- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗെയിൽ പൈപ് ലൈൻ ഭൂമി ഏറ്റെടുക്കൽ ചെറുക്കും: എസ്.ഡി.പി.ഐ
കോഴിക്കോട്: ഗെയിലിനുവേണ്ടി ബലംപ്രയോഗിച്ച് ഭൂമി ഏറ്റെടുക്കുമെന്ന സർക്കാർ തീരുമാനത്തെ ജനങ്ങളെ അണിനിരത്തിക്കൊണ്ട് ചെറുക്കുമെന്നും സർക്കാറിന്റെ ഈ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് പറഞ്ഞു. കുത്തുകകൾക്ക് അമിത ലാഭമുണ്ടാക്കുന്നതിനു വേണ്ടിയുള്ള ഈ പൈപ് ലൈനുകൾ ജനസാന്ദ്രത കൂടി
കോഴിക്കോട്: ഗെയിലിനുവേണ്ടി ബലംപ്രയോഗിച്ച് ഭൂമി ഏറ്റെടുക്കുമെന്ന സർക്കാർ തീരുമാനത്തെ ജനങ്ങളെ അണിനിരത്തിക്കൊണ്ട് ചെറുക്കുമെന്നും സർക്കാറിന്റെ ഈ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് പറഞ്ഞു.
കുത്തുകകൾക്ക് അമിത ലാഭമുണ്ടാക്കുന്നതിനു വേണ്ടിയുള്ള ഈ പൈപ് ലൈനുകൾ ജനസാന്ദ്രത കൂടിയ പ്രദേശത്തുകൂടിയാണ് കടന്നുപോകുന്നത്. ഗെയിൽ പൈപ് ലൈൻ പൊട്ടിയുണ്ടായ അപകടങ്ങളിൽ ആന്ധ്രയിലും കർണാടകയിലും ആളുകൾ മരണപ്പെട്ടത് അടുത്തിടെയാണ്. ജനവാസ കേന്ദ്രമല്ലാതിരുന്നിട്ട് കൂടി 19 ആളുകൾ ആന്ധ്രയിൽ മരണപ്പെട്ടു.
പഞ്ചയത്ത് തിരഞ്ഞെടുപ്പിന് ശേഷം ബലം പ്രയോഗിച്ച് സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനം സർക്കാരിനെതിരെയുള്ള ജനരോഷം പഞ്ചായത്ത് തിരഞ്ഞടുപ്പിൽ പ്രതിഫലിക്കാതിരിക്കാൻ വേണ്ടിയാണ്. കുത്തകളുടെ സമ്മർദ്ദത്തിന് വഴങ്ങി ജനവിരുദ്ധ നിലപാടുകളുമായി സർക്കാർ മുന്നോട്ട് പോകുന്നത് ഗുരുതരമായ പ്രത്യാഘതങ്ങൾക്ക് വഴിയൊരുക്കും. ജനകളുടെ ജീവന് തെല്ലുവിലകൽപ്പികാതെ കുത്തകളോടുള്ള വിധേയത്വം പ്രകടമാകുന്ന സർക്കാർ തീരുമാനത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്തുവരണമെന്നും പ്രതിക്ഷത്തിന്റെ നിലപാട് വ്യക്തമാക്കണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.