- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യപ്പദാസിന്റെ മൊബൈൽ സ്വിച്ച് ഓഫ്; സ്വമിയെ രക്ഷിക്കാൻ ആരുടെയെങ്കിലും തലയിൽ കുറ്റം കെട്ടിവയ്ക്കേണ്ടെയെന്ന് ചോദിച്ച് മനോജ് മുരളി സജീവവും; ഗംഗേശാനന്ദ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് ബന്ധുക്കളും; ജനനേന്ദ്രീയം മുറിച്ച കേസിൽ കരുതലോടെ പൊലീസ്
കൊച്ചി: അവൻ ഇതല്ല, ഇതിനപ്പുറവും ചെയ്യും. ഒന്നിനും മടിയില്ലാത്തവനാണ്. സ്വാമി ഗംഗേശാനന്ദയുടെ ലിംഗഛേദം ചെയ്ത കേസിൽ പ്രതിക്കൂട്ടിലായ അയ്യപ്പദാസിനേക്കുറിച്ച് സ്വാമിയുടെ സഹോദരൻ കണ്ണനും ബന്ധു അഭിലാഷും നൽകുന്ന വിവരം ഇങ്ങനെ. മൂന്ന് മാസം മുമ്പ് കോലഞ്ചേരിയിൽ നാട്ടുകാരെ അമ്പരപ്പിച്ച അയ്യപ്പദാസിന്റെ പ്രകടനം ഇയാളുടെ മനോഗതി വ്യക്തമാക്കുന്നതാണെന്നും ഇവർ വ്യക്തമാക്കി. കലവറ എന്ന പേരിൽ ഗംഗേശാനന്ദ ആരംഭിച്ച ഹോട്ടൽ ഇടക്കാലത്ത് അയ്യപ്പദാസ് ഏറ്റെടുത്ത് നടത്തിയിരുന്നു. ഈയവസരത്തിൽ സ്ഥാപനത്തിലേക്ക് സാധനങ്ങൾ വാങ്ങിയ വകയിൽ ഇവിടുത്തെ വ്യാപാരസ്ഥാപനത്തിൽ കുടിശ്ശിക നിലനിന്നിരുന്നെന്നും സ്ഥാപനത്തിലെത്തിയ ഇയാളോട് ഉടമ കുടിശിക തീർക്കണമെന്ന് ആവശ്യപ്പെട്ടെന്നും പറയുന്നു. ഇതിന് തയ്യാറാവാതെ വന്നതോടെ അയ്യപ്പദാസ് എത്തിയ ബൈക്കിന്റെ താക്കോൽ കടയുടമ ഊരിയെടുത്തെന്നും ഇത്രയുമായുപ്പോൾ അയ്യപ്പദാസ് നേരെ കടക്കുള്ളിലേക്ക് കയറി കടയുടമയുടെ ഇരിപ്പിടത്തിൽക്കയറി സ്ഥാനം പിടിച്ചുവെന്നും സംഭവമറിഞ്ഞ് ഓടിക്കൂടിയവർ ഇടപെട്ടാണ് ഈ വിഷയം പരിഹരിച്ചതെന്നുമാ
കൊച്ചി: അവൻ ഇതല്ല, ഇതിനപ്പുറവും ചെയ്യും. ഒന്നിനും മടിയില്ലാത്തവനാണ്. സ്വാമി ഗംഗേശാനന്ദയുടെ ലിംഗഛേദം ചെയ്ത കേസിൽ പ്രതിക്കൂട്ടിലായ അയ്യപ്പദാസിനേക്കുറിച്ച് സ്വാമിയുടെ സഹോദരൻ കണ്ണനും ബന്ധു അഭിലാഷും നൽകുന്ന വിവരം ഇങ്ങനെ. മൂന്ന് മാസം മുമ്പ് കോലഞ്ചേരിയിൽ നാട്ടുകാരെ അമ്പരപ്പിച്ച അയ്യപ്പദാസിന്റെ പ്രകടനം ഇയാളുടെ മനോഗതി വ്യക്തമാക്കുന്നതാണെന്നും ഇവർ വ്യക്തമാക്കി. കലവറ എന്ന പേരിൽ ഗംഗേശാനന്ദ ആരംഭിച്ച ഹോട്ടൽ ഇടക്കാലത്ത് അയ്യപ്പദാസ് ഏറ്റെടുത്ത് നടത്തിയിരുന്നു.
ഈയവസരത്തിൽ സ്ഥാപനത്തിലേക്ക് സാധനങ്ങൾ വാങ്ങിയ വകയിൽ ഇവിടുത്തെ വ്യാപാരസ്ഥാപനത്തിൽ കുടിശ്ശിക നിലനിന്നിരുന്നെന്നും സ്ഥാപനത്തിലെത്തിയ ഇയാളോട് ഉടമ കുടിശിക തീർക്കണമെന്ന് ആവശ്യപ്പെട്ടെന്നും പറയുന്നു. ഇതിന് തയ്യാറാവാതെ വന്നതോടെ അയ്യപ്പദാസ് എത്തിയ ബൈക്കിന്റെ താക്കോൽ കടയുടമ ഊരിയെടുത്തെന്നും ഇത്രയുമായുപ്പോൾ അയ്യപ്പദാസ് നേരെ കടക്കുള്ളിലേക്ക് കയറി കടയുടമയുടെ ഇരിപ്പിടത്തിൽക്കയറി സ്ഥാനം പിടിച്ചുവെന്നും സംഭവമറിഞ്ഞ് ഓടിക്കൂടിയവർ ഇടപെട്ടാണ് ഈ വിഷയം പരിഹരിച്ചതെന്നുമാണ് ഇവർ വ്യക്തമാക്കുന്നത്.
അന്യനാട്ടിൽ ഇത്തരത്തിൽ കയ്യൂക്ക് കാണിച്ച അയ്യപ്പദാസിന്റെ പ്രകടനം തങ്ങളേപ്പോലെ തന്നെ നാട്ടുകാരെയും അമ്പരപ്പിച്ചതായിട്ടാണ് ഇവരുടെ സ്ഥിരീകരണം. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വാമി അകത്താവുകയും ഈ സാഹചര്യം മുതലാക്കി സ്വാമി തന്നേ എൽപ്പിച്ച പണം സ്വന്തം ആവശ്യത്തിന് വിനയോഗിക്കാമെന്ന ധാരണയിലാവാം ഈയാൾ ഇത്തരത്തിലൊരു ക്രൂരകൃത്യം ആസൂത്രണം ചെയ്തതെന്നുമാണ് സ്വാമിയുടെ ബന്ധുക്കളുടേയും അടുപ്പക്കാരുടേയും സംശയം.
'തെറ്റൊന്നും ചെയ്തിട്ടല്ലങ്കിൽ ഈ സാഹചര്യത്തിൽ അവനെന്തിന് ഞങ്ങളോട് അകന്ന് നിൽക്കണം. വിളിച്ചാൽ ഫോണെടുക്കാൻ പോലും അവൻ തയ്യാറല്ലല്ലോ? -ഗംഗേശാനന്ദയുടെ ഉറ്റ ബന്ധുക്കളിൽ ഒരാൾ അയ്യപ്പദാസിന്റെ ഇപ്പോഴത്ത നിലപാടിനെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങിനെയാണ്. മാറിയ സാഹചര്യത്തിലും മകൻ തെറ്റൊന്നും ചെയ്തിട്ടില്ലന്നും ആരോ ചതിച്ചതാണെന്നുമുള്ള മുൻ നിലപാടിൽ സ്വാമിയുടെ മാതാവ് കമലമ്മ ഉറച്ച് നിൽക്കുന്നു. അയ്യപ്പദാസിനെക്കുറിച്ച് കേട്ട വിവരങ്ങൾ വിശ്വസിക്കാനാവുന്നില്ലന്നാണ് ഈ വയോധികമാതാവ് അടുത്ത ബന്ധുവിനോട് പ്രതികരിച്ചത്.
ഇതിനിടെ പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ പരാമർശിച്ച മനോജ് മുരളി ഇന്നലെ വ്യാപാരസ്ഥാപനത്തിലെത്തി. ഇക്കാര്യത്തിൽ തനിക്കൊന്നും പറയാനില്ലന്നാണ് മറുനാടൻ ബന്ധപ്പെട്ടപ്പോൾ മനോജ് പ്രതികരിച്ചത്. 'സ്വമിയെ രക്ഷിക്കാൻ ആരുടെയെങ്കിലും തലയിൽ കുറ്റം കെട്ടിവയ്‌ക്കേണ്ടെ 'എന്നാണ് ഇതേക്കുറിച്ച് ചോദിച്ച അടുപ്പക്കാരാടോട് ഇയാൾ പ്രതികരിച്ചതെന്നും സൂചനയുണ്ട്. അതെന്താ നിന്റെ പേര് മാത്രം അവൾ പറഞ്ഞതെന്ന് ഇവരിൽ ചിലർ ചോദിച്ചപ്പോൾ എനിക്ക് സ്വാമിയുമായി പരിചയ മുണ്ടായിരുന്നതുകൊണ്ടായിരിക്കാം എന്നായിരുന്നു ഇയാളുടെ മറുപടിയെന്ന വിവവരവും നാട്ടിൽ പ്രചരിച്ചിട്ടുണ്ട്.
കൊട്ടാരക്കര സ്വദേശിയെന്നതിനപ്പുറം അയ്യദാസിനേക്കുറിച്ച് കൂടുതൽ വിവരമൊന്നും നാട്ടുകാർക്കോ ഗംഗേശാനന്ദയുടെ അടുത്ത ബന്ധുക്കൾക്കോ ലഭിച്ചിട്ടില്ല. ദിവസങ്ങൾക്ക് മുമ്പുവരെ മൊബൈൽ വിളിച്ചാൽ ഇയാളെ കിട്ടുമായിരുന്നു. ഇപ്പോൾ വിളിക്കുമ്പോൾ സ്വച്ച് ഓഫ് എന്ന മറുപിടിയാണ് ലഭിക്കുന്നത്. സ്വാമിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പിന്നെ പ്രതികരിക്കാമെന്നാണ് നേരത്തെ അയ്യപ്പദാസ് മറുനാടനോട് വ്യക്തമാക്കിയിരുന്നത്.
മുമ്പത്തെതിനേക്കാൾ ഗുരുതരമായ ആരോപണങ്ങൾ തന്റെ മേൽ ചുമത്തപ്പെട്ടിട്ടും ഇയാൾ ഇനിയും രംഗത്ത് വരാത്തത് കുറ്റകൃത്യത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന സംശയത്തിന് ആക്കം കൂട്ടുന്നുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. സ്വാമിക്ക് അനുകൂലമായി പെൺകുട്ടി പ്രതികരിച്ചതോടെ പൊലീസ് പ്രതിക്കൂട്ടിലാണ്. അതുകൊണ്ട് തന്നെ കരുതലോടെയാകും ഇനിയുള്ള നീക്കം.