ത് ഗോമതിയും മക്കളും. ഗാന്ധിഭവനിൽ ചെന്നാൽ ഒരു വലിയ ദുരന്തത്തിന്റെ പ്രതീകമായി ഇവർ നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും. ഗോമതിക്കൊപ്പം കഴിയുന്ന മൂന്ന് മക്കളും സ്വന്തം പിതാവിന്റെ രക്തത്തിൽ പിറന്നതാണ്. ഇടുക്കി ജില്ല പീരുമേട് കണ്ടൻകയത്തിനടുത്ത് ഉൾവനത്തിലെ ആദിവാസി കോളനിയിൽ നടന്ന ഈ ദുരന്തം ലോകം അറിഞ്ഞത് നാലാമത്തെ കുഞ്ഞ് അബോർഷനായി ഗോമതിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ്. മലയണ്ണാനെ പിടിച്ച് വിൽക്കാൻ ശ്രമിച്ചതിന് ക്രൂരനായ പിതാവ് ജയിലിലായപ്പോൾ ആരുമില്ലാതായ ഗോമതിയെയും മക്കളെയും കോട്ടയം ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം 2010 ഏപ്രിലിൽ ഗാന്ധിഭവൻ ഏറ്റെടുക്കുകയായിരുന്നു.

പട്ടിക വർഗ്ഗം മലമ്പണ്ടാരം വിഭാഗത്തിൽപെട്ടതാണ് ഗോമതി. ഭാര്യ ഉപേക്ഷിച്ചതിനെതുടർന്ന് 12ാം വയസിലാണ് മകളായ ഗോമതിയെ മദ്യപാനിയായ പിതാവ് തങ്കൻ ഭാര്യയാക്കിയത്. ഇയാളിൽ ഗോമതിക്ക് മൂന്നുമക്കളും ജനിച്ചു. നാലാം പ്രസവത്തിലെ നവജാത ശിശു മരിച്ച് അവശനിലയിൽ കാട്ടിൽ കിടക്കുന്നതു കണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഗോമതിയെ പീരുമേട് ഗവൺമെന്റ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ വേണ്ടത്ര പരിചരണം ലഭിക്കാത്തതിനാൽ ട്രൈബൽ എക്‌സ്റ്റെൻഷൻ ഓഫീസർ മല്ലിക ഇവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലാക്കി.

ഇതിനിടെയാണ് ഗോമതിയുടെ ഭർത്താവ് തങ്കനെ മലയണ്ണാനെ പിടിച്ച് വിൽക്കാൻ ശ്രമിച്ച കേസിൽ ജയിലിലായത്. തങ്കൻ ജയിലിലായതിനെ തുടർന്ന് ഗോമതിയെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ മാതാവോ മറ്റ് ബന്ധുക്കളോ തയ്യാറായില്ല. പിതാവിനോടൊപ്പം തുടർന്ന് ജീവിക്കാൻ ഗോമതി ഇഷ്ടക്കുറവ് പ്രകടിപ്പിച്ചതോടെ ഗോമതിയേയും കുട്ടികളേയും വനംവകുപ്പ് ഉദ്യോഗസ്ഥർ ഫോറസ്റ്റ് സ്റ്റേഷന് സമീപം പുനരധിവസിപ്പിച്ചു. എന്നാൽ നാട്ടിലെ ജീവിതവുമായി പൊരുത്തപ്പെടാനാവാതെ വന്നതോടെ ഇവർ കാട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടർന്നാണ് ഗാന്ധിഭവൻ ഗോമതിയുടെ സംരക്ഷണം ഏറ്റെടുത്തത്.

ചികിത്സ കഴിഞ്ഞിട്ടും സംരക്ഷണം ഏറ്റെടുക്കുവാൻ ആരുമില്ലാത്ത സാഹചര്യത്തിൽ അന്ന് കോട്ടയം ജില്ലാകളക്ടറായിരുന്ന മിനി ആന്റണിയുടെ നിർദ്ദേശപ്രകാരമാണ് ഗോമതി (22) മക്കളായ വിഷ്ണു (6), സുരേഷ് ഗോപി (4) ഓമന (1) എന്നിവരെ കോട്ടയം ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം 2010 ഏപ്രിലിൽ ഗാന്ധിഭൻ ഏറ്റെടുത്തത്.

ഗോമതിയും കുട്ടികളും ഗാന്ധിഭവനിൽ എത്തിയ ആദ്യദിവസങ്ങളിൽ ഇവർ മറ്റുള്ളവരുമായി പൊരുത്തപ്പെടുവാനും നാട്ടിലെ ആഹാരങ്ങൾ കഴിക്കാൻ വിമുഖതയും കാട്ടിയിരുന്നു. മക്കളെപ്പോലെ തന്നെ കുട്ടികളുടെതുപോലെയുള്ള രീതികൾ തന്നെയായിരുന്നു ഗോമതിയുടേതും. ഇന്ന് 27 വയസുള്ള ഈ പെൺകുട്ടി ഇപ്പോഴും കുഞ്ഞുങ്ങളുടെ മനസുമായിട്ടാണ് ഗാന്ധിഭവനിൽ ജീവിക്കുന്നത്. ഇവർ സാധാരണ ജീവിതത്തോട് പൊരുത്തപ്പെടുന്നതുവരെ പ്രത്യേക പരിഗണന നൽകിയാണ് ഗാന്ധിഭവൻ സംരക്ഷിച്ചത്.

ഗാന്ധിഭവനിൽ എത്തിയതോടെ ഗോമതിയുടെ കുട്ടികളുടെ ജീവിതം മാറി. ചെറു പ്രായത്തിലെ മുരടിച്ചുപോകുമായിരുന്ന ഇവരുടെ ജീവിതത്തിൽ ഇപ്പോൾ നിറങ്ങളുണ്ട്. ഗാന്ധിഭവൻ അധികൃതർ കുട്ടികളെ സ്‌കൂളിൽ ചേർത്തു. അവർക്ക് സുമേഷ് തമ്പുരാൻ, സുരേഷ് തമ്പുരാൻ, ഭാവന തമ്പുരാട്ടി എന്നിങ്ങനെയാണ് ഗാന്ധിഭവൻ അധികൃതർ പേരിട്ടു.പഠിക്കാൻ മിടുക്കരാണ് മൂവരും. ഗാന്ധിഭവനിൽ ഇവരെ പോലെ എത്തിയ ഒട്ടെറെ പേരുണ്ട് ഇവർക്ക് കൂട്ടുകാരായി. ഗോമതിയുടെ മക്കൾ നല്ലപോലെ പഠിച്ചു വളരണം. അവർക്ക് നാളെ സമൂഹത്തിന്റെ ഉന്നത നേതൃത്വത്തിലേക്ക് ഉയരണം അതാണ് ഗാന്ധിഭവൻ കുടുംബത്തിന്റെ ആഗ്രഹം. അതു കൊണ്ട് കുട്ടികളുടെ പേരിനൊപ്പം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ 'തമ്പുരാൻ' 'തമ്പുരാട്ടി' എന്നീ പ്രയോഗങ്ങൾ ചേർക്കുകയായിരുന്നു. ഈ കുട്ടികളുടെ മേൽ ഗാന്ധിഭവനുള്ള ഭാവി പ്രതീക്ഷ കൂടിയാണ് ഈ പേരുകൾ. ഇവർ ഇപ്പോൾ 6, 2, ഒന്ന് ക്ലാസ്സുകളിൽ പരീക്ഷ എഴുതി നിൽക്കുന്നു.

ജയിൽ ശിക്ഷ കഴിഞ്ഞുവന്ന ഗോമതിയുടെ പിതാവും ഭർത്താവുമായ തങ്കൻ പിന്നീട് കുറേ നാൾ കഴിഞ്ഞപ്പോൾ കാട്ടിൽ നിന്നും വീണു മരണപ്പെട്ടത് പൊലീസ് ഗോമതിയെ അറിയിച്ചു. ''ചത്തുപോട്ടെ...'' എന്നുമാത്രമായിരുന്നു ഗോമതി മറുപടിപറഞ്ഞത്. അത്രയേറെ മരവിച്ചിരുന്നു ഈ ചെറുപ്രായത്തിനുള്ളിൽ ഗോമതിയുടെ മനസ്. തങ്കൻ മരിച്ചെന്നറിഞ്ഞ് നാട്ടിൽ പോകാനോ അയാളെ കാണുവാനോ ഗോമതി താൽപ്പര്യപ്പെട്ടില്ല. ഇപ്പോഴും തന്റെ കുട്ടികൾക്കും ഗാന്ധിഭവനിലെ മറ്റു കുട്ടികൾക്കും അമ്മമാർക്കുമെല്ലാമൊപ്പം ഒരു കുട്ടിയുടെ മനസ്സുമായി ഗോമതി കഴിയുന്നു.

ആദിവാസി സംരക്ഷണ വകുപ്പുകാരൊക്കെ ഇവരെ കാണുവാൻ വന്നതല്ലാതെ ഇവർക്കു യാതൊരു സഹായവും എങ്ങു നിന്നും ലഭിച്ചില്ല. ഇവരെ സഹായിക്കാൻ സന്മനസ്സുള്ളവർ മുന്നോട്ടുവന്നെങ്കിൽ എന്നാണ് ഗാന്ധി ഭവന്റെ ആഗ്രഹം. ഗോമതിക്കും മക്കൾക്കും വേണ്ടി നിങ്ങൾക്ക് ഒരു രൂപയെങ്കിലും എങ്കിലും ചെലവിട്ടൂടെ. നിങ്ങളുടെ മക്കൾ എല്ലാ സൗഭാഗ്യങ്ങൾക്കും നടുവിൽ ജീവിക്കുമ്പോൾ ഈ കുരുന്നുകൾക്ക് സ്വപ്നങ്ങൾ മാത്രമാണ് സ്വന്തം. നിങ്ങളുടെ കുഞ്ഞിന്റെ സ്ഥാനത്ത് ഈ കുഞ്ഞുങ്ങളെ സങ്കൽപ്പിച്ച് നോക്കിക്കൂടെ? തീർച്ചയായും നിങ്ങളുടെ ഓരോ രൂപയും ഈ കുരുന്നുകളുടെ ഭാവി ശോഭനമാക്കും.

ഗോമതിയെ പോലെ ആരോരുമില്ലാത്തവരും, ബുദ്ധിമാന്ദ്യം സംഭവിച്ചവരും, വൈകല്യമുള്ളവരും, മക്കളും ഭർത്താവും ഉപേക്ഷിച്ച വയോധികരും, മാതാപിതാക്കളാരെന്നറിയാത്ത പിഞ്ചുകുഞ്ഞുങ്ങളുമെല്ലാം ഗാന്ധിഭവനിലുണ്ട്. ജാതി മത ഭേദമെന്യ നിരവധി നിരാലംബരാണ് ഗാന്ധിഭവനിലുള്ളത്. എത്ര ചെറിയ തുകയാണെങ്കിലും ഇവിടുത്തെ ആശ്രയമറ്റവർക്ക് അത് വലുത് തന്നെയാണ്. വസ്ത്രങ്ങളും മറ്റു സാധനങ്ങളുമെല്ലാം വാങ്ങാനായി ആയിരങ്ങൾ ചെലവിടുന്നവർ അതിൽനിന്നും ഒരു ചെറിയ തുക ഗാന്ധിഭവന് നൽകിയാൽ ഇവർക്ക് മൂന്നു നേരം ഭക്ഷണം കഴിക്കാനാകും. അത് മാത്രമാണ് ഇവിടെ ആശ്രയമില്ലാതെ കഴിയുന്നവർക്ക് ആകെ ആവശ്യമുള്ളത്. ഈ വലിയ ആഴ്ചയിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പുണ്യമാണ് ഗാന്ധിഭവനിലേക്ക് നിങ്ങളാൽ കഴിയുന്നത് സംഭാവന നൽകുകയെന്നത്. അത് എത്ര ചെറിയ തുകയാണെങ്കിലും ഇവിടുത്തെ ആശ്രയമറ്റവർക്ക് അത് വളരെ വലുതാണെന്ന് മറക്കരുത്.

ഈ നിരാലംബരെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് ചുവടെ നൽകിയിരിക്കുന്ന ഗാന്ധി ഭവന്റെ അക്കൗണ്ട് നമ്പരിലേക്ക് സംഭാവന നൽകാം

Reference : Marunadan Malayali
Bank - South Indian Bank
Branch - Pathanapuram
Account number: 0481053000000530
IFSE Code: SIBL0000481
Gandhi Bhavan, 
Pathanapuram

വിശദവിവരങ്ങൾക്ക് ഗാന്ധിഭവനെ ബന്ധപ്പെടാംGandhibhavan, Pathanapuram, Kollam, Kerala, South India. Pin : 689695

+91 475 2355573 ,+91 475 2350459, +91 9605057000
gandhibhavan@gmail.com
വെബ്‌സൈറ്റ്- http://www.gandhibhavan.org/