- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാചകവാതക സിലിണ്ടറുകൾ കാലഹരണപ്പെട്ടത്; നമ്മുടെ വീട്ടമ്മമാർ അപകടത്തെപ്പറ്റി ബോധവതികളല്ല; ഗുണനിലവാരം പരിശോധിക്കാൻ സർക്കാർ സംവിധാനമില്ല; ദുരന്തമുണ്ടായശേഷം പരിതപിക്കലോ അധികൃതരുടെ ലക്ഷ്യം?
ആലപ്പുഴ: സംസ്ഥാനത്ത് പാചകവാതകം നിറച്ചെത്തുന്ന സിലിണ്ടറുകൾ കാലഹരണപ്പെട്ടതെന്നു കണ്ടെത്തൽ. സിലിണ്ടറുകളുടെ ഗുണനിലവാരം അളക്കാൻ സർക്കാർ സംവിധാനം ഇല്ലാത്തത് സ്വകാര്യകമ്പനികൾക്ക് തുണയാകുന്നു. നിലവിൽ ഉപയോഗിക്കപ്പെടുന്ന കുറ്റികളുടെ നിലവാരം നിശ്ചയിക്കുന്നതും പരിശോധിക്കുന്നതും കമ്പനികൾ തന്നെയാണെന്നുള്ളതാണ് ഏറെ വിരോധാഭാസം. നിർമ്മ
ആലപ്പുഴ: സംസ്ഥാനത്ത് പാചകവാതകം നിറച്ചെത്തുന്ന സിലിണ്ടറുകൾ കാലഹരണപ്പെട്ടതെന്നു കണ്ടെത്തൽ. സിലിണ്ടറുകളുടെ ഗുണനിലവാരം അളക്കാൻ സർക്കാർ സംവിധാനം ഇല്ലാത്തത് സ്വകാര്യകമ്പനികൾക്ക് തുണയാകുന്നു.
നിലവിൽ ഉപയോഗിക്കപ്പെടുന്ന കുറ്റികളുടെ നിലവാരം നിശ്ചയിക്കുന്നതും പരിശോധിക്കുന്നതും കമ്പനികൾ തന്നെയാണെന്നുള്ളതാണ് ഏറെ വിരോധാഭാസം. നിർമ്മാണ കാലം മുതൽ ഏഴുവർഷം വരെയാണ് കുറ്റികളുടെ കാലാവധി. ഇത്തരത്തിലാണ് ഗ്യാസ് കുറ്റികൾ നിർമ്മിച്ചിട്ടുള്ളതും. എന്നാൽ പതിനഞ്ചുവർഷം പിന്നിട്ട കുറ്റികളും ഉപയോഗിക്കപ്പെടുന്നതായിട്ടാണ് അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞത്.
അടുത്തകാലത്ത് നിർമ്മാതാക്കളും വിതരണക്കാരുമായുണ്ടാക്കിയ ധാരണപ്രകാരം കുറ്റികളുടെ പരമാവധി ഉപയോഗസമയം പത്തുവർഷമായി ഉയർത്തിയിട്ടുണ്ട്. ഇതിനിടയിൽ കുറ്റികളുടെ സുതാര്യത ഉറപ്പാക്കണമെന്നു നിയമവുമുണ്ട്. എന്നാൽ പലപ്പോഴും ഇതു പാലിക്കപ്പെടാറില്ല. അതേസമയം കുറ്റികളുടെ ഗുണനിലവാരത്തെ കുറിച്ച് കമ്പനിയോ നിർമ്മാതാവോ ഉപയോക്താക്കൾക്ക് യാതൊരു ധാരണയും നൽകിയിട്ടില്ല.
സംസ്ഥാനത്ത് ഇപ്പോൾ വാതകം നിറച്ചെത്തുന്ന മിക്ക സിലിണ്ടറുകളും കാലഹരണപ്പെട്ടതാണെന്നാണ് കുറ്റികളിൽ രേഖപ്പെടുത്തിയിട്ടുള്ള അംഗീകൃത സീലുകൾ വ്യക്തമാക്കുന്നത്. കുറ്റികളിൽ 2015/ എ എന്നു രേഖപ്പെടുത്തിയാൽ അതേവർഷം മാർച്ചു മാസം വരെ കുറ്റി ഉപയോഗിക്കാമെന്നാണ്. 2015 /ബി എന്നാണെങ്കിൽ ജൂൺ വരെ ഉപയോഗിക്കാമെന്നാണ് കണക്ക്. എന്നാൽ ഇപ്പോൾ ഏജൻസികൾ വഴി ഗാർഹിക ഉപയോഗത്തിനായി എത്തിക്കുന്ന കുറ്റികളിൽ പലതും 2012 ഉം 13 ഉം രേഖപ്പെടുത്തിയാണ് എത്തുന്നത്. വ്യാപാരാവശ്യത്തിനായി ഉപയോഗിക്കുന്ന കുറ്റികളുടെ സ്ഥിതി ഇതിലും ദയനീയമാണ്. പലപ്പോഴും ഏജൻസികൾക്കുപോലും തിരിച്ചറിയാൻ കഴിയാത്ത തരത്തിലാണ് കുറ്റികൾ കാണപ്പെടുന്നത്.
ഇത്തരത്തിൽ നിശ്ചിത കാലാവധി കഴിഞ്ഞിട്ടും അപകടസാദ്ധ്യത അവഗണിച്ചു കുറ്റികൾ ഉപയോഗിച്ചുവരുന്നതായാണ് സൂചന. അപകടം മനസിലാകാതെ വീട്ടമ്മമാർ മരണം മുഖാമുഖം കണ്ടുള്ള പാചകം ചെയ്യലാണ് പലേടത്തും. ഈ സാഹചര്യത്തെ അധികൃതർ ലാഘവത്തോടെയാണ് കാണുന്നത്. ഉപയോക്താക്കളാകട്ടെ ഈ വൻവിപത്തിനെക്കുറിച്ചു ബോധവാന്മാരല്ലെന്നുള്ളതാണ് യാഥാർത്ഥ്യം.
ജനങ്ങളുടെ ഈ അന്ധതയെയാണ് കമ്പനികൾ ചൂഷണം ചെയ്യുന്നതും. കേരളത്തിൽ 80 ലക്ഷം പാചകവാതക കണക്ഷനുകളാണ് നിലവിലുള്ളത്. ശരാശരി ജനസംഖ്യയുടെ 96 ശതമാനം പേർ ഗ്യാസ് ഉപയോഗിക്കുന്നതായാണ് വിവിധ കമ്പനികൾ സർക്കാരിനെ അറിയിച്ചിട്ടുള്ളത്. 527 ഏജൻസികളാണ് നിലവിൽ പ്രവർത്തിച്ചുവരുന്നത്. സമീപകാലത്ത് 120 പുതിയ ഏജൻസികൾകൂടി നിലവിൽവരും. നിലവിൽ ഉപയോഗത്തിനായി ഏഴു ബോട്‌ലിങ് കേന്ദ്രങ്ങളിൽനിന്നായി 2 ലക്ഷം സിലണ്ടറുകളാണു ദിനംപ്രതി വിറ്റഴിക്കപ്പെടുന്നത്.
അതേസമയം ഗ്യാസ് കുറ്റികളുടെ നിർമ്മാണത്തിൽ പാലിക്കേണ്ട ഗുണനിലവാരത്തെ കുറിച്ച് പ്രത്യേകം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. കുറ്റികൾ നിർമ്മിക്കുന്നതിന് 2.6, 3 എം എം ഘനത്തിലുള്ള മെറ്റൽ ഷീറ്റുകളാണ് ഉപയോഗിക്കേണ്ടത്. നിർമ്മാണത്തിനുശേഷം ഗുണനിലവാരമുള്ള വാൾവുകൾ ഉറപ്പിച്ച് 22 കെ ജി പ്രഷർ ടെസ്റ്റും ഹൈഡ്രോ ടെസ്റ്റും നടത്തി നിലവാരം ഉറപ്പിച്ചശേഷം മാത്രമേ ഉപയോക്താക്കൾക്ക് വിതരണം ചെയ്യാവു. എന്നാൽ ടെസ്റ്റുകൾ നടത്തി സിലിണ്ടറുകളുടെ ഗുണനിലവാരം ക്രമീകരിക്കുന്ന യാതൊരു സംവിധാനവും അധികൃതർ ഏർപ്പെടുത്തിയിട്ടില്ല. സംസ്ഥാനത്ത് വിതരണം ചെയ്യപ്പെടുന്ന കുറ്റികളുടെ അറ്റകുറ്റപ്പണികൾ നടത്താൻ ഇപ്പോൾ പ്രാഥമിക പരിജ്ഞാനം പോലുമില്ലാത്ത, കുറ്റികൾ വീട്ടിലെത്തിക്കുന്ന സാദാ തൊഴിലാളികളെയാണ് ഏജൻസികൾ പറഞ്ഞയയ്ക്കുന്നത്.