- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മൾ ഗാന്ധിയെ തള്ളിപ്പറയുമ്പോഴും സായിപ്പന്മാർക്ക് ഗാന്ധി ഭക്തി കൂടുന്നു; ലണ്ടൻ പാർലമെന്റ് സ്‌ക്വയറിലും ലെയ്‌സെസ്റ്ററിലും എഡിൻബറോയ്ക്കും പിന്നാലെ കാർഡിഫിലും ഗാന്ധിജിക്ക് പ്രതിമയായി: ഗാന്ധി ജയന്തി ദിനത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് ഗാന്ധിജിയുടെ പോരിന്റെ വീര്യം അറിഞ്ഞവർ
മഹാത്മാഗാന്ധി ചരിത്രത്തിൽ അറിയപ്പെടുക ബ്രിട്ടീഷുകാർക്കെതിരെ സമരമുഖം തുറന്നതിന്റെ പേരിലാണ്. മതാതീത ആത്മീയത മുറുക്കി പിടിച്ചു ഒരു വലിയ ജനതയുടെ ഹൃദയത്തിൽ ഇടം പിടിച്ച ഗാന്ധിക്ക് പക്ഷെ അദ്ദേഹത്തിന്റെ പോരാട്ടം കൊണ്ടു നേട്ടം ഉണ്ടായ ഇന്ത്യയിൽ വില കുറവാണ്. ഇന്ത്യയിൽ ഗാന്ധിക്ക് മാർക്കറ്റ് ഇടിയുമ്പോഴും ആർക്കെതിരെയാണോ ഗാന്ധിജി പോരാടിയത് അവർക്കിടയിൽ ഗാന്ധിജിയുടെ മൂല്യം അനുദിനം ഉയരുകയാണ്. ഗാന്ധിയൻ സന്ദേശങ്ങൾ പലതും ബ്രിട്ടൺ പ്രായോഗികമാക്കാൻ ശ്രമിക്കാറുണ്ട്. ഗാന്ധിയുടെ സ്മാരകങ്ങൾ നിർമ്മിക്കുന്ന കാര്യത്തിലും ബ്രിട്ടൺ മാതൃക തുടരുകയാണ്.ലണ്ടൻ പാർലമെന്റ് സ്‌ക്വയറിലും ലെയ്‌സെസ്റ്ററിലും എഡിൻബറോയ്ക്കും പിന്നാലെ കാർഡിഫിലും ഗാന്ധിജിക്ക് പ്രതിമയായിരിക്കുകയാണിപ്പോൾ. ആറടി ഉയരമുള്ള ഗാന്ധി പ്രതിമയാണ് കാർഡിഫിൽ സ്ഥാപിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ 148ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പ്രതിമ അനാച്ഛാദനം ചെയ്തത്. തിങ്കളാഴ്ച കാർഡിഫ് ബേയിലെ വെയിൽസ് മില്ലെനിയം സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ ആയിരത്തോളം പേരാണ് പങ്കെടുക്കാനെത്ത
മഹാത്മാഗാന്ധി ചരിത്രത്തിൽ അറിയപ്പെടുക ബ്രിട്ടീഷുകാർക്കെതിരെ സമരമുഖം തുറന്നതിന്റെ പേരിലാണ്. മതാതീത ആത്മീയത മുറുക്കി പിടിച്ചു ഒരു വലിയ ജനതയുടെ ഹൃദയത്തിൽ ഇടം പിടിച്ച ഗാന്ധിക്ക് പക്ഷെ അദ്ദേഹത്തിന്റെ പോരാട്ടം കൊണ്ടു നേട്ടം ഉണ്ടായ ഇന്ത്യയിൽ വില കുറവാണ്. ഇന്ത്യയിൽ ഗാന്ധിക്ക് മാർക്കറ്റ് ഇടിയുമ്പോഴും ആർക്കെതിരെയാണോ ഗാന്ധിജി പോരാടിയത് അവർക്കിടയിൽ ഗാന്ധിജിയുടെ മൂല്യം അനുദിനം ഉയരുകയാണ്. ഗാന്ധിയൻ സന്ദേശങ്ങൾ പലതും ബ്രിട്ടൺ പ്രായോഗികമാക്കാൻ ശ്രമിക്കാറുണ്ട്. ഗാന്ധിയുടെ സ്മാരകങ്ങൾ നിർമ്മിക്കുന്ന കാര്യത്തിലും ബ്രിട്ടൺ മാതൃക തുടരുകയാണ്.ലണ്ടൻ പാർലമെന്റ് സ്‌ക്വയറിലും ലെയ്‌സെസ്റ്ററിലും എഡിൻബറോയ്ക്കും പിന്നാലെ കാർഡിഫിലും ഗാന്ധിജിക്ക് പ്രതിമയായിരിക്കുകയാണിപ്പോൾ.
ആറടി ഉയരമുള്ള ഗാന്ധി പ്രതിമയാണ് കാർഡിഫിൽ സ്ഥാപിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ 148ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പ്രതിമ അനാച്ഛാദനം ചെയ്തത്. തിങ്കളാഴ്ച കാർഡിഫ് ബേയിലെ വെയിൽസ് മില്ലെനിയം സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ ആയിരത്തോളം പേരാണ് പങ്കെടുക്കാനെത്തിയിരുന്നത്. ചടങ്ങിന് നേതൃത്വം നൽകാൻ ഫസ്റ്റ് മിനിസ്റ്ററായ കാർവിൻ ജോൺസും ഇന്ത്യൻ ഹൈക്കമ്മീഷണറായ വൈ.കെ സിൻഹയുമെത്തിയിരുന്നു. 300 കിലോഗ്രാം ഭാരമുള്ള ബ്രോൺസ് പ്രതിമ സൃഷ്ടിച്ചത് നോയിഡയിൽ നിന്നുള്ള ശിൽപികളും അച്ഛനും മകനുമായ രാം സുതറും അനിൽ സുതറുമാണ്. പരമ്പരാഗത ഇന്ത്യൻ വസ്ത്രമണിഞ്ഞ് നിൽക്കുന്ന പ്രതിമയാണിത്.
ശിൽപത്തിന്റെ അടിസ്ഥാനം മാർബിൾ പ്ലേക്കാണ്. ഇതിന് മേൽ ഇംഗ്ലീഷിലും വെൽഷിലും ഗാന്ധിസൂക്തങ്ങൾ എഴുതി വച്ചിരിക്കുന്നു. അഹിംസയെന്ന മഹാസത്യത്തെ ഉയർത്തിക്കാട്ടുന്ന സൂക്തങ്ങളാണിവ. വെയിൽസിലെ ഇന്ത്യൻ കോൺസുലായ രാജ് അഗർവാൾ ഒബിഇ അടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇന്നത്തെ ദിവസം കാർഡിഫിനെയും വെയിൽസിനെയും യുകെയെയും ലോകത്തെയും സംബന്ധിച്ച് മഹത്തായ ദിവസമാണെന്നായിരുന്നു രാജ് അഗർവാൾ വിശേഷിപ്പിച്ചത്. ഗാന്ധിയുടെ ഗ്രേറ്റ് ഗാൻഡ്‌സണ്ണായ സതീഷ് കുമാർ ദുപെലിയ ചടങ്ങിനെത്തിയിരുന്നു.
ചടങ്ങിൽ പങ്കെടുുക്കാനായി സൗത്ത് ആഫ്രിക്കയിൽ നിന്നുമാണ് അദ്ദേഹം കാർഡിഫിലേക്കെത്തിയത്. പ്രതിമ സ്ഥാപിക്കാനായി വെയിൽസിലെ ഹിന്ദു കൗൺസിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഫണ്ട് സ്വരൂപിക്കുന്നുണ്ടായിരുന്നു. ഇത് മറ്റുള്ള ഇടങ്ങളിലെ ഇന്ത്യൻ സമൂഹത്തിനും പ്രേരകമായി വർത്തിക്കുമെന്ന പ്രതീക്ഷയാണ് കൗൺസിലിന്റെ ചെയർമാനായ വിമല പട്ടേൽ വെളിപ്പെടുത്തുന്നത്. ലണ്ടൻ പാർലിമെന്റ് സ്‌ക്വയറിലെ ഗാന്ധി പ്രതിമ 2015 മാർച്ച് 14നാണ് അനാച്ഛാദനം ചെയ്തിരുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്നും ഗാന്ധി ഇന്ത്യയിലേക്ക് തിരിച്ച് വന്നതിന്റെ നൂറാം വാർഷികാഘോഷവേളയിലാണിത് സ്ഥാപിച്ചത്.
എഡിൻബറോയിലെ സൗട്ടൻ വിന്റർ പാർക്കിലാണ് ഗാന്ധിയുടെ പ്രതിമയുള്ളത്. 1997ലാണ് ഇത് അനാച്ഛാദനം ചെയ്തിരുന്നത്. ബ്രോൺസിൽ തീർത്ത അർധകായ പ്രതിമാണിത്. സബർബൻ പാർക്ക് ഏരിയയിലെ ഫിഷ്‌പോണ്ടിന് പുറകിലാണിത് നിലകൊള്ളുന്നത്. താഴോട്ട് നോക്കി എന്തോ ചിന്തിക്കുന്ന ഗാന്ധിരൂപമാണിത്.ലെയ്‌സെസ്റ്ററിലെ ഗാന്ധി പ്രതിമ 2009ലാണ് അനാഛാദനം ചെയ്തിരിക്കുന്നത്. ഇവിടുത്തെ ബെൽഗ്രാവ് റോഡിലെ തിരക്കേറിയ ഷോപ്പിങ് സെന്ററിനടുത്താണിത് നിലകൊള്ളുന്നത്. ഏഴര അടി ഉയരമുള്ള പ്രതിമയാണിത്. ഇന്ത്യൻ ശിൽപി ഗൗതം പാൽ നിർമ്മിച്ച പ്രതിമ കൊൽക്കത്തയിൽ നിന്നും കപ്പലിൽ കൊണ്ടു വന്നതായിരുന്നു.