതമായിരിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ പ്രസ്താവിച്ചു. ചൈനയ്ക്കുള്ള പരോക്ഷമായ ഒരു പ്രഹരമെന്ന നിലയിലാണ് ഒബാമ ഇത്തരത്തിൽ പറഞ്ഞിരിക്കുന്നത്. സുരക്ഷക്കായി പരസ്പരം സഹവർത്തിൽ ഏർപ്പെടുന്നതിന് പകരം ഈ മേഖയിൽ വലിയ രാജ്യങ്ങൾ ചെറിയ രാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയാണെ
മെൽബൺ: ഏഷ്യ പസിഫിക്ക് മേഖലയിലെ സുരക്ഷ ബലപ്രയോഗത്തിലല്ല അധിഷ്ഠിതമായിരിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ പ്രസ്താവിച്ചു. ചൈനയ്ക്കുള്ള പരോക്ഷമായ ഒരു പ്രഹരമെന്ന നിലയിലാണ് ഒബാമ ഇത്തരത്തിൽ പറഞ്ഞിരിക്കുന്നത്. സുരക്ഷക്കായി പരസ്പരം സഹവർത്തിൽ ഏർപ്പെടുന്നതിന് പകരം ഈ മേഖയിൽ വലിയ രാജ്യങ്ങൾ ചെറിയ രാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും ഒബാമ പറഞ്ഞു. ഏഷ്യാ പസിഫിക്കിൽ സമാധാനം ഉറപ്പു വരുത്താൻ അമേരിക്കയുടെ മുഴുവൻ ശക്തിയും ഉപയോഗിക്കുമെന്നും ഒബാമ പറഞ്ഞു. ജി20 സമ്മിറ്റിന്റെ ഭാഗമായി ക്യൂൻസ് ലാൻഡ് യൂണിവേഴ്‌സിറ്റിയിൽ ശനിയാഴ്ച നടന്ന ഒരു ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഷ്യാപസിഫിക്ക് മേഖലയോടുള്ള നയം മൂന്ന് വർഷം മുമ്പ് ഒബാമ കാൻബെറയിൽ വച്ച് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇസ്ലാമിക് ഭീകരവാദം, ആഫ്രിക്കയിൽ എബോള ഉയർത്തിയ പ്രശ്‌നങ്ങൾ , കിഴക്കൻ യൂറോപ്പിലെ പ്രശ്‌നങ്ങൾ എന്നിവയിലേക്ക് യുഎസിന്റെ ശ്രദ്ധ തിരിഞ്ഞതിനാൽ ഏഷ്യാ പസിഫിക്ക് പ്രശ്‌നങ്ങളിൽ കൂടുതൽ ഇടപെടാൻ യുഎസിന് സാധിക്കാതെ വരികയായിരുന്നു. മേഖലയിൽ സമാധാനം നടപ്പാക്കാൻ കൂടുതൽ ഏകീകരണം ആവശ്യമാണെന്നും കൂടുതൽ നീതി നടപ്പാക്കേണ്ടതുണ്ടെന്നും ഒബാമ പറഞ്ഞു. ഈ കാഴ്ചപ്പാട് നടപ്പിലാക്കാൻ അമേരിക്കയുടെ സമ്പത്തും രക്തവും വിനിയോഗിക്കുമെന്നും ഒബാമ വ്യക്തമാക്കി. ഇതിനായി മേഖലയിൽ ഇതുവരെയുണ്ടാകാത്ത സഖ്യം കെട്ടിപ്പടുക്കും. ഇതിൽ ഓസ്‌ട്രേലിയയും ഉൾപ്പെടും.
ഈ ദശാബ്ദം അവസാനിപ്പിക്കുമ്പോഴേക്കും മേഖലയിൽ കൂടുതൽ നാവികസേനയെയും വായുസേനയെയും യുഎസ് നിയോഗിക്കും. അതിന് പുറമെ ഈ മേഖലയിലെ പങ്കാളികളുമായി ചേർന്ന് സൈനികപരിശീലനവും വിദ്യാഭ്യാസവും വർധിപ്പിക്കുകയും ചെയ്യും. ചൈനയില പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്ത ഒബാമ ചൈനയുമായി സാമ്പത്തികമായും സൈനികമായും സഹകരിക്കാമെന്ന് ഉറപ്പ് നൽകുകുയും ചെയ്തു. എബോള, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ ആഗോള വെല്ലുവിളികളിലും പരസ്പരം സഹകരിക്കും. മേഖലയിലെ മറ്റ് രാജ്യങ്ങളുമായും നല്ല സഹവർത്തിത്ത്വത്തിലേർപ്പെടാൻ യുഎസ് ചൈനയെ പ്രേരിപ്പിക്കുകയും ചെയ്യും. ചൈനയുമായും മറ്റ് രാജ്യങ്ങളുമായുമുള്ള ബന്ധത്തിലൂടെ എന്തെങ്കിലും ലാഭമുണ്ടാക്കുകയല്ല തങ്ങളുടെ ഉദ്ദേശ്യമെന്നും മറിച്ച് മൂല്യങ്ങളും ആശയങ്ങളും പങ്ക് വയ്ക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ഒബാമ പറയുന്നു.