- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവരും ഉണ്ടായിട്ടും അനാഥരായി തീർന്ന 65 കുരുന്നുകൾ; ആരും ഇല്ലാത്തവരായി മാറിയ ഈ കുരുന്നുകൾക്ക് ഒരു നേരത്തെ ആഹാരമെങ്കിലും വിളമ്പിക്കൊടുക്കാൻ നിങ്ങൾക്ക് സാധിക്കില്ലേ?
എല്ലാവരും ഉണ്ടായിട്ടും അനാഥരായി തീരാൻ വിധിക്കപ്പെട്ട ജന്മങ്ങളുടെ ദുരിതം എന്തായിരിക്കും? അപ്പനും അമ്മയും ഉപേക്ഷിച്ച കുഞ്ഞുങ്ങളുടെ അവസ്ഥ നിങ്ങൾക്ക് ഊഹിക്കാൻ സാധിക്കുമോ? അവരിൽ ഒരാളുടെ എങ്കിലും കണ്ണുനീർ ഒരു നിമിഷം എങ്കിലും തുടയ്ക്കാൻ കഴിഞ്ഞാൽ നിങ്ങളുടെ ജീവിതത്തിന് എന്തെങ്കിലും ഒരു അർത്ഥം കൈവരില്ലേ? ഒരു നേരത്തെ ആഹാരം ഒരാൾക്ക് വാ
എല്ലാവരും ഉണ്ടായിട്ടും അനാഥരായി തീരാൻ വിധിക്കപ്പെട്ട ജന്മങ്ങളുടെ ദുരിതം എന്തായിരിക്കും? അപ്പനും അമ്മയും ഉപേക്ഷിച്ച കുഞ്ഞുങ്ങളുടെ അവസ്ഥ നിങ്ങൾക്ക് ഊഹിക്കാൻ സാധിക്കുമോ? അവരിൽ ഒരാളുടെ എങ്കിലും കണ്ണുനീർ ഒരു നിമിഷം എങ്കിലും തുടയ്ക്കാൻ കഴിഞ്ഞാൽ നിങ്ങളുടെ ജീവിതത്തിന് എന്തെങ്കിലും ഒരു അർത്ഥം കൈവരില്ലേ? ഒരു നേരത്തെ ആഹാരം ഒരാൾക്ക് വാങ്ങി കൊടുത്താൽ വിശപ്പ് മാറിയ അവന്റെ കണ്ണിലെ തിളക്കം നിങ്ങളെ സന്തോഷിപ്പിക്കുമെങ്കിൽ അതായിരിക്കുമില്ലേ ജീവിതത്തിലെ ഏറ്റവും വലിയ ആഹ്ലാദങ്ങളിൽ ഒന്ന്. ആ ആഹ്ലാദത്തിന് വേണ്ടി ഒരു വാതിൽ തുറന്നിരിക്കുകയാണ് ഞങ്ങൾ.
കഴിഞ്ഞ ഒരാഴ്ചയായി നമ്മൾ കേൾക്കുന്ന ഈ അനാഥരെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ. അനാഥരും വിധവകളും രോഗികളുമായ ആയിരത്തോളം പേർക്കിടയിൽ ഒരു പുഞ്ചിരി കാത്തിരിക്കുന്നത് 65 കുരുന്നുകൾ കൂടിയാണ്. അമ്മയും അപ്പനുമൊക്കെ ഉണ്ടായിരുന്നിട്ടും അനാഥരായി തീർന്നവരാണ് ഇവരിൽ ഭൂരിപക്ഷവും. അവർക്ക് ഒരു നേരത്തെ ആഹാരം വാങ്ങി കൊടുക്കാൻ ഉള്ള പണം കൊടുത്ത് നമുക്ക് ക്രൂശിതനോടുള്ള യഥാർത്ഥ സ്‌നേഹം വ്യക്തമാക്കാം.
ഗാന്ധി ഭവൻ എന്ന മനുഷ്യ സ്‌നേഹത്തിന്റെ ആശ്രമത്തിലേക്ക് പണം നൽകാൻ ഞങ്ങൾ തുടർച്ചയായി റിപ്പോർട്ടുകൾ എഴുതിയത് പലകുറി ആ സ്വർഗ്ഗം സന്ദർശിച്ച് ശേഷമാണ്. ഒരിക്കൽ എങ്കിലും ഇവിടം സന്ദർശിക്കുന്നവർ ഈ സ്വർഗ്ഗത്തിലേക്ക് എന്തെങ്കിലും ഒക്കെ നിക്ഷേപിക്കുന്നവരായി മാറുന്നു. അമ്പലങ്ങൾക്കും പള്ളികൾക്കും അപ്പുറം ദൈവം കുടികൊള്ളുന്നത് ഈ നിലാരംബരിൽ ആണെന്ന് ഇവിടം ഒരിക്കൽ സന്ദർശിക്കുന്നവർക്ക് മനസ്സിലാവും. ജീവിതത്തിന്റെ സമസ്ത മേഖലകളിൽ നിന്നും തിരസ്‌കരിക്കപ്പെട്ടവരാണ് ഇവിടുത്തെ അന്തേവാസികൾ. ഒരിക്കൽ സമൂഹത്തിന്റെ ഉന്നതിയിൽ കഴിഞ്ഞിട്ടും അനാഥരായവർ ഇവിടെ ഏറെയുണ്ട്. അവർക്കിടയിൽ നമ്മുടെ കണ്ണുനീർ വറ്റിക്കുന്നത് വയോധികരായ മാതാപിതാക്കളും ആശ്രയം ഏതുമില്ലാത്ത കുഞ്ഞു മക്കളുമാണ്. ഉപേക്ഷിക്കപ്പെട്ട അമ്മമാരുടെ നിറപുഞ്ചിരി ഏറെ ഞങ്ങൾ കുറിച്ചു കഴിഞ്ഞു.
ഗാന്ധി ഭവൻ എന്ന മഹത്തായ ആശ്രമത്തിൽ നിറപുഞ്ചിരിയോടെ ഓടി നടക്കുന്ന അറുപത്തഞ്ച് കുഞ്ഞുങ്ങളുണ്ട്. ചിലർ ഇവിടെയാണ് ജനിച്ചത്. ചിലർ ജനിച്ചപ്പോൾ തന്നെ ഉപേക്ഷിക്കപ്പെട്ടവരാണ്. മറ്റ് ചിലർ ഒറ്റപ്പെട്ട അമ്മമാർക്കൊപ്പം ഇവിടെത്തി. വേറെ ചിലരാകട്ടെ അമ്മമാർ ജയിലിലും മറ്റും പോയപ്പോൾ അഭയ കേന്ദ്രമായി കരുതിയത് ഇവിടമാണ്. ഗാന്ധി ഭവനിലെ സ്‌ഹേനവായ്പ് ഒഴുകിയെത്തിയില്ലായിരുന്നെങ്കിൽ ഇവരുടെ മുൻപിൽ മറ്റ് മാർഗ്ഗങ്ങൾ ഒന്നുമുണ്ടാവുമായിരുന്നില്ല. ഒരു പക്ഷെ തെരുവിന്റെ മക്കളായി ഇവരിൽ പലരും അലഞ്ഞ് തിരിഞ്ഞു കഴിഞ്ഞേനേ. ഇന്നിപ്പോൾ ഇവരെല്ലാവരും പഠിക്കുകയാണ്. ഇവിടെ പഠിച്ച മിടുക്കർ വോളന്റീയേർസ് ആയും മറ്റും ഇവിടെ തന്നെ ജോലി എടുക്കുന്നുണ്ട്.
ഇവരിൽ നല്ല നിലയിൽ എത്തിയ കുട്ടികളുടെ കാര്യവും പറയാതെ വയ്യ. ഗാന്ധിഭവന്റെ ആരംഭകാലത്ത് തമിഴ്‌നാടിനോട് ചേർന്ന ആര്യൻകാവിൽ നിന്നെത്തിയ മാതാപിതാക്കൾ മരണപ്പെട്ട കുഞ്ഞുങ്ങളാണ് കവിതയും മണികണ്ഠനും. അച്ഛൻ ഉപേക്ഷിച്ച് പോവുകയും അമ്മ ക്യാൻസർ ബാധിച്ച് മരിക്കുകയും ചെയ്തതോടെയാണ് ഇരുവരും ഇവിടെയെത്തിയത്. അമ്മ മരിച്ചതിനെതുടർന്ന് ആരുമില്ലാതായി പഠിപ്പ് നിർത്തിയ ഇവരെ പൊതുപ്രവർത്തകരാണ് 2004 ജൂൺ ആറിന് ഗാന്ധിഭവനിൽ എത്തിച്ചത്. ഗാന്ധിഭവൻ അധികൃതർ ഇവരെ മലയാളം പഠിപ്പിച്ച് തുടർ പഠനവും നടത്തി. പഠനത്തിൽ മിടുക്കരാണ് ഇരുവരും. കവിത നാഗർകോവിലിലെ തക്കല നൂറുൽ ഇസ്ലാം യൂണിവേഴ്‌സിറ്റിയിൽ എം.എസ്.സി കംപ്യൂട്ടർ എഞ്ചിനീയറിങ് നാലാം സെമസ്റ്റർ വിദ്യാർത്ഥിയാണ്. മണികണ്ഠൻ ഇപ്പോൾ കൊല്ലം ശ്രീനാരായണ ലീഗൽസ്റ്റഡീസിൽ എൽ.എൽ.ബി ഒന്നാം വർഷം പഠിക്കുന്നു.
മാതാപിതാക്കൾ മരണപ്പെട്ട ആലപ്പുഴയിലെ ലക്ഷ്മി, ശാരദ, ചൈതന്യ സഹോദരിമാരും നല്ല നിലയിൽ പഠനം തുടരുന്നവരാണ്. മാതാപിതാക്കളോടൊപ്പം റോഡ് പുറമ്പോക്കിൽ കുടിൽ കെട്ടികഴിയുകയായിരുന്നു മൂന്നുസഹോദരിമാർ. മാതാപിതാക്കൾ മരണപ്പെട്ടതോടെ മൂവരും ചിലബന്ധു വീടുകളിൽ കഴിഞ്ഞെങ്കിലും നിർദ്ധനരായ ബന്ധുക്കൾക്ക് ഇവരെ സംരക്ഷിക്കാൻ കഴിയാതെ വന്നപ്പോഴാണ് സ്‌കൂൾ അധികൃതർ ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ട് ഇവരെ ഗാന്ധിഭവനിൽ എത്തിച്ചത്. ലക്ഷ്മി ഇപ്പോൾ ജനറൽ നഴ്‌സിങ് പാസ്സായി. ശാരദ സ്‌പെഷ്യൽ സ്‌കൂൾ ടീച്ചർ ട്രെയിനിങ് ഫൈനൽ വിദ്യാർത്ഥിനിയാണ്. ചൈതന്യ കൊല്ലത്തു ജനറൽ നഴ്‌സിങ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. ഡേ കെയർ തൊട്ട് പ്രൊഫഷണൽ കോഴ്‌സിന് വരെ പഠിക്കുന്ന കുട്ടികൾ വരെ ഗാന്ധിഭവനിലുണ്ട്. നാട്ടുകാരും സന്മനസുള്ളവരും നൽകുന്ന പുസ്തകങ്ങളും പഠനോപകരണങ്ങളുമാണ് ഇവർക്ക് ആശ്രയം.
ഈ കുഞ്ഞുങ്ങൾക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാൻ സാധിച്ചാൽ പോലും അതൊരു പുണ്യമായി നമുക്ക് കരുതാം. ആയിരത്തിൽ അധികം പേർക്കാണ് നാല് നേരം ഇവിടെ മൃഷ്ടാന്ന ഭോജനം ഒരുക്കുന്നത്. നല്ലവരായ മനുഷ്യ സ്‌നേഹികളാണ് ഇതിന് വേണ്ട ഫണ്ട് നൽകുന്നത്. ഇവിടെ ഒരിക്കൽ സന്ദർശിക്കുന്ന എല്ലാവരും തുടർച്ചയായി എന്തെങ്കിലും നൽകും. കുഞ്ഞുങ്ങളുടെ ജന്മ ദിനത്തിനും മറ്റും ഇവിടെ എത്തുന്ന അതി സമ്പന്നന്മാരുണ്ട്. ജീവിതത്തെ എന്തെന്ന് മക്കളെ പഠിപ്പിക്കാനുള്ള ശ്രമം.
ഇങ്ങനെ ഒരു മഹത്തായ പ്രസ്താനത്തെ ചെറുതായെങ്കിലും സഹായിക്കാനാണ് ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നത്. ഒരു നേരത്തെ ഭക്ഷണം വേണ്ടന്ന് വച്ചും ഏതെങ്കിലും ഒരു ആഢംബരം ഒഴിവാക്കിയും നമുക്ക് ഇവരെ സഹായിക്കാം. അങ്ങനെ ചെയ്താൽ മാത്രമേ നിങ്ങൾക്ക് ഈ വലിയ ആഴ്ചയുടെ പുണ്യം ലഭിക്കൂ. നിങ്ങൾ എത്ര കൊടുക്കുന്നു എന്നല്ല പ്രധാനം. അതുകൊടുക്കാൻ മനസ് കാട്ടുന്നതാണ്. നൂറോ ഇരുനൂറോ മാത്രമേ കൊടുക്കാൻ ഉള്ളൂ എങ്കിൽ അത് ചെയ്യുക.
ആരോരുമില്ലാത്തവരും, ബുദ്ധിമാന്ദ്യം സംഭവിച്ചവരും, വൈകല്യമുള്ളവരും, മക്കളും ഭർത്താവും ഉപേക്ഷിച്ച വയോധികരും, മാതാപിതാക്കളാരെന്നറിയാത്ത പിഞ്ചുകുഞ്ഞുങ്ങളുമെല്ലാം ഗാന്ധിഭവനിലുണ്ട്. ജാതി മത ഭേദമെന്യ നിരവധി നിരാലംബരാണ് ഗാന്ധിഭവനിലുള്ളത്. എത്ര ചെറിയ തുകയാണെങ്കിലും ഇവിടുത്തെ ആശ്രയമറ്റവർക്ക് അത് വലുത് തന്നെയാണ്. വസ്ത്രങ്ങളും മറ്റു സാധനങ്ങളുമെല്ലാം വാങ്ങാനായി ആയിരങ്ങൾ ചെലവിടുന്നവർ അതിൽനിന്നും ഒരു ചെറിയ തുക ഗാന്ധിഭവന് നൽകിയാൽ ഇവർക്ക് മൂന്നു നേരം ഭക്ഷണം കഴിക്കാനാകും. അത് മാത്രമാണ് ഇവിടെ ആശ്രയമില്ലാതെ കഴിയുന്നവർക്ക് ആകെ ആവശ്യമുള്ളത്. ഈ വലിയ ആഴ്ചയിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പുണ്യമാണ് ഗാന്ധിഭവനിലേക്ക് നിങ്ങളാൽ കഴിയുന്നത് സംഭാവന നൽകുകയെന്നത്. അത് എത്ര ചെറിയ തുകയാണെങ്കിലും ഇവിടുത്തെ ആശ്രയമറ്റവർക്ക് അത് വളരെ വലുതാണെന്ന് മറക്കരുത്.
ഈ നിരാലംബരെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് ചുവടെ നൽകിയിരിക്കുന്ന ഗാന്ധി ഭവന്റെ അക്കൗണ്ട് നമ്പരിലേക്ക് സംഭാവന നൽകാം
Reference : Marunadan Malayali
Bank - South Indian Bank
Branch - Pathanapuram
Account number: 0481053000000530
IFSE Code: SIBL0000481
Gandhi Bhavan, Pathanapuram
വിശദവിവരങ്ങൾക്ക് ഗാന്ധിഭവനെ ബന്ധപ്പെടാം- Gandhibhavan, Pathanapuram, Kollam, Kerala, South India. Pin : 689695
+91 475 2355573 ,+91 475 2350459, +91 9605057000
gandhibhavan@gmail.com
വെബ്‌സൈറ്റ്- http://www.gandhibhavan.org/