- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരുഷ ഹോക്കിയിൽ കേരളം പച്ചതൊടില്ല; ഗ്രൂപ്പ് എയിൽ തുടർച്ചയായി രണ്ടാം തോൽവിയോടെ പുറത്തേക്കെന്ന് ഉറപ്പായി
കൊല്ലം: ദേശീയ ഗെയിംസ് ഹോക്കിയിൽ കേരളത്തിന്റെ പുരുഷ ടീമിന്റെ വഴി പുറത്തേക്കാണെന്ന് ഏതാണ്ട് വ്യക്തമായി. ഗ്രൂപ്പ് എയിൽ തുടർച്ചയായ രണ്ടാംതോൽവി ഏറ്റുവാങ്ങേണ്ടി വന്നതോടെയാണ് കേരളം പുറത്താകുന്ന ഘട്ടത്തിലെത്തിയത്. രണ്ടാമത്തെ മത്സരത്തിൽ ഉത്തർപ്രദേശിനോട് രണ്ടിനെതിരെ അഞ്ച് ഗോളിനായിരുന്നു കേരളത്തിന്റെ തോൽവി. എട്ടാം മിനിറ്റിൽ പെനാൽറ്
കൊല്ലം: ദേശീയ ഗെയിംസ് ഹോക്കിയിൽ കേരളത്തിന്റെ പുരുഷ ടീമിന്റെ വഴി പുറത്തേക്കാണെന്ന് ഏതാണ്ട് വ്യക്തമായി. ഗ്രൂപ്പ് എയിൽ തുടർച്ചയായ രണ്ടാംതോൽവി ഏറ്റുവാങ്ങേണ്ടി വന്നതോടെയാണ് കേരളം പുറത്താകുന്ന ഘട്ടത്തിലെത്തിയത്. രണ്ടാമത്തെ മത്സരത്തിൽ ഉത്തർപ്രദേശിനോട് രണ്ടിനെതിരെ അഞ്ച് ഗോളിനായിരുന്നു കേരളത്തിന്റെ തോൽവി.
എട്ടാം മിനിറ്റിൽ പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് സുനിൽ യാദവാണ് യു.പി.യെ ആദ്യം മുന്നിലെത്തിച്ചത്. 30ാം മിനിറ്റൽ പെനാൽറ്റി കോർണറിൽ നിന്ന് ഇബ്‌നു നൗഫൽ കേരളത്തെ ഒപ്പമെത്തിച്ചു. 39ാം മിനിറ്റിൽ സുനിൽ യാദവ് മറ്റൊരു പെനാൽറ്റി കോർണറിലൂടെ വീണ്ടും യു.പിക്ക് ലീഡ് സമ്മാനിച്ചു. 47ാം മിനിറ്റിൽ ക്യാപ്റ്റൻ പ്രവീൺകുമാർ വീണ്ടും കേരളത്തെ ഒപ്പമെത്തിച്ചു. 57ാം മിനിറ്റിൽ ജയ് കിരൺ വീണ്ടും യു.പി.യെ മുന്നിലെത്തിച്ചു. ഹസ്മ മുജ്താബയും ചന്ദൻസിങ്ങും ലക്ഷ്യം കണ്ട് യു.പി.യുടെ പട്ടിക തികച്ചു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഒഡീഷ ഒന്നിനെതിരെ മൂന്ന് ഗോളിന് ഝാർഖണ്ഡിനെ തോൽപിച്ചു.