- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനെ പോലെ കരുതിയ ഗണേശ് കുമാർ ശ്രീവിദ്യയെ ചതിച്ചോ? ഗണേശിനെ വിശ്വസിച്ചേൽപ്പിച്ച സ്വത്തുക്കൾ ഒന്നൊന്നായി കൈവിട്ടു പോകുന്നു; ആദായ നികുതി കുടിശ്ശിക അടക്കാത്തതിനാൽ ശ്രീവിദ്യയുടെ ചെന്നൈയിലെ ഫ്ളാറ്റ് ലേലത്തിന് വെച്ച് ആദായ നികുതി വകുപ്പ്; സ്വത്തുക്കൾ വാങ്ങിക്കൂട്ടിയ നടി മരണം വരെ ആദായ നികുതി അടച്ചില്ലെന്ന് ഉദ്യോഗസ്ഥർ
തിരുവനന്തപുരം: മരിക്കുന്നതിന് മുമ്പ് സ്വന്തം കൂടപ്പിറപ്പിനേക്കാളും വിശ്വാസത്തിലെടുത്താണ് നടി ശ്രീവിദ്യ കോടിക്കണക്കിന് വില മതിക്കുന്ന തന്റെ സ്വത്തുക്കളുടെ വിൽപ്പത്രം ഗണേശ് കുമാറിന്റെ പേരിലേക്ക് മാറ്റി എഴുതിയത്. എന്നാൽ ശ്രീവിദ്യയുടെ ആ വിശ്വാസം വെറും തെറ്റായിരുന്നോ? നടിയുടെ സ്വത്തുക്കളുടെ സൂക്ഷിപ്പുകാരനായി ഗണേശിനെ ചുമതലപ്പൈടുത്തിയെങ്കിലും ഇപ്പോൾ ശ്രീവിദ്യയുടെ ഒരു ഫ്ലാറ്റ് ആദായ നികുതി വകുപ്പ് ലേലത്തിൽ വെച്ചിരിക്കുകയാണ്. ആദായ നികുതി അടയ്ക്കാതിരുന്നതിനെ തുടർന്ന് നടിയുടെ പേരിലുള്ള ചെന്നൈയിലെ ഫ്ളാറ്റാണ് ആദായ നികുതി വകുപ്പ് ലേലത്തിൽ വച്ചിരിക്കുന്നത്. 45 ലക്ഷം രൂപ ആദായനികുതി കുടിശ്ശിക ഈടാക്കുന്നതിന് വേണ്ടിയാണ് ലേലം. പല സ്ഥലങ്ങളിലും സ്വത്തു വകകൾ വാങ്ങി കൂട്ടിയിട്ടുള്ള ശ്രീവിദ്യ 1996 മുതൽ മരണം വരെ ആദായ നികുതി അടച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതാണ് കുടിശ്ശിക 45 ലക്ഷത്തിലെത്താൻ കാരണമെന്നും ആദായവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ശ്രീവിദ്യയുടെ വസ്തുക്കളുടെ സൂക്ഷിപ്പുകാരനായ നടൻ ഗണേശ്കുമാറിന്റെ അനു
തിരുവനന്തപുരം: മരിക്കുന്നതിന് മുമ്പ് സ്വന്തം കൂടപ്പിറപ്പിനേക്കാളും വിശ്വാസത്തിലെടുത്താണ് നടി ശ്രീവിദ്യ കോടിക്കണക്കിന് വില മതിക്കുന്ന തന്റെ സ്വത്തുക്കളുടെ വിൽപ്പത്രം ഗണേശ് കുമാറിന്റെ പേരിലേക്ക് മാറ്റി എഴുതിയത്. എന്നാൽ ശ്രീവിദ്യയുടെ ആ വിശ്വാസം വെറും തെറ്റായിരുന്നോ? നടിയുടെ സ്വത്തുക്കളുടെ സൂക്ഷിപ്പുകാരനായി ഗണേശിനെ ചുമതലപ്പൈടുത്തിയെങ്കിലും ഇപ്പോൾ ശ്രീവിദ്യയുടെ ഒരു ഫ്ലാറ്റ് ആദായ നികുതി വകുപ്പ് ലേലത്തിൽ വെച്ചിരിക്കുകയാണ്. ആദായ നികുതി അടയ്ക്കാതിരുന്നതിനെ തുടർന്ന് നടിയുടെ പേരിലുള്ള ചെന്നൈയിലെ ഫ്ളാറ്റാണ് ആദായ നികുതി വകുപ്പ് ലേലത്തിൽ വച്ചിരിക്കുന്നത്.
45 ലക്ഷം രൂപ ആദായനികുതി കുടിശ്ശിക ഈടാക്കുന്നതിന് വേണ്ടിയാണ് ലേലം. പല സ്ഥലങ്ങളിലും സ്വത്തു വകകൾ വാങ്ങി കൂട്ടിയിട്ടുള്ള ശ്രീവിദ്യ 1996 മുതൽ മരണം വരെ ആദായ നികുതി അടച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതാണ് കുടിശ്ശിക 45 ലക്ഷത്തിലെത്താൻ കാരണമെന്നും ആദായവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ശ്രീവിദ്യയുടെ വസ്തുക്കളുടെ സൂക്ഷിപ്പുകാരനായ നടൻ ഗണേശ്‌കുമാറിന്റെ അനുവാദത്തോടെയാണ് ലേലമെന്ന് ആദായനികുതി വകുപ്പധികൃതർ പറഞ്ഞു.
ചൈന്നൈയിലെ ഈ ഫ്ളാറ്റ് ഇപ്പോൾ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. അഭിഭാഷകനായ ഉമാശങ്കറാണ് ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നത്. 2005ൽ ശ്രീവിദ്യമരിക്കുന്നതിന് മുൻപേ വീട് വാടകക്ക് എടുത്തിരുന്നുവെന്നും ആദായനികുതി സംബന്ധിച്ച കേസുകളെല്ലാം ഗണേശ് കുമാറിന് അറിയാമെന്നും വാടകക്കാരനായ ഉമാശങ്കർ പറഞ്ഞു. ഇപ്പോൾ മാസവാടകയായ 13000 രൂപ ആദായനികുതിവകുപ്പിനാണ് ഇവർ നൽകുന്നത്. ആദായ നികുതി വകുപ്പിലേക്ക് ഈ ഫ്ളാറ്റിന്റെ മാസവാടകയായി കിട്ടുന്ന 15000 രൂപ അടയ്ക്കുന്നുണ്ടെങ്കിലും നഷ്ടം നികത്താൻ കഴിയില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം.
1996 മുതൽ മരണം വരെ ശ്രീവിദ്യ ആദായ നികുതി അടയ്ക്കാത്തതാണ് കുടിശ്ശിക 45 ലക്ഷത്തിലെത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അക്കാരണത്താലാണ് ലേലം ചെയ്യുന്നത്. ഇക്കാര്യം ഗണേശ് കുമാറിനെ അറിയിച്ചുവെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഈ മാസം 26 നാണ് ലേലം നിശ്ചയിച്ചിട്ടുള്ളത്. 1 കോടി 14 ലക്ഷത്തി 10,000 രൂപയാണ് ഫ്ലാറ്റിന് വിലയിട്ടിരിക്കുന്നത്. ഇതോടെ മാഞ്ഞു പോകുന്നത് ശ്രീവിദ്യയുടെ പേരിലുള്ള മറ്റൊരു ശേഷിപ്പ് കൂടിയാണ്.
ശ്രീവിദ്യ വിശ്വസിചചേൽപ്പിച്ച ഗണേശ് കുമാറിന്റെ കൈകൾക്കിടയിലൂടെയാണ് നടിയുടെ ഒരു സ്വത്ത് ലേലത്തിലേക്ക് പോകുന്നത്. ശ്രീവിദ്യ തന്റെ സ്വത്തുക്കളുടെ സംരക്ഷകനായി ഗണേശ് കുമാറിനെ നിയമിച്ചിട്ടും ശ്രീവിദ്യയുടെ സ്വത്തുക്കളും സ്വപ്നങ്ങളും സാക്ഷാത്ക്കരിക്കപ്പെടാതെ പോവുന്ന അവസ്ഥ ആരാധകർക്കും വേദനാജനകമായി മാറുകയാണ്. നേരത്തെ ശ്രീവിദ്യയുടെ ചെന്നൈയിലെ മഹാബലി പുരത്തെ വീടും ഗണേശ് കുമാർ വിറ്റതായി ശ്രീവിദ്യയുടെ സഹോദരൻ ശങ്കരരാമൻ ആരോപിച്ചിരുന്നു. ശ്രീവിദ്യയുടെ സ്വത്തുക്കൾ ഗണേശ് കുമാർ കയ്യടക്കി വെയ്ക്കുകയാണെന്നും ഇയാൾ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ ശ്രീവിദ്യ ഗണേശിനെ വിശ്വസിച്ചേൽപ്പിച്ച സ്വത്തുക്കളും അവരുടെ സ്വപ്നങ്ങളും ഒന്നൊന്നായി കൈവിട്ടു പോകുന്ന കാഴ്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ശ്രീവിദ്യ ഗണേശ് കമാറിന് എഴുുതിയ ഓസ്യത്തിൽ പാവപ്പെട്ട കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്താൻ സംഗീത നൃത്ത അക്കാഡമി ഉണ്ടാക്കണമെന്നും സ്‌കോളർഷിപ്പ് നൽകണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിലും ഗണേശ് യാതൊരു നടപടികളും എടുത്തില്ല. നടിയുടെ ആഗ്രഹം സഫലമാക്കാതെ മറ്റ് ആവശ്യങ്ങൾക്ക് ഗണേശ് ഉപയോഗിച്ചു എന്ന ആരോപണം അദ്ദേഹം മന്ത്രിയായിരിക്കുമ്പോൾ തന്നെ ശ്രീവിദ്യയുടെ സഹോദരൻ ശങ്കരരാമൻ ഉന്നയിച്ചിരുന്നു.
ശ്രീവിദ്യയുടെ സ്വത്തുക്കൾ ഗണേശ് അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്ന് അത് തങ്ങൾക്ക് വിട്ടുകിട്ടാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് ശങ്കർരാമൻ പരാതിയും നൽകിയിരുന്നു. എന്നാൽ ആ കേസുകളിലൊന്നും തീർപ്പ് ഉണ്ടായില്ല.
മുന്മന്ത്രിയും എംഎൽഎയുമായ ഗണേശ്കുമാർ ശ്രീവിദ്യയുടെ സ്വത്തു കൈവശം വച്ചിരിക്കുകയാണെന്നും അവരുടെ വിൽപത്ര പ്രകാരം ചെയ്യേണ്ടതൊന്നും കഴിഞ്ഞ ഒൻപതു വർഷമായി ചെയ്തിട്ടില്ല. വീട്, കാർ, സംസ്ഥാനത്തു വിവിധ ഇടങ്ങളിലെ സ്വത്ത്, എൽഐസി പോളിസികൾ എന്നിവയാണു ഗണേശ് കൈക്കലാക്കിയത്.
ഒരേയൊരു സഹോദരൻ എന്ന നിലയിൽ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും ഗണേശ് കുമാർ തങ്ങളിൽനിന്നു മറച്ചുവച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. ശ്രീവിദ്യയുടെ രോഗകാര്യങ്ങൾ തന്നെ അറിയിക്കാതിരുന്ന ഗണേശ്, അദ്ദേഹത്തിന്റെ ്രൈഡവറെയും സഹോദരനെയുമാണു വിൽപത്രത്തിൽ സാക്ഷികളാക്കിയത്. ഇതു ദുരൂഹമാണെന്നും യഥാർഥ വിൽപത്രത്തെക്കുറിച്ചു വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് അന്ന് ശങ്കരരാമൻ പരാതി നൽകിയിരുന്നത്.
ശ്രീവിദ്യയുടെ അവസാനകാലത്താണ് ഗണേശ്കുമാർ അവരോടൊപ്പം കൂടിയത്. ഇത് സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയായിരുന്നു. അവരുടെ അസുഖവിവരം ഏകസഹോദരനായ തന്നോട് പറഞ്ഞില്ല. ബന്ധുക്കളെ ബന്ധപ്പെടാൻ അനുവദിച്ചില്ല. എല്ലാം താനേറ്റുകൊള്ളാമെന്ന് പറഞ്ഞ് ചതിച്ചു. ട്രസ്റ്റിന്റെ പേരിലെന്ന വ്യാജേനയാണ് വിൽപ്പത്രങ്ങൾ തയ്യാറാക്കിയത്. വിൽപ്പത്രം ഒപ്പുവയ്ക്കുമ്പോൾ സഹോദരിക്ക് ബോധമുണ്ടായിരുന്നില്ലെന്നാണ് വിവരം.
2006 ഓഗസ്റ്റ് 17നാണ് ശ്രീവിദ്യ ഗണേശ്കുമാറിന്റെ പേരിൽ വിൽപ്പത്രം എഴുതിയത്. ശ്രീവിദ്യയുടെ പ്രധാന സമ്പാദ്യങ്ങളായ വട്ടിയൂർകാവിലെ എട്ടു സെന്റ് ഭൂമിയും ഇരു നില കെട്ടിടവും ചെന്നൈയിലെ സ്വാമി അപ്പാർട്ട്‌മെന്റിലെ ഫ്ളാറ്റ്, 15.5ലക്ഷം രൂപയുടെ ബാങ്ക് ഡെപ്പോസിറ്റ്, മൂന്ന് ലക്ഷം രൂപയുടെ പോസ്റ്റ് ഓഫീസ് സേവിങ്‌സ്, 580 ഗ്രാം സ്വർണം, ഒന്നര കിലോ വെള്ളി എന്നിവയാണ് ഗണേശ്കുമാറിന് കൈമാറിയത്.