- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടിക്കൊണ്ടുപോയി തടവിലിട്ട് അഞ്ചുനാൾ പീഡിപ്പിച്ച് പൊലീസ് സ്റ്റേഷനു പുറത്ത് ഉപേക്ഷിച്ചു; ബോധംവീണ് പ്രതികളെ ചൂണ്ടിക്കാണിച്ചപ്പോൾ കസ്റ്റഡിയിലെടുത്ത ശേഷം വെറുതെ വിട്ട് ഏമാന്മാർ; മാസങ്ങൾക്ക് ശേഷം വീട്ടിന് പുറത്തിറങ്ങിയപ്പോൾ ഭീഷണിപ്പെടുത്തി പീഡകസംഘം; ഇനി രക്ഷയില്ലെന്ന് ഉറപ്പിച്ച് മുറിയിൽ കയറി ജീവനൊടുക്കി പതിനഞ്ചുകാരി പെൺകുട്ടി; യുപി സർക്കാരിന് തീരാക്കളങ്കമായി ഒരു കൂട്ടമാനഭംഗം
ബാഗ്പത: തട്ടിക്കൊണ്ടുപോയി മാറിമാറി പീഡിപ്പിച്ച പ്രതികളെ പൊലിസ് വെറുതെ വിടുകയും അതിന് പിന്നാലെ ഇവർ വീണ്ടും ഭീഷണിപ്പെടുത്താൻ തുടങ്ങുകയും ചെയ്തതോടെ പെൺകുട്ടി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ബാഗ്പതിലാണ് സംഭവം. പതിനഞ്ചുകാരിയായ പെൺകുട്ടിയാണ് അഞ്ചുപേരുടെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായത്. നാലുമാസം മുമ്പാണ് പെൺകുട്ടിയെ ഇവർ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചത്. കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പരാതി നൽകിയതിന് ശേഷം അഞ്ചുദിവസം കഴിഞ്ഞ് കുട്ടിയെ രാമാല പൊലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിക്ക് ബോധമില്ലായിരുന്നു. പിന്നീട് ബോധം തിരിച്ചുകിട്ടിയപ്പോഴാണ് തന്നെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച വിവരം പെൺകുട്ടി വെളിപ്പെടുത്തുന്നത്. എന്നാൽ അന്ന് ആ പരാതി അന്വേഷിക്കുകയോ കുട്ടിക്ക് സംരക്ഷണം നൽകുകയോ ചെയ്യാതെ കുട്ടി പ്രതികളെന്ന് വ്യക്തമാക്കിയവരെ പൊലീസ് വെറുതെ വിടുകയായിരുന്നു. ഇതോടെ നാട്ടിൽ വിലസിനടന്ന പ്രതികൾ ഇക്കഴിഞ്ഞ 13ന് കുട്ടി പുറത്തിറങ
ബാഗ്പത: തട്ടിക്കൊണ്ടുപോയി മാറിമാറി പീഡിപ്പിച്ച പ്രതികളെ പൊലിസ് വെറുതെ വിടുകയും അതിന് പിന്നാലെ ഇവർ വീണ്ടും ഭീഷണിപ്പെടുത്താൻ തുടങ്ങുകയും ചെയ്തതോടെ പെൺകുട്ടി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ബാഗ്പതിലാണ് സംഭവം.
പതിനഞ്ചുകാരിയായ പെൺകുട്ടിയാണ് അഞ്ചുപേരുടെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായത്. നാലുമാസം മുമ്പാണ് പെൺകുട്ടിയെ ഇവർ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചത്. കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പരാതി നൽകിയതിന് ശേഷം അഞ്ചുദിവസം കഴിഞ്ഞ് കുട്ടിയെ രാമാല പൊലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കുട്ടിക്ക് ബോധമില്ലായിരുന്നു. പിന്നീട് ബോധം തിരിച്ചുകിട്ടിയപ്പോഴാണ് തന്നെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച വിവരം പെൺകുട്ടി വെളിപ്പെടുത്തുന്നത്. എന്നാൽ അന്ന് ആ പരാതി അന്വേഷിക്കുകയോ കുട്ടിക്ക് സംരക്ഷണം നൽകുകയോ ചെയ്യാതെ കുട്ടി പ്രതികളെന്ന് വ്യക്തമാക്കിയവരെ പൊലീസ് വെറുതെ വിടുകയായിരുന്നു.
ഇതോടെ നാട്ടിൽ വിലസിനടന്ന പ്രതികൾ ഇക്കഴിഞ്ഞ 13ന് കുട്ടി പുറത്തിറങ്ങിയപ്പോൾ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളെ അറിയിച്ചു. അവർ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുമ്പോഴേക്കും പെൺകുട്ടി മുറിയിൽ കയറി ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇതോടെ ഡൽഹിയിൽ നിർഭയ കൂട്ടമാനഭംഗത്തിന് ഇരയായതിന് സമാനമായ സംഭവമാണ് ബിജെപി ഭരിക്കുന്ന യുപിയിൽ നടന്നതെന്നും സ്ത്രീസുരക്ഷയിൽ ഇത്രയ്ക്കും ഉദാസീനമായി പൊലീസ് ഇടപെട്ടതാണ് ഈ പാവം പെൺകുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നും വിമർശനം ഉയർന്നുകഴിഞ്ഞു. യോഗി ആദിത്യനാഥിന്റെ ഭരണത്തിലെ വീഴ്ചയാണിതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തുന്നത്.
പെൺകുട്ടിയുടെ മരണത്തോടെ സംഭവം വിവാദമായതിന് പിന്നാലെ കേസെടുത്ത് പ്രതികളായ അഞ്ചുപേരെയും അറസ്റ്റ് ചെയ്തിരിക്കുകയാണ് പൊലീസ്. സോനു, മോനു, രോഹിത്, സാഹർ, പപ്പു എന്നിവരാണ് അറസ്റ്റിലായത്. സംഭവം നടന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള എസ്‌പിയെ സസ്‌പെൻഡ് ചെയ്ത് മുഖം രക്ഷിക്കാനുള്ള നീക്കവുമായി സർക്കാരും രംഗത്തെത്തി.
എന്നാൽ ആദ്യം പരാതി ലഭിക്കുകയും പെൺകുട്ടിയെ തടവിൽവച്ച് ദിവസങ്ങളോളം ക്രൂരമായി മാനഭംഗപ്പെടുത്തിയെന്ന് വ്യക്തമായിട്ടും ഒരു നടപടിയും സ്വീകരിക്കാതെ പ്രതികളെ വെറുതെ വിട്ടതാണ് ആ കുഞ്ഞിന്റെ ജീവൻ നഷ്ടമാകാൻ കാരണമായത്. പ്രതികളുടെ വീട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്നാണ് പ്രതികളെ ആദ്യം വെറുതെവിട്ടതെന്ന് പേരു വെളിപ്പെടുത്താതെ സ്‌റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.
ഗോരക്ഷയുടെ പേരിൽ അക്രമങ്ങൾ നടക്കുന്നത് തടയാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ന്യൂനപക്ഷ പീഡനങ്ങൾ തുടരുകയാണെന്നും യുപി സർക്കാരിന് എതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെ ആണ് ഇത്തരത്തിൽ ഒരു പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെടുന്ന നിലയിലേക്ക് ക്രമസമാധാന പാലനം തകർന്നെന്ന ആക്ഷേപവും ഉയർന്നിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ് ഈ സംഭവം. പെൺകുട്ടിയെ രണ്ടാമതും ഈ പ്രതികൾ പീഡിപ്പിച്ചുവെന്നും ഇവരിൽ നിന്ന് ഇനി രക്ഷയുണ്ടാവില്ലെന്ന് കരുതി ആ പാവം സ്വയം ജീവനൊടുക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്.