- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു; അഞ്ചിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം ഒഴിവാക്കിയത് വൻ ദുരന്തം
കോഴിക്കോട്: ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. കോഴിക്കോട് അത്തോളി റൂട്ടിൽ കൊടശ്ശേരിയിലാണ് സംഭവം. മംഗലാപുരത്തു നിന്നും സിലിണ്ടർ കയറ്റിയ ലോറിയാണ് അഗ്നിബാധയുണ്ടായത്. കൊയിലാണ്ടിയിൽ നിന്നുൾപ്പെടെ 5 സ്ഥലത്തു നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
വാഹനം നിർത്തിയ ശേഷം ഡ്രൈവർ ചായ കുടിക്കാൻ പോയ സമയത്താണ് എൻജിനിൽനിന്ന് തീ പടർന്നത്. നാട്ടുകാർ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഭയന്ന് പിന്മാറി. പിന്നീട് കൊയിലാണ്ടിയിൽ നിന്നുൾപ്പെടെ 5 സ്ഥലത്തു നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഗതാഗതം മറ്റൊരു വഴിക്ക് തിരിച്ചുവിട്ടു. ലോറിയിൽ 342 സിലിണ്ടറുകൾ ഉണ്ടായിരുന്നെങ്കിലും നാശം സംഭവിച്ചില്ല. തീ അണച്ച ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.
മറുനാടന് ഡെസ്ക്
Next Story