കോഴിക്കോട്: മൃഗീയമായ കൊലപാതകങ്ങളും വൻകുറ്റകൃത്യങ്ങൾക്കും പുറമെ കേരളത്തിലേക്കെത്തുന്ന മയക്കുമരുന്ന്, കഞ്ചാവ് ശൃംഘലകൾക്കു പിന്നിലും അന്യസംസ്ഥാന തൊഴിലാളികൾ. ചെറുകിട വിതരണക്കാർ മുതൽ ലഹരി പദാർത്ഥങ്ങൾ കേരളത്തിലേക്കെത്തിക്കുന്ന മുഖ്യ ഇടപാടുകാർ വരെയുണ്ട് ഇവരുടെ കൂട്ടത്തിൽ. തൊഴിൽ തേടി എത്തുന്ന പുറം നാട്ടിൽ നിന്നുള്ളവരുടെ കുത്തൊഴുക്കിനു മറവിലാണ് കേരളത്തിലേക്ക് വലിയ തോതിൽ കഞ്ചാവും മയക്കുമരുന്നും കടത്തുന്നത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കെത്തുന്ന കഞ്ചാവ് അടക്കമുള്ള മയക്കു മരുന്ന് വിതരണ ശൃംഘലയിൽ പിടിക്കപ്പെടുന്നവർ അധികവും അന്യസംസ്ഥാന തൊഴിലാളികളാണ്. കോഴിക്കോട് ജില്ലയിൽ മാത്രം ഒരാഴ്ചക്കിടെ 20 മുതൽ 30 വരെ അന്യസംസ്ഥാന തൊഴിലാളികൾ പിടിക്കപ്പെടുന്നതായാണ് കണക്ക്. അളവിൽ കവിഞ്ഞ നിരോധിത ലഹരി ഉൽപന്നങ്ങൾ കൈവശം വെക്കുന്നതിനോ വിൽപ്പന നടത്തുന്നതിനോ ആണ് അധികം പേരും പൊലീസ്,എക്‌സൈസ് സംഘങ്ങളുടെ പിടിയിലാകുന്നത്. ഇതിനു പുറമെ കൊലപാതകം മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിലും ഇവരെ പിടിക്കപ്പെടുന്നുണ്ട്.

കേരളത്തിലേക്ക് മയക്കുമരുന്നും കഞ്ചാവും എത്തിക്കുന്നതിനായി പ്രത്യേക സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. ഗുജറാത്ത്, ഒഡീഷ, അസം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും ലഹരി ഒഴുകുന്നത്. കേരളത്തിലുള്ള മയക്കുമരുന്ന് മാഫിയകളും ലഹരി കടത്തുന്നിനായി ഇതര സംസ്ഥാന തൊഴിലാളികളെയാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് ലഹരി വിൽപ്പനയിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലായും പിടിക്കപ്പെട്ടത്. ഇത്തരത്തിൽ പിടിക്കപ്പെടുന്ന കേസുകളിൽ മുഖ്യ കണ്ണികളിലേക്കോ പിന്നാമ്പുറങ്ങളിലേക്കോ അന്വേഷണം നീളാറില്ല. എന്നാൽ നാട്ടിൽ നിന്നും തൊഴിൽ സ്ഥലമായ കേരളത്തിലേക്ക് മടങ്ങുമ്പോൾ കമ്മീഷൻ തുക പ്രതീക്ഷിച്ചാണ് ലഹരി കൊണ്ടുവരുന്നതെന്ന് ഇവർ തന്നെ പൊലീസിൽ പറയാറള്ളത്. വലിയതോതിൽ ലഹരികടത്തുന്നു എന്നതിനുള്ള തെളിവാണിത്. ചില്ലറ വിതരണക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾ ഇത്തരം കേസുകളിൽ പിടിക്കപ്പെടുന്നത് നിത്യസംഭവമാണെങ്കിലും മൊത്തവിതരണക്കാർ പലപ്പോഴും പിടിക്കപ്പെടാറില്ല. മയക്കുമരുന്ന് കടത്തിൽ പ്രാവീണ്യം നേടിയ ഇത്തരക്കാരെ പിടികൂടാനാകാൻ പൊലീസിനും എക്‌സൈസിനും സാധിക്കാത്തത് ഇവരുടെ ശൃംഘല വളരാൻ സഹായകമാകുന്നു.

അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലും മയക്കുമരുന്ന് ഉപയോഗം കൂടുതലാണ്. ഇക്കാരണത്താൽ മയക്കു മരുന്നു ലോബികൾ ഇവരെ ഇടനിലക്കാരാക്കുകയുമാണ് ചെയ്യുന്നത്. ഇവരുടെ താമസ കേന്ദ്രങ്ങളും മദ്യ മയക്കു മരുന്നുകളുടെ വിൽപ്പന കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. മലയാളികളടക്കമുള്ള ചെറുകിട വിൽപ്പനക്കാർ ഇവരിൽ നിന്നും വാങ്ങിയാണ് വിതരണം നടത്തുന്നത്. പ്രദേശവാസികൾക്ക് ഇവരുടെ ദുരിതം അസഹ്യമാകുന്നതിനാൽ പൊലീസിൽ ലഭിക്കുന്ന പരാതിയും നിരവധിയാണ്. നാട്ടിൽ നിന്നും മടങ്ങുമ്പോൾ ചില്ലറ വിതരണക്കാർക്കു നൽകാനായി കരുതിയ കഞ്ചാവും മയക്കു മരുന്നുമായാണ് ഇവർ കേരളത്തിലെത്തുന്നത്. സ്‌കൂൾ, കോളേജ് വ്ദ്യാർത്ഥികൾക്കും നിർമ്മാണ തൊഴിലാളികൾക്കും കഞ്ചാവ് എത്തിക്കുന്നതിനു പിന്നിലും അന്യസംസ്ഥാനക്കാരാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ചെറുകിട വിതരണക്കാരെ ഒറ്റു നൽകി പൊലീസിൽ പിടിപ്പിക്കുന്നതും ഈ ശൃംഘലയിൽപ്പെട്ടവർ തന്നെയാണ്. കേരളത്തിലെ തൊാഴിലിന്റെ മറവിലാണ് ഇവർ ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നത്.

മേഖല, ക്വാറി, ഹോട്ടൽ എന്നിവിടങ്ങളിലേക്കാണ് ഇതര സംസ്ഥാനക്കാർ കൂടുതലായും എത്തിയിരുന്നത്. എന്നാൽ ഇന്ന് ബാര്ബർഷോപ്പ് മുതൽ ബിവറേജ് ഔ്ട്ട്‌ലെറ്റിൽ ക്യൂനിൽക്കുന്ന ജോലി വരെ ഇവർ ചെയ്യുന്നു. മാഹിയിൽ നിന്നും വിദേശ മദ്യം കടത്തി വിൽപന നടത്തുന്നതിലും അന്യസംസ്ഥാന തൊഴിലാളികൾ തന്നെയാണ് മുൻപന്തിയിലുള്ളത്. പുൽച്ചെ നാലിനും ആറിനും ഇഠക്കാണ് ഇവരുടെ മദ്യ വിൽപന. വേതനം തുച്ഛമാണെങ്കിലും എന്ത് ജോലിയും ചെയ്യാൻ ഇവർ തയ്യാറാണ്. ക്വട്ടേഷനാണെങ്കിലും മയക്കുമരുന്ന് കടത്താണെങ്കിലും ഇവർ റെഡി. ഇനി പണത്തിനു വേണ്ടി ഒപ്പമുള്ളവരെ കൊലപ്പെടുത്താനും ഇവർ തയ്യാറാണ്. സുഹൃത്തിനെ കൊലപ്പെടുത്തിയ സമാന കേസ് മലപ്പുറത്ത് നിന്നും രണ്ട് മാസം മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.

ഈയിടെ അന്യസംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന കൊലപാതക കേസുകളും പെരുകി. എന്നാൽ യാതൊരു നിയന്ത്രണവും ഇവർക്കുമേൽ ഇപ്പോഴുമില്ല. യഥേഷ്ടം വിഹരിക്കാനുള്ള കേന്ദ്രമാി കേരളം മാറിയിരിക്കുകയാണ്. പിടികിട്ടാപ്പുള്ളികളായ കുറ്റവാളികളും രാജ്യത്തിന് പുറത്തുള്ളവർ വരെയും ഇവരുടെ കൂട്ടത്തിൽ ഉണ്ടെന്നുള്ള സംശയം ബലപ്പെട്ടിട്ടും ആവശ്യമായ നിയന്ത്രണമോ നിരീക്ഷണമോ ഇതര സംസ്ഥാന തൊഴിലാളികൾക്കു മേൽ ഇപ്പോഴും ഏർപ്പെടുത്തിയിട്ടില്ല. നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാന്റ് എന്ന ഭീകരവാദ സംഘടനയുടെ ഓർഗനൈസിങ് സെക്രട്ടറിയും പതിനാറാം ബെറ്റാലിയൻ കമാഡന്റുമായ ദിൻഗ നിർമ്മാണത്തൊഴിലാളിയുടെ രൂപത്തിലായിരുന്നു അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ഒളിവിൽ കഴിഞ്ഞത്.

ഏതാനും മാസങ്ങൾക്കു മുമ്പ് കോഴിക്കോട് കക്കോടിയിൽ നിന്നും ദിൻഗ പൊലീസ് പടിയിലായെങ്കിലും ഇനി എത്ര ദിൻഗമാരും മാഫിയ ഇടപാടുകാരും ഇവിടെയുണ്ടെന്ന് പരിശോധിക്കാൻ യാതൊരു സംവിധാനങ്ങളും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല.