- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗാന്ധി വിവാദം കേന്ദ്രത്തിന്റെ മാത്രം രോഗമല്ലെന്ന് മനോരമ; വജ്ര ജൂബിലി ആഘോഷത്തിന്റെ നോട്ടിസിൽ ഇഎംഎസിനെ ഉൾപ്പെടുത്താൻ ഗാന്ധിജിയെ ഒഴിവാക്കിയെന്ന് ആരോപണം; സർക്കാർ ഡയറിക്ക് പിന്നാലെ ജൂബിലി നോട്ടീസും വിവാദത്തിൽ
തിരുവനന്തപുരം: ഗാന്ധിജിയുടെ മുഖത്തെക്കാൾ കേന്ദ്ര സർക്കാരിന് പ്രധാനം പ്രധാനമന്ത്രി മോദിയാണ്. അതുകൊണ്ടാണ് ചർക്കയിൽ നൂൽ നൂൽക്കുന്നത് മോദിയായി മാറുന്നത്. ഇതിനെതിരെ പ്രതിഷേധം കേരളത്തിൽ ആളിക്കത്തി. ഇടത്-വലതു മുന്നണികൾ ഒരു പോലെ വിഷയം ചർച്ചയാക്കി. ഇതിനിടെയാണ് ഗാന്ധി വിവാദം കേരളത്തിലും സജീവമാകുന്നത്. നേരത്തെ സിപിഐ മന്ത്രിമാരുടെ പേര് താഴ്ക്ക് പോയ സർക്കാർ ഡയറി ഏറെ വിവാദമുണ്ടാക്കി. ഒടുവിൽ അച്ചടിച്ച ഡയറി മുഖ്യമന്ത്രി പിണറായിയുടെ നിർദ്ദേശ പ്രകാരം പിൻവലിക്കുകയും ചെയ്തു. രക്തസാക്ഷി ദിനാചരണത്തിനു സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിൽനിന്നു മഹാത്മാ ഗാന്ധിയെ പുറത്താക്കിയതിനു പിന്നാലെ നിയമസഭയുടെ വജ്രജൂബിലി ആഘോഷ നോട്ടിസിന്റെ കവർ പേജിലും ഗാന്ധിജിയെ ഒഴിവാക്കിയതാണ് സംസ്ഥാനത്ത് വിവാദമുണ്ടാക്കുന്നത്. നിയമസഭാ മന്ദിരത്തിന്റെ മുൻവശത്തുനിന്നുള്ള ചിത്രമെടുക്കുന്നതിനു പകരം, നിയമസഭാ വളപ്പിനു പുറത്തെ ഇഎംഎസ് പ്രതിമ ശ്രദ്ധിക്കപ്പെടുംവിധം ചിത്രമെടുത്ത് നോട്ടിസ് തയാറാക്കി. ഇതോടെ ഗാന്ധിജിക്ക് പകരം ഇഎംഎസ് നോട്ടീസിലെ താരമായി. നിയമസഭ
തിരുവനന്തപുരം: ഗാന്ധിജിയുടെ മുഖത്തെക്കാൾ കേന്ദ്ര സർക്കാരിന് പ്രധാനം പ്രധാനമന്ത്രി മോദിയാണ്. അതുകൊണ്ടാണ് ചർക്കയിൽ നൂൽ നൂൽക്കുന്നത് മോദിയായി മാറുന്നത്. ഇതിനെതിരെ പ്രതിഷേധം കേരളത്തിൽ ആളിക്കത്തി. ഇടത്-വലതു മുന്നണികൾ ഒരു പോലെ വിഷയം ചർച്ചയാക്കി. ഇതിനിടെയാണ് ഗാന്ധി വിവാദം കേരളത്തിലും സജീവമാകുന്നത്. നേരത്തെ സിപിഐ മന്ത്രിമാരുടെ പേര് താഴ്ക്ക് പോയ സർക്കാർ ഡയറി ഏറെ വിവാദമുണ്ടാക്കി. ഒടുവിൽ അച്ചടിച്ച ഡയറി മുഖ്യമന്ത്രി പിണറായിയുടെ നിർദ്ദേശ പ്രകാരം പിൻവലിക്കുകയും ചെയ്തു.
രക്തസാക്ഷി ദിനാചരണത്തിനു സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിൽനിന്നു മഹാത്മാ ഗാന്ധിയെ പുറത്താക്കിയതിനു പിന്നാലെ നിയമസഭയുടെ വജ്രജൂബിലി ആഘോഷ നോട്ടിസിന്റെ കവർ പേജിലും ഗാന്ധിജിയെ ഒഴിവാക്കിയതാണ് സംസ്ഥാനത്ത് വിവാദമുണ്ടാക്കുന്നത്. നിയമസഭാ മന്ദിരത്തിന്റെ മുൻവശത്തുനിന്നുള്ള ചിത്രമെടുക്കുന്നതിനു പകരം, നിയമസഭാ വളപ്പിനു പുറത്തെ ഇഎംഎസ് പ്രതിമ ശ്രദ്ധിക്കപ്പെടുംവിധം ചിത്രമെടുത്ത് നോട്ടിസ് തയാറാക്കി. ഇതോടെ ഗാന്ധിജിക്ക് പകരം ഇഎംഎസ് നോട്ടീസിലെ താരമായി.
നിയമസഭാ മന്ദിരത്തിന്റെ മുന്നിൽ നിന്നു ചിത്രമെടുത്താൽ ഗാന്ധിജിയുടെ കൂറ്റൻ പ്രതിമ ഒഴിവാകില്ല. എന്നാൽ ഗാന്ധിജിയുടെയും ഡോ. ബി.ആർ.അംബേദ്കറുടെയും നെഹ്‌റുവിന്റെയും പ്രതിമ ഒഴിവാക്കി നിയമസഭാ വളപ്പിനു പുറത്ത്, നഗരസഭാ സ്ഥലത്തു മരങ്ങളാൽ ചുറ്റപ്പെട്ടു നിൽക്കുന്ന ഇഎംഎസ് പ്രതിമയുടെ ചിത്രമാണ് ജൂബിലി നോട്ടിസിൽ ചേർത്തിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ പാത പിന്തുടർന്ന് ഔദ്യോഗിക രേഖകളിൽനിന്നു ഗാന്ധിജിയെ കുടിയിറക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ് സർക്കാരെന്നു പ്രതിപക്ഷം ആരോപിച്ചു. മനോരമയാണ് ഈ വിഷയം പ്രധാനമായും വാർത്തയാക്കുന്നത്.
അടുത്ത 30ന് എല്ലാ സർക്കാർ ഓഫിസുകളിലും രാവിലെ 11നു രണ്ടു മിനിറ്റ് മൗനം ആചരിച്ചു രക്തസാക്ഷി ദിനം ആചരിക്കണമെന്ന് ആവശ്യപ്പെട്ടു പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ, അന്നു ഗാന്ധിജിയുടെ ചരമ ദിനമാണെന്ന പരാമർശം ഇല്ലാതിരുന്നതു വിവാദമായിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജീവൻ ബലി കഴിച്ചവരുടെ സ്മരണയ്ക്കായി മൗനം ആചരിക്കണമെന്നു മാത്രമേ ഉത്തരവിലുള്ളൂ.
ഗാന്ധിജിയുടെ കാര്യത്തിൽ പിണറായി സർക്കാർ മോദിയുടെ പാതയിലാണു സഞ്ചരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഗാന്ധിജിയെ ഒഴിവാക്കുന്നതു ഗൂഢ ലക്ഷ്യത്തോടെയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
ഗാന്ധിജിയെ ഒഴിവാക്കി ജൂബിലി നോട്ടിസ് ഇറക്കിയതോടെ ബിജെപിയുടെ പിന്നാലെ കേരള സർക്കാരും നിയമസഭാ സെക്രട്ടേറിയറ്റും ഗാന്ധി നിന്ദ നടത്തിയിരിക്കുകയാണെന്നു കെപിസിസി വക്താവ് ജോസഫ് വാഴയ്ക്കൻ കുറ്റപ്പെടുത്തി.



